പ്രണയിച്ച കാലത്ത് റൊമാൻസിന് സ്ഥാനമില്ല, നേരെ ജീവിതത്തിലേക്ക്, അബദ്ധം പറ്റിയോന്ന് വരെ ചിന്തിച്ചെന്ന് കീർത്തി

മലയാളി കുടുംബ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. സീരിയലിലെ നീരജ മഹാദേവൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. അലീന ടീച്ചറിന്റെ അമ്മയായതുകൊണ്ട് മാത്രമല്ല, നീരജയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് പരമ്പരയിലൂടെ പറയുന്നത്.
നടി കീർത്തി ഗോപിനാഥ് ആണ് ആ വേഷത്തിൽ എത്തുന്നത്. മിനിസ്ക്രീൻ താരം രാഹുലിന്റെ ഭാര്യയാണ് കീർത്തി.

1994 ൽ പുറത്ത് ഇറങ്ങിയ 'ജൂനിയർ മാൻഡ്രേക്ക്' എന്ന ചിത്രത്തിൽ നായികയായി നടി ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് സീരിയലിലും സജീവമായിരുന്നു കീർത്തി. എന്നാൽ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു. പിന്നീട് 22 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. ടിവി പരിപാടികളിലൂടെ ഇവരുടെ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

Keerthi

കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ടിവിയിലെ 'താര ദമ്പതിമാരുടെ സംസ്ഥാന സമ്മേളനം' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ രാഹുലുമൊത്തുള്ള പ്രണയ കാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. രാഹുലിൻ്റെ ആദ്യത്തെ സീരിയലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഭയങ്കര ജാഡയാണെന്നാണ് അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ തോന്നിയത്. രാഹുൽ ആ സമയം മറുപടി പറഞ്ഞത്, സീനിയർ നടി ആയിരിക്കും എന്നാണ് താൻ കരുതിയത്.

എന്റെ ആദ്യത്തെ സീരിയലും കീർത്തിയുടെ നാലമത്തെയോ അഞ്ചാമത്തെയോ സീരിയലായിരുന്നു അതെന്ന് രാഹുൽ പറഞ്ഞു. സീരിയലിൻ്റെ ആദ്യത്തെ സീനുകളിൽ ഒരുമിച്ചുള്ള ഭാ​ഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സീരിയലിന്റെ അടുത്ത ഭാ​ഗത്തിൻ്റെ ഷൂട്ടിങ്ങ് കൊടൈക്കനാലിൽ ആണ്.

ആ സീരിയലിൽ മൂന്ന് കഥാപാത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവിടെ വെച്ചാണ് പരസ്പരം കൂടുതൽ സംസാരിക്കുന്നത്. കുറേ പറഞ്ഞ് പറഞ്ഞ് അങ്ങനെ പ്രണയത്തിലാവുകയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ ഡയലോഗായി കിട്ടിയിരുന്നു. അന്ന് തൊട്ടെ ഭയങ്കര പക്വതയുള്ള ആളായിട്ടാണ് സംസാരിക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ വീട്ടിൽ പറയുകയും നിശ്ചയവും വിവാഹവും എല്ലാം വളരെ പെട്ടെന്ന് നടന്നു.

പ്രേമിച്ച് നടക്കാനോ റൊമാൻസിനോ ഒന്നും സമയം കിട്ടിയരുന്നില്ലാ. എല്ലാം പെട്ടെന്ന് കഴിഞ്ഞതോടെ അബദ്ധം പറ്റിയോന്ന് വരെ ചിന്തിച്ചെന്ന് കീർത്തി പറഞ്ഞു. പതിനേഴാം വയസ്സിൽ അഭിനയ ലോകത്ത് എത്തിയ കീർത്തി ആറു വർഷത്തോളം മലയാള സിനിമയിൽ സജീവമായി ഉണ്ടായിരുന്നു. അന്ന് സീരിയലുകളിലും സിനിമകളിലും താരം ഒരു പോലെ ഉണ്ടായിരുന്നു.

22 വർഷത്തെ ഇടവേളക്ക് ശേഷം സീരിയലിലേക്ക് എത്തിയതിനെക്കുറിച്ചും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഭർത്താവ് രാഹുലിന്‌റെ സുഹൃത്തുക്കളാണ് അമ്മ അറിയാതെ പരമ്പരയുടെ പിന്നണിയിലുള്ളത്. അങ്ങനെയാണ് സീരിയലിൽ എത്തിയതെന്നാണ് കീർത്തി മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത്. തുടക്കത്തിൽ ഒരുപാട് സംശയങ്ങളായിരുന്നു. ലൊക്കേഷനും ഷൂട്ടിംഗുമൊക്കെ ഇപ്പോൾ എങ്ങനെയായിരിക്കും, എല്ലാം മാറിയോ എന്നൊക്കെയായിരുന്നു ആദ്യം ചിന്തിച്ചത്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതോടെ തന്നെ എല്ലാമായി സെറ്റായി എന്ന് കീർത്ത് രാഹുൽ പറഞ്ഞു.

Read more about: keerthi rahul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X