'രണ്ട് കിച്ചണുണ്ട്, ഭർത്താവ് കഞ്ചൂസാണ് എനിക്കും പൈസ തരില്ല'; വീട്ടുവിശേഷവുമായി യമുനയും ഭർത്താവ് ദേവനും!
വീട്ടിലേക്ക് പുതിയ സാധനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും പഴയതെല്ലാം പുതുക്കി എടുക്കുകയായിരുന്നുവെന്നുമാണ് യമുനയും ഭർത്താവും പറയുന്നത്. യമുനയുടെ നിർദേശപ്രകാരം വീട്ടിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം ഇരുവരും വിശദമാക്കി
സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയട്ടുണ്ട്.
നിലവില്‍ അമ്മ മകള്‍, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് താരം അവസാനം അഭിനയിച്ചത്. 2020ൽ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തിൽ രണ്ട് പെൺകുട്ടികളുണ്ട് യമുനയ്ക്ക്.
അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന വിവാഹം ചെയ്തത്. ഇരുവരും സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന ഞാനും ന്റാളും റിയാലിറ്റി ഷോയിൽ മത്സരാർഥികളായിരുന്നു.
ഈ റിയാലിറ്റി ഷോയിൽ ഇരുവരും പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ഇവർക്ക് ആരാധകർ കൂടിയത്.

രണ്ടാം വിവാഹശേഷം ജീവിതത്തിൽ ഉയർച്ചയിലേക്ക് കുതിക്കുകയാണ് യമുന. ഇപ്പോഴിത തന്റെ ഭർത്താവ് ദേവൻ സമ്മാനിച്ച പുതിയ വീട്ടിലേക്ക് കയറിക്കൂടിയ സന്തോഷത്തിലാണ് യമുന. യമുനയുടേയും ദേവന്റേയും സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ആഘോഷമായിട്ടാണ് നടന്നത്.
ഞാനും ന്റാളും ഷോയിൽ വെച്ച് പുതിയ വീടിന്റെ താക്കോൽ ഭാര്യ യമുനയ്ക്ക് ദേവൻ കൈമാറിയിരുന്നുവെങ്കിലും ഗൃഹപ്രേവശനം ഇപ്പോഴാണ് നടന്നത്. ഇപ്പോഴിത വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
വീടിന്റെ വീഡിയോ വൈറലായതോടെ യമണ്ടൻ വീടാണല്ലോയെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
വീട്ടിലേക്ക് പുതിയ സാധനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും പഴയതെല്ലാം പുതുക്കി എടുക്കുകയായിരുന്നുവെന്നുമാണ് യമുനയും ഭർത്താവും പറയുന്നത്. യമുനയുടെ നിർദേശപ്രകാരം വീട്ടിൽ വരുത്തിയ ചില മാറ്റങ്ങളെ കുറിച്ചുമെല്ലാം ഇരുവരും വിശദമാക്കി.
'ഞാനും ന്റാളും ഷോയില്‍ വെച്ച് ദേവേട്ടന്‍ എന്റെ കൈയ്യിലൊരു താക്കോല്‍ തന്നിരുന്നു. അത് ഒഫീഷ്യലായി നിര്‍വഹിച്ചത് ഇന്നാണ്. ഞങ്ങളുടെ വീടിന്റെ പാലുകാച്ചലായിരുന്നു. എല്ലാ വിശേഷവും ഞാന്‍ നിങ്ങളോട് പറയാറുള്ളതാണ്.'
'ഈ സന്തോഷവും നിങ്ങളുമായി പങ്കുവെക്കുന്നു. വീടെന്ന് പറയാന്‍ ഞങ്ങള്‍ വീടല്ല ഉദ്ദേശിക്കുന്നത്. ഈ പ്രകൃതിയില്‍ വന്ന് ഇരിക്കാനുള്ള ചെറിയൊരു ഇടമാണ്. വലിയൊരു വീട് വെച്ച് ചുറ്റിനും അടച്ചിരിക്കാനല്ല.'
'നമ്മള്‍ പ്രകൃതിയെ എത്രത്തോളം അകത്തേക്ക് കൊണ്ടുവരാന്‍ പറ്റും എന്നുള്ളതിന്റെ പരീക്ഷണമായിരുന്നു.'
'വീടിനകത്ത് നിന്ന് പ്രകൃതി ആസ്വദിക്കാം. എല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത് ദേവേട്ടനാണ്.' യമുന പറഞ്ഞു. ഇവിടെത്തന്നെ വീട് വേണമെന്നുള്ളത് ദേവേട്ടന്റെ ആഗ്രഹമായിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിച്ച സ്ഥലമാണെന്നും യമുന വ്യക്തമാക്കി.
'പൊതുവെ എല്ലാവര്‍ക്കും വെള്ളം കാണാനിഷ്ടമാണ്. അത് നോക്കിപ്പോയി. കുറേ പൈസ കളഞ്ഞിട്ടുണ്ട്. ഇതാണ് നമുക്ക് വീട് വെക്കാനുള്ള സൗകര്യത്തില്‍ കിട്ടിയത്. വീട്ടിലാണോയെന്ന് ചോദിച്ചാല്‍ വീട്ടിലാണ്. എന്നാല്‍ പുറത്തിരിക്കുന്ന അതേ ഫീല്‍ തന്നെ കിട്ടും.'
'പശുവിനെയും കോഴിയേയും താറാവിനെയുമൊക്കെ വളര്‍ത്തണം. കൃഷിയും ഫാമും ഒക്കെയാണ് പ്ലാന്‍. ഈ കോംപൗണ്ടിന് പുറത്തിറങ്ങാതെ ജീവിക്കാവുന്ന സാഹചര്യമാണ്.'
'സൂര്യോദയം ഇതുവരെ കണ്ടിട്ടില്ല വൈകി കിടക്കുന്നത് കൊണ്ട് വൈകിയാണ് എഴുന്നേല്‍ക്കുന്നത്.' തമാശ കലർത്തി യമുനയും ഭർത്താവും പറഞ്ഞു.

