മരവിച്ചു പോകുന്ന അവസ്ഥയിൽ നിന്ന് മോചനം, നടി സീമ ജി നായരുടെ അവധിക്കാലം ഇങ്ങനെ...

കൊറോണ വൈറസിന്റെ വ്യാപനം സിനിമ- സിരിയൽ മേഖലയെനിശ്ചലമാക്കിയിരിക്കുകയാണ്. സിനിമ സീരിയൽ ഷൂട്ടിങ്ങ് നേരത്തെ തന്നെ നിർത്തി വെച്ചിരുന്നു. കൂടാതെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ തിയേറ്ററുകൾ താൽക്കാലികമായി പൂട്ടുകയും ചെയ്യുകയായിരുന്നു. കൊറോണ വൈറസിന്റെ ആശങ്കയിലാണ് താരങ്ങളും. സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശത്തെ തുടർന്ന് വീടുകളിൽ തന്നെ ഇരിക്കുകയാണ്.

തിരക്കുകളിൽ നിന്ന് തിരക്കുകളുലേയ്ക്ക് പായുന്ന താരങ്ങളെ മാത്രമാണ് പ്രേക്ഷകർ ഇതുവരെ കണ്ടിട്ടുള്ളത്. ഒന്നും ചെയ്യാൻ കഴിയാതെ വീടുകളിൽ അടച്ചു മൂടി ഇരിക്കുക എന്നത് ഏറെ പ്രയാസം നിറ‍ഞ്ഞ കാര്യമാണ്. എന്നാൽ ഇതിൽ നിന്ന് എങ്ങനെ മുക്തി നേടാമെന്ന് സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് സിനിമ സീരിയൽ താരം സീമ ജി നായർ. ഫേസ് ബുക്ക് വീഡിയോയിലൂടെയാണ് താരം തന്റെ കൊറോണ അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

 വല്ലാത്തൊരു മാനസികാവസ്ഥ

ഇന്ന് ലോകം എങ്ങും കൊറോണ ഭീതിയിലാണ്. ഒരുപാട് ജീവനുകൾ നഷ്ടമായി കഴിഞ്ഞിരിക്കുന്നു. ഒരുപാട് പേര് രോഗത്തിന് അടിമ ആയി കഴിഞ്ഞിരിക്കുന്നു. എങ്ങും വേദനകളും കരച്ചിലും മാത്രം. സോഷ്യൽ മീഡിയ വഴി പുറത്തുവരുന്ന വാർത്തകൾ ആശങ്കാജനകവും ആണ്. ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചു, സ്വയം ക്വറന്റൈനിൽ എല്ലാവരും വീടുകളിൽ കഴിയുന്നു. ഇതൊരു വല്ലാത്ത മാനസിക അവസ്ഥ ആണ്.

നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം

ആരെ ഫോൺ വിളിച്ചാലും എല്ലാവരും പറയുന്നത് കൊറോണയെ കുറിച്ചാണ്. ഈ സമയത്ത് നമ്മൾ മരവിച്ച് ഇരിക്കേണ്ട കാര്യമില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഈ അവധിക്കാലത്ത് ചെയ്യാം. ഇതിനെ അവധി കാലം എന്നെ നമുക്ക് പറയാൻ സാധിക്കുവൊള്ളൂ..എപ്പോഴും എല്ലാവരും തിരക്കായിരുന്നു. ഓട്ടത്തോട് ഓട്ടം. എന്ത് ചോദിച്ചാലും പറയുന്നത് സമയം ഇല്ല സമയം ഇല്ല എന്ന് മാത്രമായിരുന്നു. ഇപ്പോൾ ഒരു സമയം നമുക്ക് ദൈവം കണ്ടെത്തി തന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ മാറ്റി വച്ച നമ്മളുടെ ഇഷ്ടങ്ങൾ, നമ്മൾ മനഃപൂർവ്വം വേണ്ടെന്നു വച്ച ചില കാര്യങ്ങൾ.അല്ലെങ്കിൽ തിരക്കിൽ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ കാര്യങ്ങൾ അതൊക്കെ ചെയ്യാൻ പറ്റുന്ന സമയമാണിപ്പോൾ.

 എന്റെ  കൊറോണക്കാലം

ഞാൻ ഈ സമയം അടുക്കളയിൽ തന്നെയാണ്. പാചകം വലിയ ഇഷ്ടമാണ്. അതിനാൽ തന്നെ മോന് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ആഹാര സാധനങ്ങളൊക്കെ ഉണ്ടാക്കി കൊടുത്തും മറ്റും അടുക്കളയുടെ ചുറ്റുവട്ടത്തായി ഞാൻ ഉണ്ടാകും. പിന്നീട് വീട്ടിൽ കുറച്ച് ചെടികൾ നട്ടിട്ടുണ്ട്.

സമൂഹിക പ്രവർത്തനങ്ങൾ

മുളക് - മല്ലി പൊടിയൊക്കെ ഇത് വരെ മാർക്കറ്റിൽ നിന്നാണ് വാങ്ങി കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം എനിക്ക് തോന്നി ഇതെല്ലാം വാങ്ങി ഒന്ന് പൊടിപ്പിച്ചെടുത്താലോ എന്ന്. അത് വാങ്ങി, കഴുകി ഉപയോഗിച്ചപ്പോഴാണ് അതിലെ അഴുക്ക് കാണുന്നത്. ഇതിൽ എത്രമാത്രം അഴുക്കുണ്ട് . ഇത്രകാലം അതാണ് നമ്മൾ ഉപയോഗിച്ചു കൊണ്ടിരുന്നത്. അത് ഉണങ്ങുന്നതൊക്കെ നോക്കി എന്റെ സമയം നീക്കാൻ എനിയ്ക്ക് സാധിക്കുന്നുണ്ട്. വീട്ടു ജോലി മാത്രമല്ല,കൂടെ തന്നെ ചില സാമൂഹിക പ്രവർത്തനങ്ങളൂം ഞാൻ നടത്തുന്നുണ്ട്.

ഒറ്റക്കെട്ടായി നിന്ന് നേരിടാം


ഇപ്പോൾ ആ മരവിച്ച് അവസ്ഥയൊക്കെ മാറി, ദിവസങ്ങൾ കടന്നു പോകുന്നത് പോലും അറിയാൻ കഴിയാതെയായി. അതുകൊണ്ട് മുൻപ് നിങ്ങൾ ചെയ്യാനായി മാറ്റിവെച്ച് കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ ശ്രമിക്കുക.അപ്പോൾ നമ്മളുടെ മനസ്സിന് തന്നെ ഒരുപാട് മാറ്റം വരും", സങ്കടപെടരുത്, ടെൻഷൻ ആകരുത്, ഒറ്റകെട്ടായി ഒരേ മനസ്സോടെ നിന്നുകൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം", എന്നും നടി പറയുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X