For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല സുഹൃത്തുക്കളായിരുന്നു, പഴയകാല ചിത്രം പങ്കുവച്ച് ബീന ആന്റണി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആൻ്റണിയും മനോജും. ഇരുവരും സമൂഹ മാധ്യമങ്ങളിലും അഭിനയ രം​ഗത്തും സജീവമാണ്. ഇരുവരുടെയും പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മനോജിൻ്റെയും ബീനയുടേയും പ്രണയ വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ഇവർ. 19 വർഷമായി സ്നേഹത്തോടെ മുന്നോട്ടുപോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരദമ്പതികൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പറഞ്ഞിരുന്നു.

  നിലവിൽ മൗനരാഗമടക്കമുള്ള സീരിയലുകളിൽ അഭിനയിക്കുകയാണ് ബീന. തന്റെ പഴയകാല ചിത്രങ്ങളും ഓർമ്മകളുമൊക്കെ ബീന ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ എന്ന് പറഞ്ഞു കൊണ്ട് മനോജിനൊപ്പമുള്ള ഒരു ചിത്രമാണ് ബീന പങ്കുവച്ചിരിക്കുന്നത്. മനോജിന് വലിയ മാറ്റം ഒന്നും ഇല്ല, പക്ഷേ ചേച്ചി ഇച്ചിരി തടി വച്ചത് പോലെ തോന്നുന്നു എന്നാണ് പലരും ചിത്രത്തിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.

  'ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു. പിന്നീട് ആ സൗഹൃദം വളർന്നാണ് പ്രണയത്തിലേക്ക് എത്തിയത്. നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു ഞങ്ങളുടെ ബന്ധമെന്ന് വേണമെങ്കിൽ പറയാം. സൗഹൃദം മാത്രമായിരുന്ന നാളുകളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു'.

  Also Read: 'ഒരു സർപ്രൈസ് ഉണ്ടെന്ന് റോബിൻ', 'സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു'വെന്ന് ആരതിയും, ഫോട്ടോ വൈറൽ

  'ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു അവസ്ഥ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത് ഞങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ പ്രണയമുണ്ടെന്ന്. ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല,' ബീന ആന്റണിയും മനോജ് നായരും വെളിപ്പെടുത്തി.

  മനോജ് കുമാറുമായി ഇഷ്ടത്തിലാവുന്നതിന് മുൻപ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നതായി ബീന ആൻ്റണി അടുത്തിടെ പറഞ്ഞിരുന്നു. 'ഇൻഡസ്ട്രിയിൽ വന്ന ശേഷം എനിക്കൊരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. ഞാൻ പുള്ളിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. പുള്ളിക്കാരനും ഓക്കെ പറഞ്ഞു. വീട്ടിൽ വരികയും ഇഷ്ടം അറിയിക്കുകയുമൊക്കെ ചെയ്തു. അങ്ങനെ പ്രണയിച്ച് എട്ട് വർഷം കഴിഞ്ഞപ്പോഴാണ്
  ഞാൻ ചതിക്കപ്പെടുകയാണെന്ന് മനസ്സിലായത്'.

  Also Read: 'കുളു കുളു' , കുഞ്ഞാവ വരാൻ ഇനി ദിവസങ്ങൾ മാത്രം, പുതിയ വിശേഷം പങ്കുവെച്ച് മൃദുല

  'എടീ നീ ഭയങ്കരമായി ചീറ്റ് ചെയ്യപ്പെടുകയാണ്. അയാൾ വിവാഹിതനാണ്' എന്ന് നടൻ കൃഷ്ണകുമാർ എന്നോട് പറഞ്ഞത്. പക്ഷെ ഞാനത് ആദ്യം വിശ്വസിച്ചില്ല. ഇല്ലെന്ന് തന്നെ ഞാനും പറഞ്ഞു. പക്ഷേ 'എന്റെ ഭാര്യ വീടിന് അടുത്താണ് അയാളും ഭാര്യയും കഴിയുന്നത് എന്ന് കൃഷ്ണകുമാർ ഉറപ്പിച്ച് പറഞ്ഞു. അങ്ങനെയാണ് ആ പ്രണയം അവസാനിച്ചത്, ബീന ആന്റണി പറയുന്നത്.

  Also Read: ഉയരക്കൂടുതൽ കാരണം അധ്യാപകർ പിന്നിലാക്കിയിട്ടുണ്ട്, എൻ്റെ ജീവിതം മാറിമറിയാൻ കാരണവും അതു തന്നെയെന്ന് റിതു മന്ത്ര

  ബീന ആന്റണിക്കും മനോജിനും ആരോമൽ എന്നു പേരുള്ള ഒരു മകനുമുണ്ട്. അടുത്തിടെ മനോജ് വാർത്തകളിൽ വന്നിരുന്നു. 'ബെൽസ് പാൾസി' എന്ന രോഗത്തോട് പോരാടുകയായിരുന്നു നടൻ. ആ രോഗം വന്നതോടെ താരത്തിന്റെ മുഖം ഒരു വശത്തേക്ക് കോടിയിരുന്നു. ഇന്ന് അതിൽ നിന്നെല്ലാം മുക്തമായി ആരോഗ്യത്തോടെ സന്തോഷപൂർവം മുന്നോട്ട് പോവുകയാണ് ബീനയും കടുംബവും.

  Read more about: Beena Antony
  English summary
  Serial Artist Beena Antony Shared A picture with her Manoj after their marriage goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X