For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ സ്വപ്ന സാക്ഷാത്ക്കാരം! അമ്മയാണ് എന്റെ ധൈര്യം, സന്തോഷ വാർത്തയുമായി സീരിയൽ താരം അമൃത നായർ

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. പരമ്പരയിലെ നായികാ കഥാപാത്രമായ സുമിത്രയുടെ മകളായിട്ടാണ് അമ‍ൃത പരമ്പരയിൽ എത്തിയത്. കുടുംബവിളക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത് ശീതൾ എന്ന കഥാപാത്രമായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. എന്നാൽ പെട്ടെന്നായിരുന്നു കുടുംബവിളക്ക് പരമ്പരയിൽ നിന്നും അമൃത പിന്മാറിയത്.

  മറ്റൊരു ഷോയിലേക്ക് പോകാൻ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീൻ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

  സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. തൻ്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അവയൊക്കെ നേരിട്ടതിനെക്കുറിച്ചുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലുണ്ടായ വലിയൊരു സ്വപ്‌നം സഫലമാക്കിയ സന്തോഷത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അമൃത. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പുതിയ കാർ സ്വന്തമാക്കിയിരിക്കുന്ന ചിത്രമാണ് അമ‍ൃത പങ്കുവെച്ചിരിക്കുന്നത്.

  'ചിങ്ങം ഒന്ന് പുതുവർഷപ്പുലരിയിൽ തന്നെ ഈ സന്തോഷവാർത്ത നിങ്ങളോട് പങ്കുവെക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. ഒടുവിൽ എന്റെ സ്വപ്‌ന സാക്ഷാത്ക്കാരനിമിഷം വന്നെത്തിയിരിക്കുകയാണ്. ഇവിടേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എൻ്റെ ആ​ഗ്രഹം പാതി വഴിയിൽ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിരുന്നു. എന്നാൽ എന്നെ സ്നേഹിക്കുന്നവരുടെ പിന്തുണ കൊണ്ട് അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. എന്നിൽ വിശ്വസിക്കാനും കഠിനാധ്വാനം ചെയ്ത് മുന്നേറാനുമായിരുന്നു അമ്മ പറഞ്ഞത്'.

  Also Read: തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

  'അമ്മയുടെ വാക്കുകൾ എനിക്ക് മുന്നോട്ട് പോകാനുള്ള കരുത്തായിരുന്നു. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷമാണിത്. വലിയ സ്വപ്‌നങ്ങളും നേട്ടങ്ങളും സ്വന്തമാക്കുന്നതിന് മുന്നോടിയായുള്ള ചെറിയൊരു നേട്ടമായിരിക്കട്ടെ ഇത് എന്നുമായിരുന്നു അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കിയ സോണറ്റ് എന്ന കാർ ആണ് അമൃത സ്വന്തമാക്കിയത്. അമൃതയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. പുതിയ വണ്ടിക്കൊപ്പം പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്'.

  അടുത്ത സുഹൃത്തായ ആതിര മാധവ് ഉൾപ്പടെ നിരവധി പേർ ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്.

  Also Read: ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി

  'ഡിഗ്രിക്ക് പഠിക്കുമ്പോൾ സെയിൽസ് ഗേളായിട്ടായിരുന്നു ജോലി തുടങ്ങുന്നത്. അവിടെ നിന്നാണ് സീരിയലിലേക്കുള്ള ഓഡീഷന് വരുന്നതും, സെലക്ട് ആകുന്നതുമെല്ലാം. ഞാൻ ഹാപ്പിയാണ്. അത്യാവശ്യം കഷ്ടപ്പാടുകൾ ഒക്കെയായിരുന്നു. പക്ഷെ ഇപ്പോൾ കുഴപ്പമില്ല. വന്ന വഴി മറന്നിട്ടുമില്ല'.

  'പണ്ട് അവാർഡ് ഫംഗ്ഷൻ ഒക്കെ ടി.വിയിൽ കാണുമ്പോളെല്ലാം ഇഷ്ടമായിരുന്നു. അങ്ങനെയാകണം മീഡിയ ഒരു ഇഷ്‍ടമുള്ളതായി മാറുന്നത്. കുടുംബത്തിലോ മറ്റോ മീഡിയ ഫീൽഡുമായി ബന്ധമുള്ളവരേ ഇല്ല. പക്ഷെ എങ്ങനെയെല്ലാമോ ഇവിടെയെത്തി'.

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  'കുടുംബവിളക്കി'ൽ നിന്നും ഇറങ്ങിയതിന് ശേഷമുള്ള ഇടവേള സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഒന്ന് രണ്ട് പ്രൊജക്ടെല്ലാം വന്നതാണ് . പക്ഷെ എല്ലാം കയ്യിൽ നിന്നും പോയി. എന്താണ് കാരണമെന്ന് ധാരണ ഒന്നുമില്ല. അൾട്ടിമേറ്റായിട്ടുള്ള ആഗ്രഹം സിനിമ തന്നെയാണ്. അങ്ങനെയുള്ള ക്യാരക്ടർ, ഇങ്ങനെയുള്ള ക്യാരക്ടർ എന്നിങ്ങനെയുള്ള വലിയ ആഗ്രഹങ്ങളൊന്നും അല്ല'.

  ' ചെയ്യണം എന്നത് ആഗ്രഹമാണ്. സിനിമയെപ്പോഴും സിനിമയാണ്. സീരിയൽ എപ്പോഴും സീരിയലാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് സീരിയൽ ചെയ്താൽ സിനിമ കിട്ടില്ലെന്ന്', അമൃത നായർ പറഞ്ഞു.

  Read more about: amrutha nair
  English summary
  Serial Artist Amrutha Nair shared his happiness with her audience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X