മമ്മൂട്ടിയാണ് രക്ഷിച്ചത്! ചിത്രീകരണം മുടങ്ങാതിരിക്കാനായി താരം ചെയ്തത്? സംവിധായകന്റെ വെളിപ്പെടുത്തല്‍

നവാഗത സംവിധായകരായാലും പരിചയ സമ്പന്നരായാലും ശക്തമായ പിന്തുണയാണ് മമ്മൂട്ടി നല്‍കാറുള്ളത്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയിലൂടെയാണ് സേതു സ്വതന്ത്ര്യ സംവിധായകനായി മാറിയത്. മമ്മൂട്ടിക്കൊപ്പം അനു സിത്താര, ഷംന കാസിം, റായ് ലക്ഷ്മി, വിവേക് ഗോപന്‍, സഞ്ജു ശിവറാം, ലാലു അലക്‌സ്, സണ്ണി വെയ്ന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. വ്യത്യസ്തമായ പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. നാളുകള്‍ക്ക് ശേഷം മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. വ്യത്യസ്തമായ ഷര്‍ട്ടുകളായിരുന്നു സിനിമയ്ക്കായി ഉപയോഗിച്ചത്. വിദേശ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്ന ഹരിയേട്ടന്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറിയത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകനായ സേതു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍

അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍

അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് സിനിമകള്‍ മുന്നേറുന്നത്. സിനിമയില്‍ മാത്രമല്ല സെറ്റിലും അത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയതായി പലരും പറയാറുണ്ട്. സംവിധായകനും അണിയറപ്രവര്‍ത്തകരുമൊക്കെയാണ് അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് തുറന്നുപറയാറുള്ളത്. കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപ്രതീക്ഷിത സംഭവത്തെക്കുറിച്ചാണ് സംവിധായകനായ സേതു തുറന്നുപറഞ്ഞിട്ടുള്ളത്.

ചിത്രീകരണത്തിനിടയില്‍

ചിത്രീകരണത്തിനിടയില്‍

മമ്മൂട്ടിയുടെ സന്തത സഹചാരികളായി യുവതാരനിര അണിനിരന്ന സിനിമയാണ് കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടി ബുള്ളറ്റില്‍ വരുന്നതും അല്‍പം പുറകിലായി സഹതാരങ്ങളും വരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഒരു ചെറിയ ആക്‌സിഡന്റായിരുന്നു അന്ന് സംഭവിച്ചത്. സഞ്ജു ശിവറാമും ഷാഹിനുമായിരുന്നു മമ്മൂട്ടിക്ക് പുറകില്‍ വരുന്നത്. അതിനിടയിലാണ് അപകടമുണ്ടായത്.

മമ്മൂട്ടി ഇടപെട്ടു

മമ്മൂട്ടി ഇടപെട്ടു

സെറ്റില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലും പ്രതിസന്ധികളിലുമൊക്കെ രക്ഷകനായി മമ്മൂട്ടി എത്താറുണ്ട്. അത്തരത്തില്‍ ഈ സാഹചര്യത്തിലും തുണയായത് അദ്ദേഹമാണെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഷാഹിന്‍രെ ബൈക്ക് തെന്നി വീഴുന്ന ശബ്ദം കേട്ടതിന് പിന്നാലെയാണ് എല്ലാവരും അവര്‍ക്കരികിലേക്ക് ഓടിയെത്തിയത്. ഷാഹിന്റെ കൈ നന്നായി മുറിഞ്ഞിരുന്നു. ഗ്രിഗറിയുടെ കാലൊടിഞ്ഞെന്നും തോന്നിയിരുന്നു. അപ്പോഴാണ് മമ്മൂട്ടി ഇടപെട്ടത്.

സീനില്‍ മാറ്റം വരുത്തി

സീനില്‍ മാറ്റം വരുത്തി

ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ നില്‍ക്കുന്നതിനിടയിലാണ് മമ്മൂട്ടി ഒരു നിര്‍ദേശം വെച്ചത്. ഒരുപാട് ഷോട്ടുകള്‍ വീണ്ടും ചിത്രീകരിക്കാനുണ്ടായിരുന്നു. ഇതൊന്ന് മാറ്റിയെഴുതാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യൂ, മൂന്ന് ബൈക്കൊന്നും തന്റെ കൂടെ വരണമെന്നില്ലല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് പ്രകാരം താന്‍ ആ സീന്‍ മാറ്റിയെഴുതുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു

നാടന്‍ കഥാപാത്രമായെത്തി

നാടന്‍ കഥാപാത്രമായെത്തി

നാളുകള്‍ക്ക് ശേഷം മമ്മൂട്ടി നാടന്‍ കഥാപാത്രമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. മുണ്ടും ഷര്‍ട്ടുമിട്ട് ചൂണ്ടയും പിടിച്ച് നില്‍ക്കുന്ന തനി നാട്ടിന്‍പുറത്തുകാരനായാണ് താരമെത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള അദ്ദേഹം ഇപ്പോള്‍ ഇക്കാര്യം കൃത്യമായി അത് തെളിയിച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

കൃഷ്ണപുരത്തെ ഹരിയേട്ടന്‍

കൃഷ്ണപുരത്തെ ഹരിയേട്ടന്‍

കൃഷ്ണപുരം ഗ്രാമത്തിലെ ഹരി എന്ന സാധാരണക്കാരന്‍, നാട്ടുകാരുടെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തിയത്.. നമ്മുടെ പരിചയത്തിലുള്ള ഒരാളായി നമുക്ക് തോന്നിയേക്കാവുന്ന തരത്തിലുള്ള കഥാപാത്രമായാണ് അദ്ദേഹം എത്തിയത്.. മലയാളി കാണാനഗ്രഹിക്കുന്ന വേഷപ്പകര്‍ച്ചയുമായാണ് ഇത്തവണ താരമെത്തിയത്.
മമ്മൂട്ടിയോടൊപ്പം ശക്തമായ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മൂന്ന് നായികമാര്‍ക്ക് പുറമെ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അതിഥിയായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X