Don't Miss!
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
വിശേഷമുണ്ടോ? ഞങ്ങൾ അടിച്ച് പിരിഞ്ഞോ? ആലിസിൻ്റെയും സജിൻ്റെയും തുറന്ന് പറച്ചിൽ
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലിസ് ക്രിസ്റ്റി. ഏഷ്യാനെറ്റിലെ കടമുറ്റത്ത് കത്തനാറിലൂടെ ബാലതാരമായാണ് സീരിയൽ രംഗത്ത് തുടക്കം. പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. ഹിറ്റ്ലറിലെ പ്രിയ എന്ന കഥാപാത്രമായാണ് ആലീസ് എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമാണ്.
അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. വിവാഹത്തോടെയാണ് ആലിസ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. താരത്തിൻ്റെ വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടാണ് സമൂഹമാധ്യങ്ങളിൽ ആലിസ് ശ്രദ്ധ നേടുന്നത്. ആലീസ് മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ ഭർത്താവ് സജിനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇവരുടെ യൂട്യൂബ് ചാനൽ വഴിയാണ് വിശേഷങ്ങൾ പങ്കുവെക്കുന്നത്. അടുത്തിടെ ആലിസിന് വിശേഷമായെന്നും ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളെക്കുറിച്ച് ആലിസും സജിനും സീ മലയാളത്തിലെ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

'ആലിസ് സീരിയൽ രംഗത്ത് സജീവമായിരുന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ കാണാറെ ഉണ്ടായിരുന്നില്ല. വിവാഹത്തോടെ സമൂഹ മാധ്യമങ്ങളിൽ സജീവമായി. എന്നാൽ ആർട്ടിസ്റ്റ് ആനന്ദ് നാരയണനാണ് യുട്യൂബ് ചാനൽ തുടങ്ങാനുള്ള ഐഡിയ പറഞ്ഞത്. ആ സമയം തുടങ്ങിയാൽ ക്ലിക്ക് ആവുമെന്നും ചേട്ടൻ പറഞ്ഞു. അങ്ങനെ ഇച്ഛായനോട് സംസാരിച്ച് സംഭവം അങ്ങ് തുടങ്ങി. ആദ്യ വീഡിയോ ഇട്ടപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഞാൻ ഇത്രയും വ്യൂസ് കിട്ടും എന്നൊന്നും കരുതിയില്ല'.
'വിവാഹ ദിവസം എടുത്ത വീഡിയോസ് ഒക്കെ ലൈവായി എടുത്ത് ഉടൻ തന്നെ അപ്ലോഡ് ചെയ്തു. ഇതിൻ്റെ പിന്നിൽ ഏഴ് എട്ട് പേർ അടങ്ങുന്ന ഒരു ടീമുണ്ട്. അതുകൊണ്ടാണ് വീഡിയോസ് എല്ലാം ഇത്രയും മനോഹരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്', ആലിസ് പറയുന്നു.

'ഞങ്ങൾ ആദ്യമൊക്കെ ഒരുമിച്ച് പുറത്ത് പോകുമ്പോൾ വലിയ ബുദ്ധിമുട്ടായിരുന്നു. ആലിസിനെ കാണുമ്പോ എല്ലാവരും അടുത്തേക്ക് വന്ന് സെൾഫി എടുക്കാനും കാര്യം പറയാനുമൊക്കെ വരും. എനിക്ക് ചെറിയ ചെറിയ തട്ടുകടയിൽ പോകുന്നതൊക്കെ ഇഷ്ടമാണ് പക്ഷെ ആലിസിനെകൊണ്ട് അവിടേക്ക് പോകാനെ കഴിയില്ല , അക്കാര്യങ്ങൾ മിസ് ചെയ്യുന്നുണ്ട്', സജിൻ പറഞ്ഞു.
ആലിസ് ഗർഭിണിയാണോ?
'ഞാൻ ഗർഭിണിയാണെന്ന തരത്തിൽ ഇടക്ക് വാർത്ത വന്നിരുന്നു. വയറ്റിൽ കൈ വെച്ച് നിൽക്കുന്ന ഒരു ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത്. സത്യത്തിൽ ഒരു ഫോട്ടോ എടുത്തപ്പോൾ കൈ അറിയാതെ അവിടെ വന്നതാണ്, അല്ലാതെ ഗർഭിണി അല്ല', ആലിസ് വ്യക്തമാക്കി.

'എല്ലാ ഭാര്യഭാർത്തക്കന്മാരെ പോലെ തന്നെയാണ് ഞങ്ങളും. പിണക്കങ്ങളൊക്കെ സംഭവിക്കാറുണ്ട്. അങ്ങനെ ഉണ്ടായാൽ അധികം വൈകാതെ തന്നെ ആരേലും മുൻകൈയെടുത്ത് പിണക്കം അവസാനിപ്പിക്കാറുമുണ്ട്. വീട്ടിൽ എപ്പോഴും ഡിബേറ്റ് ആണ് എന്ത് കാര്യത്തിനും. ഞാങ്ങൾക്ക് രണ്ട് പേർക്കും അഭിപ്രായങ്ങൾ ഉണ്ട്. അത് തുറന്ന് പറയുമ്പോഴുള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ', ആലിസും സജിനും വ്യക്തമാക്കി.
യൂട്യൂബ് വരുമാനം
'യൂട്യൂബ് ചാനൽ തുടങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമായിരുന്നു വരുമാനത്തെ കുറിച്ച്. യൂട്യൂബിൽ നിന്ന് നിസാര വരുമാനമാണ് ലഭിക്കുന്നത്. ഒരു മില്യൺ വ്യൂ വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരും മുതൽ നാൽപതിനായിരം രൂപവരെ ലഭിക്കും'.
'ഒരു മില്യൺ വ്യൂവേഴ്‌സിനെ നേടുക എന്നതും വളരെ നിസാരമായ കാര്യമല്ല. നിസാരമായിട്ടുള്ള വരുമാനമാണ് എനിക്ക് ലഭിക്കുന്നത്. ഞാൻ യൂട്യൂബിൽ നിന്നും ലക്ഷങ്ങളൊന്നും ഉണ്ടാക്കുന്നില്ല. യൂട്യൂബിൽ കൊളാബ് ചെയ്യുന്നതിലൂടെയാണ് എനിക്ക് വരുമാനം കിട്ടുന്നത്', ആലിസ് വ്യക്തമാക്കി.

'ഇച്ചായൻ്റെ വീട്ടിൽ എല്ലാവരും വളരെ സ്നേഹമുള്ളവരാണ്. എല്ലാക്കാര്യത്തിനും ഫുൾ സപ്പോർട്ടാണ്. അത് തന്നെയാണ് എൻ്റെ വിജയവും. ഇച്ചായനും അതേ പോലെ തന്നെയാണ്. ഇച്ചായൻ്റെ ഒഴിവ് സമയം കൂടി നോക്കിയാണ് യൂട്യൂബിലെ വീഡിയോക്ക് വേണ്ടി കണ്ടൻ്റ് ഷൂട്ട് ചെയ്യുന്നത്', ആലിസ് പറഞ്ഞു.