വിശാലമായ കോംപൗണ്ടും പച്ചപ്പും കുളവുമൊക്കെയായി പ്രകൃതിരമണീയ സാഹചര്യത്തിലാണ് യമുനയുടേയും ദേവന്റേയും പടുകൂറ്റൻ വീട് സ്ഥിതി ചെയ്യുന്നത്. 'പത്തിരുപത് വര്‍ഷം പഴക്കമുള്ള ഫര്‍ണ്ണിച്ചേഴ്‌സാണ് ഇവിടെയുള്ളത്.'
'ഇത്തിരി പെയിന്റടിച്ച് വാര്‍ണ്ണിഷൊക്കെ ചെയ്തു. വീട് വെച്ച് പാപ്പരാവുന്നത് എനിക്ക് സഹിക്കാനാവില്ല. ഒരുപാട് പൈസ കളയുന്നതിനോട് താല്‍പര്യമില്ല. ഇവിടെ വന്ന ടൈലര്‍ എന്നേക്കാളും കഞ്ചൂസ് ആയിരുന്നു.'
'കര്‍ട്ടന്‍ ചെയ്ത് ബാക്കി വന്ന ക്ലോത്ത് ടേബിളിനും കൂടെയാക്കി സെറ്റ് ചെയ്തു. ഇവിടെ രണ്ട് കിച്ചനുണ്ട്. ഒന്ന് എനിക്ക്. രണ്ടാമത്തേത് പുള്ളിക്കാരിക്ക്.' ദേവൻ പറഞ്ഞു.
ഭർത്താവ് കഞ്ചൂസാണെന്നും തനിക്ക് പോലും പൈസ തരില്ലെന്നും യമുന തമാശ കലർത്തി പറയുന്നതും വീഡിയോയിൽ കാണാം.
അടുപ്പ് കത്തിച്ച് പാചകം ചെയ്യാനും കല്ലില്‍ അരയ്ക്കാനുമൊക്കെ ഇഷ്ടമാണ്. അങ്ങനെയാണ് ഈ കിച്ചണ്‍ വന്നത് യമുന വിശദമാക്കി. താന്‍ എന്ന വ്യക്തിയുള്ളത് കൊണ്ടാണ് ഈ വീടിന്റെ പാല് കാച്ചല്‍ ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു യമുന പറഞ്ഞത്.
'വീട്ടില്‍ കയറിക്കൂടുന്നതിന് വേണ്ടി ഒരു സാധനവും ഞങ്ങള്‍ വാങ്ങിച്ചിട്ടില്ല. ചേച്ചിയുടെ വീട്ടിലെ ടേബിളും ഇവര്‍ പണ്ട് ചോറ് വെച്ചിരുന്ന പാത്രവുമൊക്കെ ഇവിടെയുണ്ട്. ഹോട്ടലില്‍ താമസിച്ചിരുന്ന സമയത്ത് നല്ല ഉയരമുള്ള ബെഡിലായിരുന്നു കിടന്നത്.'
'അതാണ് മാസ്റ്റര്‍ ബെഡ്‌റൂമില്‍ സെറ്റാക്കിയത്. കലാരംഗത്താണല്ലോ ഭാര്യ എവിടേലും പോവുമ്പോള്‍ അവൾക്ക് ഒരുങ്ങി പോവാന്‍ നല്ലൊരു സ്ഥലം വേണമെന്നതിനാൽ നല്ലൊരു മേക്കപ്പ് റൂം വീട്ടിൽ സെറ്റാക്കിയിട്ടുണ്ടെന്നും' യമുനയുടെ ഭർത്താവ് ദേവൻ പറഞ്ഞു.
വീടിന്റെ പാല് കാച്ചലിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികളെത്തിയിരുന്നു. വീഡിയോ വൈറലായതോടെ ആരാധകരും ആശംസകൾ നേർന്ന് എത്തി.


Click it and Unblock the Notifications