'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

മലയാളി പ്രേക്ഷകരുടെ താര ദമ്പതികളായ മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് പിറന്നു. യുവയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചത്. ദൈവത്തിന് നന്ദി, നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. എന്നു പറഞ്ഞുകൊണ്ടാണ് യുവ ആദ്യത്തെ കൺമണി വന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. നിരവധി താരങ്ങൾ ഉൾപ്പെടെയുള്ള വർ ആശംസകളുമായി എത്തിയിട്ടുണ്ട്.

ഗർഭിണിയായ ആദ്യ നാൾ മുതലുള്ള വിശേഷങ്ങൾ യുവയും മൃദുലയും ആരാധകരുമായി പങ്കുവച്ചിരുന്നു. നിരവധി പേർ ഇതിനെ പിന്തുണക്കുകയും കുറച്ച് പേർ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാലും അതിൽ നിന്നൊന്നും പിന്നോട്ട് മാറാതെ ​ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ആദ്യത്തെ കൺമണഇയെ സ്വീകരിക്കാൻ മൃദുലയും യുവയും എക്സൈറ്റഡ് ആയിരുന്നതുപോലെ ആരാധകരും സന്തോഷ വാർത്തയറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഫോട്ടോ ഷൂട്ട്

അവസാന മാസങ്ങളിൽ വ്യത്യസത് രീതിയിലുള്ള ഫോട്ടോ ഷൂട്ടുകൾ നടത്തിയും സോഷ്യൽ മീഡിയയിൽ താരം ശ്രദ്ധ നേടി. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിൽവെച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ആയിരുന്നു ഇരുവരും വിവാഹിതരായത്.മൃദുലയുടെ സഹോദരി പാർവ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പാർവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. മൃദുല പങ്കുവെക്കുന്ന വിശേഷങ്ങളിൽ പാർവ്വതിയുടെ മകൾ യാമിയും പ്രത്യക്ഷപ്പെടാറുണ്ട്.

നെ​ഗറ്റീവ് കമൻ്റ്സ്

മൃദുലയുടെ ഗർഭകാല വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വന്ന നെഗറ്റീവ് കമൻ്റുകളോടും യുവ പ്രതികരിച്ചത് ഇങ്ങനെയാണ്. 'എല്ലാ കാര്യത്തിലും നെഗറ്റീവ് കണ്ടുപിടിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. അതൊക്കെ അവഗണിക്കുകയാണ് ഏറ്റവും നല്ല കാര്യം. അതിനൊക്കെ ജനങ്ങളുടെ മുന്നിൽ വിശദീകരണം നൽകേണ്ട ആവശ്യമെന്താണ്?. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണിത്. അത് ആസ്വദിക്കുകയാണ്', യുവ പറഞ്ഞു.

മൃദുല

'ഭാര്യ', 'പൂക്കാലം വരവായി' തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ താരമായിരുന്ന മൃദുല 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു അഭിനയ മേഖലയിൽ നിന്ന് ഇടവേള എടുത്തത്. മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.

യുവ കൃഷ്ണ

അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.
മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.

More from Filmibeat

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X