'പാനിപൂരി'യെന്ന് കൂട്ടുകാർ വിളിക്കും, പ്രതീക്ഷയോട് മിണ്ടുമ്പോൾ സൂക്ഷിക്കണമെന്ന് എംജി ശ്രീകുമാർ

മലയാളി കുടുംബ പ്രേക്ഷകുടെ പ്രിയ താരമാണ് പ്രതീക്ഷ. ടെലിവിഷൻ പരമ്പരകളിൽ വില്ലത്തിയായി നിറഞ്ഞ് നിൽക്കുകയാണ് നടി പ്രതീക്ഷ പ്രദീപ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാ​ഗത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. ഈ പരമ്പരയിലും നെ​ഗറ്റീവ് കഥാപാത്രമാണ്. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന കസ്തൂരിമാനിലും ശിവാനി എന്ന നെ​ഗറ്റീവ് കഥാപാത്രമായിരുന്നു പ്രതീക്ഷ അവതരിപ്പിച്ചത്.

ഇപ്പോഴിതാ താരം പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പങ്കുവെച്ച വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പഠനത്തെക്കുറിച്ചും സീരിയലിലെ വിശേഷങ്ങളുമാണ് പ്രതീക്ഷ പങ്കുവെച്ചത്. 'പാനി പൂരി' എന്ന ഇരട്ട പേരിന് പിന്നിലെ സത്യാവസ്ഥയും പ്രതീക്ഷ പങ്കുവെച്ചു.

pratheeksha

'ചെറുപ്പത്തിൽ ഡൽഹിയിലായിരുന്നു താമസം. അതുകൊണ്ട് നോർത്ത് ഇന്ത്യൻ വിഭവങ്ങളോടാണ് കൂടുതൽ താത്പര്യം. പാനി പൂരിയും പാവ് ബജിയുമൊക്കെ വലിയ ഇഷ്ടമാണ്. 'പാനി പൂരി' ഒരുപാട് കഴിക്കുന്നത് കൊണ്ട് സുഹൃത്തുക്കൾ വിളിക്കുന്ന മറ്റൊരു പേരാണ് 'പാനി പൂരി' എന്ന്'.

'അഭിനയത്തിനൊപ്പം പഠിത്തവും മുന്നോട്ട് കൊണ്ട് പോകാനാണ് എനിക്ക് താത്പര്യം. സീരിയലിൽ നിന്ന് ബ്രേക്ക് ഒക്കെ കിട്ടുമ്പോൾ പഠിച്ചതുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനും ആ​ഗ്രഹം ഉണ്ട്', പ്രതീക്ഷ പറഞ്ഞു.

ബി എ സൈക്കോളജി പഠിക്കുന്നതുകൊണ്ട് പ്രതീക്ഷയോട് മിണ്ടാൻ പോകുന്ന പയ്യന്മാർ സൂക്ഷിച്ച് പോണമെന്ന് തമാശയിൽ പറയുകയാണ് അവതാരകനായ എം ജി ശ്രീകുമാർ.

ആദ്യത്തെ സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടർച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്ക്രീനിൽ എത്തിയത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയിൽ നടിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. കസ്തൂരിമാനിന് ശേഷമാണ് മൗനരാഗത്തിൽ എത്തിയത്. നടി ദർശനയ്ക്ക് പകരക്കാരിയായിട്ടായിരുന്നു പ്രതീക്ഷ സീരിയലിൽ എത്തിയത്, നെ​ഗറ്റീവ് കഥാപാത്രങ്ങൾ തുടർച്ചയായി കിട്ടുന്നതിനെക്കുറിച്ച് പ്രതീക്ഷ പറഞ്ഞത്.

കഴിഞ്ഞ വർഷമാണ് പ്രതീക്ഷയുടെ അമ്മ മരിച്ചത്. എനിക്ക് എന്നും പിന്തുണയും, ശക്തിയും, ജീവിതത്തിന്റെ വഴിക്കാട്ടിയുമെല്ലാം അമ്മയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടമായി ഇത് നില നിൽക്കും. അവർ ഒരു മനോഹരിയായ സ്‌നേഹനിധിയുമായ അമ്മയായിരുന്നു. ജീവിതകാലം മുഴുവൻ അവർ ഞങ്ങൾക്ക് വേണ്ടിയായിരുന്നു ജീവിച്ചത്. അമ്മയെക്കുറിച്ച് പ്രതീക്ഷ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X