For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ യൂട്യൂബ് ചാനലിന് എന്താണ് സംഭവിച്ചത്? ഇനി അങ്ങോട്ട് പുതിയ തുടക്കം,സന്തോഷം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായാണ് അഭിനയലോകത്തേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ കടമുറ്റത്ത് കത്തനാറിലൂടെ അഭിനയലോകത്ത് തുടക്കംക്കുറിച്ചു. പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. അഭിനയ രം​ഗത്ത് മാത്രമല്ല സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.

  വിവാഹത്തോടെ ഇവർ ആരംഭിച്ച യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ട വിവരം അടുത്തിടെ ആലീസ് പറഞ്ഞിരുന്നു. ആ വിവരം പങ്കുവെച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു. ചാനൽ തിരിച്ച് കിട്ടാനുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് ഉടനെ എത്തുമെന്നും താരം ആ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

  ഇപ്പോൾ ചാനൽ തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആലീസും സജിനും. ഇനി അങ്ങോട്ടൊരു പുതിയ തുടക്കം, എന്താണ് എൻ്റെ യൂട്യൂബ് ചാനലിന് സംഭവിച്ചത് എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പങ്കുവെച്ചത്.

  ആലീസ് വീഡിയോയിലൂടെ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി വായിക്കാം : 'ഞാനും ഇച്ചായനും എട്ട് , ഒമ്പത് മാസം കഷ്ടപ്പെട്ട് വളർത്തിയെടുത്ത ഞങ്ങളുടെ യൂട്യൂബ് ചാനൽ പെട്ടെന്നൊരു ദിവസം കൈയ്യിൽ നിന്ന് പോയപ്പോൾ നല്ല വിഷമം ആയിരുന്നു. ആ ഒരു വിഷമത്തിലാണ് അന്ന് വീഡിയോ ചെയ്തത്'.

  'പക്ഷെ വേറെ പല യൂട്യൂബ് ചാനലുകൾ അതിലെ എൻ്റെ കരയുന്നപോലത്തെ ഭാ​ഗം സ്ക്രീൻഷോട്ട് എടുത്ത് ചിത്രങ്ങളാക്കി ഇച്ചായൻ എന്നെ ഇട്ടിട്ട് പോയെന്നും വേറെ ഏതോ നടിയെ ഇഷ്ടമാണെന്നുള്ള രീതിയിൽ വീഡിയോസും പ്രചരിപ്പിച്ചു. ഒരു യൂട്യൂബ് ചാനൽ പോയതിന് ഇത്ര സങ്കടപ്പെടണോ, ഇതല്ലെങ്കിൽ വേറെ, നിന്റെ ജോലി നോക്കി പോടീയെന്നൊക്കെയായിരുന്നു മറ്റു ചിലർ പറഞ്ഞത്'.

  Also Read: ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

  'എനിക്കും ഇച്ചായനും ആ സമയത്ത് ഭയങ്കര വിഷമം ആയിരുന്നു. എന്റെ ചാനലിനോട് ഇച്ചായന് ഇത്രയും സ്‌നേഹം ഉണ്ടായിരുന്നോ എന്ന് ഇച്ചായൻ്റെ വിഷമം കണ്ടിട്ട് ചിന്തിച്ച് പോയി. എൻ്റെ വിഷമം കണ്ടിട്ട് ഇച്ചായൻ പറഞ്ഞത് ഇത് ശരിയായില്ലെങ്കിൽ നമുക്ക് പുതിയൊരു ചാനൽ തുടങ്ങാം, നിന്നെ സ്‌നേഹിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ടാവും അവർ നമ്മുടെ പുതിയ വീഡിയോസിന് സപ്പോർട്ട് ചെയ്യുമെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു'.

  Also Read: എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  'യൂട്യൂബുമായി ബന്ധപ്പെട്ട പ്രശ്നത്തിന് എന്നെ സീരിയൽ ആർടിസ്റ്റുകളുടെ അസോസിയേഷനായ ആത്മ നന്നായി പിന്തുണച്ചിരുന്നു. എൻ്റെ വിഷമത്തിൽ കൂടെ നിക്കുമെന്ന് കരുതിയവർ ആരും തന്നെ ഒപ്പമുണ്ടായിരുന്നില്ല. അവർക്ക് അതൊരു വലിയ വിഷയം അല്ലാത്തോണ്ട് ആയിരിക്കും അങ്ങനെ'.

  'എന്തായാലും സാരമില്ല, അതൊക്കെ ഞാൻ വിട്ടു. പിന്നെ എൻ്റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്ത വക്കീലന്മാരുടെ പേരും എടുത്തു പറയേണ്ടതാണ്. പിന്നെ പറയേണ്ടത് തുടക്കം മുതൽ എന്റേയും ഇച്ചായന്റെയും കൂടെ ഞങ്ങളുടെ പില്ലർ പോലെ നിന്ന ഒരാളുണ്ടായിരുന്നു. അവരായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ശക്തി'.

  'ഈ പ്രശ്നം ഉണ്ടായിട്ട് രണ്ടുമൂന്നാഴ്ചയോളം ഞങ്ങൾ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ചാനൽ തിരിച്ച് കിട്ടിയതിന് ശേഷമാണ് വീട്ടുകാരോട് പറഞ്ഞത്. എന്താണ് ഞങ്ങളോട് പറയാതിരുന്നതെന്നായിരുന്നു അവർ ചോദിച്ചത്. അവരെ വിഷമിപ്പിക്കണ്ടെന്ന് കരുതിയാണ് ഞങ്ങൾ അവരോട് പറയാതിരുന്നത്, ആലീസ് വ്യക്തമാക്കി'.

  Also Read: 'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ

  Recommended Video

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  'ഞാൻ യൂട്യൂബ് ചാനൽ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് സങ്കടത്തോടെ ഷെയർ ചെയ്ത വീഡിയോ ഞാനും ഇച്ചായനും വേർപിരിഞ്ഞു എന്ന തരത്തിലാണ് മറ്റ് ചാനലുകാർ നൽകിയത്. ഇതൊക്കെ കണ്ട് പപ്പക്ക് വലിയ വിഷമം തോന്നി. ഞങ്ങളെ വിളിച്ച് കാര്യങ്ങളൊക്കെ തിരക്കുകയും ചെയ്തു.

  'എന്നെ അതിശയിപ്പിച്ച കാര്യം ഫേസ്ബുക്കിലൂടെ ആൻ്റിമാർ തെറി വിളിക്കുന്നതായിരുന്നു. അതും അവരുടെ പ്രൊഫൈലിൽ നിന്ന് തന്നെ. ഇതിലും ഭേദം മാമന്മാരെക്കൊണ്ട് വലിയ ശല്യം ഇല്ല'.

  ഇനി ഞങ്ങളുടെ ചാനലിലൂടെ പുതിയ വീഡിയോസ് അപ്ലോഡ് ചെയ്ത് തുടങ്ങും ഇതുവരെ വന്ന സ്നേഹവും സപ്പോർട്ടും തുടർന്നും വേണമെന്ന് പറഞ്ഞാണ് ആലീസും സജിനും വീഡിയോ അവസാനിപ്പിച്ചത്.

  Read more about: alice christy
  English summary
  Serial Artist Alice Christy Come back with a New Video On YouTube and revealed what happened her YouTube channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X