'നിങ്ങൾ ഇത്രയും സിംപിളാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്...'; ഭാര്യയ്‌ക്കൊപ്പം രാജേഷ് ഹെബ്ബാറിന്റെ അവധി ആ​ഘോഷം...!

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥിയാണ് രാജേഷ് ഹെബ്ബാർ. കൂടുതലും വില്ലത്തരമുള്ള വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും പ്രേക്ഷകർക്ക് ഇദ്ദേഹത്തോട് ഒരിഷ്ടം കൂടുതലുണ്ട്. ഉപ്പും മുളകും സീരിയലിൽ രാംകുമാർ എന്ന വേഷം കൂടി ചെയ്ത് തുടങ്ങിയതോടെ രാജേഷിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും വർധിച്ചു.

2002 മുതലാണ് രാജേഷ് സീരിയലുകളിൽ സജീവമായി തുടങ്ങിയത്. കൂടാതെ 2003 മുതൽ സിനിമയിലുമുണ്ട്. മനസിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു സിനിമാ ജീവിതം ആരംഭിച്ചത്. പൃഥ്വിരാജ് ചിത്രം കടുവയിലാണ് അവസാനമായി അഭിനയിച്ചത്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത് എങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നും നേരെ വിപരീതമാണ് രാജേഷ് ഹെബ്ബാര്‍ എന്ന നടന്‍. കുടുംബത്തിന് വളരെ അധികം പ്രാധാന്യം നല്‍കുന്ന നടന്‍ കൂടുതലും സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ആ​ഗ്രഹിക്കാറുള്ളത്. അനിതയാണ് രാജേഷിന്റെ ഭാര്യ. ആകാശ്, വർഷ, രക്ഷ എന്നിവരാണ് രാജേഷ്-അനിത ദമ്പതികളുടെ മക്കൾ.

Rajesh Hebbar

തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനായി അടുത്തകാലത്തായി ഒരു യുട്യൂബ് ചാനൽ താരം ആരംഭിച്ചിരുന്നു. ഉപ്പും മുളകും ഷൂട്ടിങ് സെറ്റിൽ നിന്നുള്ള വിശേഷങ്ങളെല്ലാം ആ യുട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽമീഡിയ പേജുകൾ വഴിയുമാണ് രാജേഷ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ഭാര്യയ്ക്കൊപ്പം ഒരു അവധി ദിവസം നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് രാജേഷ്.

മലമ്പുഴയിലേക്കാണ് രജേഷും ഭാര്യയും യാത്ര പോയത്. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് മലമ്പുഴയെന്നും രാജേഷ് പറയുന്നുണ്ട്. ബിസിനസ് കാര്യങ്ങളൊക്കെയായി അനിത തിരക്കിലാണെങ്കിലും സമയം കിട്ടുമ്പോൾ തന്നോടൊപ്പം ചാനല്‍ പരിപാടികളിലേക്കൊക്കെ വരാന്‍ പുള്ളിക്കാരിക്ക് ഇഷ്ടമാണെന്നും രാജേഷ് ഹെബ്ബാര്‍ വ്യക്തമാക്കി.

അനിതയുടെ ഇഷ്ടങ്ങൾ മനസിലാക്കി സീ ഫുഡ് വാങ്ങി കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും രാജേഷ് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. വീഡിയോ പകർത്തുന്നതിനിടെ സീരിയൽ കണ്ട് ഇഷ്ടപ്പെട്ടവർ സ്നേഹം അറിയിക്കാൻ വരുന്നതും അവരോടെല്ലാം രാജേഷും ഭാര്യയും സ്നേ​ഹത്തോടെ പെരുമാറുന്നതും വീഡിയോയിൽ കാണാമായിരുന്നു.

വീഡിയോ ശ്ര​ദ്ധിക്കപ്പെട്ടതോടെ സത്യത്തില്‍ നിങ്ങൾ ഇത്രയും സിംപിളായിരുന്നുവെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസിലായതെന്നായിരുന്നു കമന്റുകള്‍. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി അഭിപ്രായങ്ങള്‍ കുറിച്ചത്.

rajesh hebbar

ഉപ്പും മുളകിന്റെ ഭാ​ഗമായശേഷം പ്രേക്ഷകരിൽ നിന്നും ഇരട്ടി സ്നേഹമാണ് രാജേഷിന് ലഭിക്കുന്നത്. രാജകുമാരാ എന്ന വിളി തന്നെ സന്തോഷം പകരുന്നതാണെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. 'ഉപ്പും മുളകും കാണുന്ന ഒരാളായിരുന്നു ഞാന്‍. അതിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.'

'നിലവിലെ പ്രൊജക്റ്റുകളോടൊപ്പം ഇതിനും സമയം കണ്ടെത്തുകയായിരുന്നു. ഉപ്പും മുളകിലേക്ക് വന്നതോടെ എല്ലാവരും ചോദിക്കുന്നത് ആ വിശേഷങ്ങളാണ്. രാമകുമാരാ, രാജകുമാരാ എന്നൊക്കെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ വിളിക്കുന്നത്. ആകെക്കൂടി കുറച്ച് എപ്പിസോഡായിട്ടേയുള്ളൂ. അതിനുള്ളില്‍ ഇത്രയും സപ്പോര്‍ട്ട് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും', രാജേഷ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: rajesh hebbar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X