പ്രണയവിവാഹമായിരുന്നില്ലെന്ന് ശ്രീലയ, ഇനി റോബിനൊപ്പം വിദേശത്തേക്ക്, വിവാഹ ശേഷം ഇങ്ങനെയാണ്
അടുത്തിടെയായിരുന്നു ശ്രീലയ വിവാഹിതയായത്. രണ്ടാം വിവാഹമാണ് നടിയുടേതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. കൊവിഡ് കാലത്തെ വിവാഹമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുട്ടുമണിയുടെ വിശേഷങ്ങള്‍ ആരാധകരും ഏറ്റെടുത്തിരുന്നു.
ബഹ്‌റൈനില്‍ സ്ഥിര താമസക്കാരനായ റോബിന്‍ ചെറിയാനാണ് ശ്രീലയയെ വിവാഹം ചെയ്തത്. പുതുജീവിതത്തിലേക്ക് കാലെടുത്ത് വെച്ചതിനെക്കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ശ്രീലയ ഇപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രീലയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയവിവാഹമല്ല
റോബിനുമായുള്ള വിവാഹം പ്രണയിച്ചാണോയെന്നായിരുന്നു താരത്തോട് ചോദിച്ച്. പക്കാ അറേഞ്ച്ഡായിരുന്നു മാര്യേജെന്ന് ശ്രീലയ പറയുന്നു. ഡിസംബര്‍ 17നായിരുന്നു അദ്ദേഹം നാട്ടിലേക്ക് വന്നത്. ക്വാറന്റൈന്‍ കഴിഞ്ഞ് 26നാണ് ആദ്യമായി കണ്ടത്. വിവാഹത്തിന് മുന്‍പ് വീഡിയോ കോളൊക്കെ ചെയ്യാറുണ്ടായിരുന്നു. ജനുവരി 3നായിരുന്നു വിവാഹം. സഹോദരിയായ ശ്രുതിയുടെ വിവാഹവും ഇതേ ദിവസമായിരുന്നു. വിവാഹ ശേഷമായാണ് റിസപ്ഷന്‍ നടത്തിയത്.

കൊവിഡ് കാലം
രഹസ്യമായല്ല വിവാഹം നടത്തിയത്. കൊവിഡ് കാലമായതിനാല്‍ അധികം ആളുകളെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. റോബിന്റെ സഹോദരി പോലും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. തനിനാട്ടിന്‍ പുറത്തുകാരിയാണ് താന്‍. ഒരു കസിനായിരുന്നു ഈ വിവാഹാലോചന കൊണ്ടുവന്നത്. ഒരേ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമൊക്കെയാണെന്ന് മനസ്സിലാക്കിയതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവാനാണ് പ്ലാനെന്ന് താരം പറയുന്നു.

അവസരങ്ങള്‍
തന്നെത്തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു. അതൊന്നും സ്വീകരിച്ചിരുന്നില്ല. കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് താരം പറയുന്നു. ഭര്‍ത്താവും മക്കളുമൊക്കെയായി നല്ലൊരു കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നത്. മുന്‍പും അതായിരുന്നു ആഗ്രഹിച്ചത്. ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചത്. നഴ്‌സിങ്ങ് മേഖലയിലുള്ളവരോട് ബഹുമാനമുണ്ടെങ്കിലും ആ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും ലയ പറയുന്നു.

നല്ലൊരു കുടുംബം
മാതാപിതാക്കളുടെ ജീവിതം കണ്ടാണ് ഞാനും ശ്രുതിയും വളര്‍ന്നത്. പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയുള്ള ജീവിതമാണ് അവരുടേത്. നല്ലൊരു കുടുംബം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹ വാര്‍ത്ത ഇത്രയധികം വൈറലാവുമെന്ന് കരുതിയിരുന്നില്ല. ഇനി അഭിനയിക്കില്ലേയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മാസ്‌ക് ഒക്കെ വെച്ചാണ് പുറത്തേക്ക് പോയതെങ്കിലും എല്ലാവരും തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കാറുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











