ഐ ലവ് യു ഏട്ടാ.. പ്രിയതമന് പിറന്നാൾ ആസംസകൾ നേർന്ന് മൃദുല, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുലയും യുവ കൃഷ്ണയും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയാണ് താരങ്ങൾ. ഇതിനിടെ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ പ്രിയപ്പെട്ടവന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മൃദുല.

താരങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് യുവയുടെ പിറന്നാൾ വന്നെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തൻ്റെ പ്രിയതമന് പിറന്നാൾ‍ ആശംസകൾ മൃദുല അറിയിച്ചത്. 'എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ.. ലവ് യു ഏട്ടാ.. ' എന്ന് കുറിച്ചാണ് മൃദുല ഇന്ന് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ ആരാധകരും യുവക്ക് പിറന്നാൾ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മൃദുലയെ ചേർത്ത് നിർത്തി

മൃദുലയെ ചേർത്ത് നിർത്തി കവിളിൽ യുവ ചുംബിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ നിന്നും ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയും ആഴവും വ്യക്തമാകുന്നതാണ്.

അടുത്തിടെ മൃദുല പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വരുന്ന ഒരു കമന്റാണ് യുവ എവിടെ എന്നുള്ള ചോദ്യം. ഇപ്പോൾ മൃദുല പങ്കുവെക്കുന്ന പോസ്റ്റുകളിലൊന്നും യുവയെ കാണുന്നില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം. മൃദുലക്ക് ഇപ്പോൾ എട്ടാം മാസം പിന്നിടുകയാണ്. എന്നാൽ ഷൂട്ടിംഗ് തിരക്കുകളായതിനാൽ യുവയ്ക്ക് മൃദുലയുടെ അടുത്തെത്താൻ കഴിയുന്നില്ല.

അടുത്തിടെ നടന്ന പല ചടങ്ങുകൾക്കും യുവ എത്തിയിരുന്നില്ല. ഇതോടെയാണ് ആരാധകരും യുവയെ ചോദിച്ച് തുടങ്ങിയത്. ഈ സമയത്തല്ലേ നിങ്ങൾ അടുത്ത് വേണ്ടത് എന്നെല്ലാമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

കുഞ്ഞിന് വേണ്ടി

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് കുഞ്ഞിന് വേണ്ടി ഒന്നും വാങ്ങരുത് എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ എട്ടാം മാസം തുടങ്ങിയാൽ പിന്നെ കുഞ്ഞിനും അമ്മക്കും വേണ്ട സാധനങ്ങൾ വാങ്ങി കൂട്ടാറാണ് ഇപ്പോഴത്തെ അച്ഛനമ്മമാർ. അതുപോലെ മൃദുലയും കുഞ്ഞിനും വേണ്ടിയുള്ള സാധനങ്ങൾ ഒക്കെ വാങ്ങുന്ന തിരക്കിലാണ്.

കുഞ്ഞിന് വേണ്ട കുഞ്ഞുടുപ്പുകളും ബോട്ടിലും ഡയപ്പേഴ്സും തുടങ്ങി മറ്റ് ആവശ്യ സാധനങ്ങളും വാങ്ങി കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മൃദുലയും. താരങ്ങളുടെ ആരാധകരും ഇരുവരുടെ കുഞ്ഞിൻ്റെ വരവിനായ് കാത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയ

മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയ താരമായത്. അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. ഇരുവരും കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇടവേള

ഗർഭിണി ആയതിന് ശേഷം സീരിയലുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് മൃദുല. പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുമെന്നും മ‍‍ൃദുല തൻ്റെ പ്രേക്ഷകരോട് അറിയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ 'തുമ്പപ്പൂ' എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഒരിടവേള എടുത്തത്. അതിന് മുമ്പ് 'പൂക്കാലം വരവായ്' എന്ന പരമ്പരയിലും അഭിനയിച്ച് മൃദുല ശ്രദ്ധ നേടിയിരുന്നു.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X