For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ റീൽ റോബിൻ്റെ ഐഡിയ ആണ്, ജീവിതത്തിൽ ആദ്യമായി ഇൻ്റർവ്യു ചെയ്യുന്നത് റോബിനെയെന്ന് ആലീസ്

  |

  മിനിസ്ക്രീൻ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് തുടക്കം. പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. നിരവധി ശ്രദ്ധേയമായ സീരിയലുകളിൽ തിളങ്ങിയ താരം ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

  അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. വിവാഹത്തോടെയാണ് ആലിസ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. താരത്തിൻ്റെ വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ആലീസ് ശ്രദ്ധ നേടുന്നത്. ആലീസ് മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ ഭർത്താവ് സജിനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇവരുടെ യൂട്യൂബ് ചാനൽ വഴിയാണ് വിശേഷങ്ങൾ പങ്കുവെക്കുന്നത്.

  ഇപ്പോഴിതാ ഇന്ത്യ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനൽ തുടങ്ങിയതിനെക്കുറിച്ചും ആദ്യമായി ഒരാളെ ഇൻ്റർവ്യു ചെയ്തതിനെക്കുറിച്ചും ഭർത്താവ് സജിനെക്കുറിച്ചുമാണ് അഭിമുഖത്തിലൂടെ കൂടുതലും പങ്കുവെച്ചതും.

  വിവാഹം അടുത്തപ്പോൾ ആർട്ടിസ്റ്റ് ആനന്ദ് നാരയണനാണ് യുട്യൂബ് ചാനൽ തുടങ്ങാനുള്ള ഐഡിയ പറഞ്ഞത്. ആ സമയം തുടങ്ങിയാൽ ക്ലിക്ക് ആവുമെന്നും ചേട്ടൻ പറഞ്ഞു. അങ്ങനെ ഇച്ഛായനോട് സംസാരിച്ച് സേവ് ദ് ഡേറ്റ് എന്ന വീഡിയോ അപ്ലോഡ് ചെയ്ത് കൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങി.

  'ഒരു വർഷത്തേക്ക് അരി വാങ്ങണ്ട', ബിഗ് ബോസിലെ ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയെന്ന് റോൺസൺ

  'ആദ്യത്തെ വീഡിയോ തന്നെ പ്രേക്ഷകർ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല. എട്ട് മാസം കൊണ്ട് നാലര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനലിന് ലഭിച്ചു. അത് വലിയ സന്തോഷം ആയിരുന്നു. വീഡിയോ കണ്ട് കളിയാക്കുന്നവരും കുറവല്ല'.

  'പക്ഷെ ട്രോൾ ഉണ്ടാക്കുന്നതിനും വലിയ അധ്വാനം വേണ്ടതല്ലെ, എത്ര ആലോചിച്ച്, പാടുപെട്ടായിരിക്കും അവർ ആ ട്രോൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ അതെല്ലാം ആസ്വദിക്കാറുണ്ട്, കൂടാതെ അതൊക്കെ സ്‌റ്റോറി ആക്കാറുമുണ്ട്', ആലീസ് പറഞ്ഞു.

  '‍ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും, 10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്'; അമൃതയും ​ഗോപി സുന്ദറും!

  'വീട്ടിൽ ഏറ്റവും കൂടുതൽനേരം വഴക്കിട്ടിരിക്കുന്നത് ആലിസാണെന്നും, സംസാരിച്ച് ആളുകളെ ബോറടിപ്പിക്കുന്നത് സജിനാണെന്നും ഇരുവരും പറയുന്നു. കൂടുതൽ റൊമാന്റിക് ആകുന്നത് ആലീസാണ്, പക്ഷെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ഫീൽ ചെയ്യുന്ന സ്വഭാവവുമുണ്ട്. പക്ഷെ ആ സമയം കരയില്ല, കുറച്ചുകഴിഞ്ഞ് ഭയങ്കരമായി കരഞ്ഞ് തീർക്കും. സങ്കടം വന്നാൽ ചുറ്റുമുള്ളതൊന്നും കാണില്ല. സജിന് ഏറ്റവും ഇഷ്ടമുള്ള നടി കാവ്യാ മാധവൻ ആണ്', സജിൻ വ്യക്തമാക്കി.

  ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി

  ജീവിതത്തിലെ ആദ്യത്തെ ഇൻ്റർവ്യു ആണ് ബി​ഗ് ബോസ് താരം ഡോക്ടർ റോബിനുമായി ഉള്ളത്. അഭിമുഖത്തിൻ്റെ വീഡിയ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് പങ്കുവെച്ച റീൽസ് വീഡിയോ റോബിൻ്റെ ഐഡിയ പ്രകാരം ചെയ്തതാണ്. നല്ല റീച്ച് ആയിരുന്നു റോബിൻ്റെ വീഡിയോയ്ക്ക് ലഭിച്ചത്.'

  'ലുലുമാളിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം പാർക്കിം​ഗ് ഫീസ് നൽകുന്നതിനെക്കുറിച്ച് തർക്കമുണ്ടായിരുന്നു. നമ്മളും കഷ്ടപ്പെട്ടല്ലെ കാശ് സമ്പാദിക്കുന്നത് അപ്പോൾ നമ്മൾക്ക് സൗജന്യമായി തരാനുളള കാര്യങ്ങൾ അങ്ങനെ തന്നില്ലേൽ ചോദിക്കണ്ടേ? ചോദിച്ചിട്ട് വലിയ കാര്യമൊന്നും ഉണ്ടായില്ല. അത്രയും സമയം അവിടെ നിന്ന് സംസാരിച്ചതിന് അധികം 20 രൂപ കൂടി വാങ്ങിച്ചു', ആലീസും സജിനും പറഞ്ഞു.

  Read more about: alice christy
  English summary
  Serial artist Alice Christy Latest Interview About robin Radhakrishnan Goes Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X