പരിചയപ്പെട്ട് ഒരു മാസത്തിന് ശേഷം കല്യാണാലോചന; ഇദ്ദേഹം എന്റേതാണ് എന്ന് തോന്നിയ സമയം; സുജിതയുടെ വാക്കുകൾ
സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സുജിത. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയൽ രംഗത്താണ് സുജിതയ്ക്ക് ശോഭിക്കാനായത്. തമിഴ് സീരിയലുകളിലാണ് സുജിതയിന്ന് സജീവം. മലയാളിയായി സുജിത വിവാഹം ചെയ്തത് തമിഴ് സംവിധായകൻ ധനുഷിനെയാണ്. ചെന്നെെയിലാണ് സുജിത താമസിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് സുജിതയും ഭർത്താവ് ധനുഷും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അഡ്വർടെെസിംഗ് ബിസിനസ് ചെയ്യുന്ന സമയത്ത് ഒരു ജ്വല്ലറിയുടെ പരസ്യം ചെയ്യേണ്ടി വന്നു. ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് സുചിത വരണം. ഞങ്ങൾ ഒരുമിച്ചാണ് ചെന്നെെയിൽ നിന്നും മധുരയിലേക്ക് പോയത്. അന്നാണ് സുചിതയെ പരിചയപ്പെടുന്നത്. ഒരുമിച്ച് യാത്ര ചെയ്യേണ്ടി വന്നു. അന്ന് തനിക്ക് സുചിതയോട് ഇഷ്ടം തോന്നിയെന്ന് ധനുഷ് ഓർത്തു. ധനുഷിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് സുജിതയും സംസാരിച്ചു.

ഇദ്ദേഹം എന്നെ ആദ്യം ഫോൺ ചെയ്ത് സംസാരിച്ചു. അന്ന് ശബ്ദം കേട്ട് പ്രായമുള്ള ആളാണെന്ന് കരുതി. കണ്ട ശേഷം ഞാനാണ് അന്ന് ഫോണിലൂടെ സംസാരിച്ചതെന്ന് പറഞ്ഞപ്പോൾ ഇദ്ദേഹമാണോ അതെന്ന് തോന്നിപ്പോയി. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കല്യാണ ആലോചന വന്നെന്ന് അമ്മ പറയുകയായിരുന്നെന്നും സുചിത ഓർത്തു. ഇഷ്ടം സ്വന്തം വീട്ടിൽ പറഞ്ഞ ശേഷം എന്റെ വീട്ടിൽ സംസാരിക്കുകയാണ് ഇദ്ദേഹം ചെയ്തത്. എന്റെ വീട്ടുകാർക്ക് അതിഷ്ടമായി. മൂന്ന് മാസത്തിനുള്ളിൽ നിശ്ചയവും മൂന്ന് മാസത്തിനുള്ളിൽ വിവാഹവും നടന്നെന്നും സുജിത ഓർത്തു.
ജ്വല്ലറി പരസ്യത്തിന് വേണ്ടി ആദ്യം ധനുഷ് വിളിച്ചപ്പോഴുള്ള സംഭാഷണത്തെക്കുറിച്ചും സുജിത സംസാരിച്ചു. ആദ്യത്തെ ഫോൺ സംഭാഷണത്തിൽ പരസ്യത്തിനുള്ള പേയ്മെന്റിനെക്കുറിച്ചാണ് സംസാരിച്ചത്. പ്രതിഫലം പറഞ്ഞപ്പോൾ സിനിമാ താരത്തെ പോലെ പ്രതിഫലം ചോദിക്കുന്നു എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ സിനിമാ താരത്തെ വിളിച്ചോ എന്ന് താൻ മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്തെന്നും സുജിത ഓർത്തു.

ഭർത്താവ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ടെന്നും സുജിത വ്യക്തമാക്കി. മൂന്ന് സീരിയലുകൾ ഒരു സമയം ഞാൻ ചെയ്യുമായിരുന്നു. അത് കുറച്ച് ഒരു സീരിയൽ ചെയ്യാൻ നിർദ്ദേശിച്ചത് ഭർത്താവാണ്. നമ്മുടേതായ സമയമെല്ലാം ആസ്വദിക്കാൻ തുടങ്ങിയത് വിവാഹശേഷമാണ്. കുട്ടി ജനിച്ച ശേഷം രണ്ട് വർഷം ബ്രേക്ക് എടുത്തു. ജീവിതത്തിലെ നല്ല സമയങ്ങൾ തനിക്ക് ആസ്വദിക്കാൻ പറ്റിയെന്നും സുചിത വ്യക്തമാക്കി. ഭർത്താവിനെക്കുറിച്ച് അഭിമാനം തോന്നിയ സമയത്തെക്കുറിച്ചും സുജിത സംസാരിച്ചു.
എന്റെ സഹോദരിക്ക് പയ്യനെ നോക്കേണ്ട സമയമായി. എന്റെ ചേട്ടൻ ആ സമയത്ത് കുറച്ച് തിരക്കിലായി. ജോലിയുടെ സമ്മർദ്ദമുണ്ടായിരുന്നു. അച്ഛൻ ചെറിയ പ്രായത്തിലേ മരിച്ചതാണ്. ചേട്ടനാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. ചേട്ടന് വരാൻ പറ്റാത്ത ഒരു സാഹചര്യമുണ്ടായി. ഞാനന്ന് വിവാഹിതയാണ്.
എന്റെ വീട്ടിൽ അച്ഛൻ സ്ഥാനത്തും അനിയത്തിക്ക് ചേട്ടന്റെ സ്ഥാനത്തും എന്റെ അമ്മയ്ക്ക് മകന്റെ സ്ഥാനത്തും നിന്ന് എല്ലാം കാര്യങ്ങളും നോക്കിയത് ഇദ്ദേഹമാണ്. തന്റെ ഭർത്താവ് ഇല്ലായിരുന്നെങ്കിൽ ആ സമയത്ത് ഞങ്ങൾ എന്ത് ചെയ്തേനെ എന്ന് ചിന്തിച്ചിട്ടുണ്ട്. ആ സമയത്താണ് ഇദ്ദേഹം എന്റേതാണ് എന്ന് തോന്നിയതെന്നും സുജിത തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











