തങ്ങളെക്കാള്‍ സമ്പന്നരായ കുടുംബങ്ങളില്‍ നിന്ന് വിവാഹം; തമഴിലെ ആ ഏഴ് സൂപ്പര്‍ താരങ്ങള്‍ ഇവരാണ്!
സിനിമ നടന്മാര്‍ പ്രധാനമായും ഒപ്പം അഭിനയിക്കുന്നവരുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നവരാണ്. എന്നാല്‍ ചിലര്‍ സിനിമയ്ക്ക് പുറത്തു നിന്ന് വിവാഹം കഴിക്കുന്നവരാണ്. ചിലര്‍ സമ്പന്നമായ കുടുംബങ്ങളില്‍ നിന്നുമാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. തമിഴിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്ന് വിവാഹം കഴിച്ച നടന്മാരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ പ്രധാനമായും വിജയ്, കാര്‍ത്തിക്, വിക്രം പ്രഭു, ധനുഷ്, അരുണ്‍ വിജയ്, ജയം രവി, ആര്യ തുടങ്ങിയവരാണ് ധനിക കുടുംബങ്ങളില്‍ നിന്ന് വിവാഹം കഴിച്ച താരങ്ങള്‍.
നടന്‍ പ്രഭുവിന്റെ മകന്‍ വിക്രം പ്രഭു വിവാഹം കഴിച്ചത് ലക്ഷ്മിയെയാണ്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെയാണ് വിക്രം പ്രഭു വിവാഹം കഴിച്ചത്. ശിവാജി ഗണേഷിന്റെ മകന്റെ മകനാണ് വിക്രം പ്രഭു. സമ്പത്തിന്റെ കാര്യത്തില്‍ ഒരു കുറവുമില്ലാത്ത കുടുംബം കൂടിയാണ്. അങ്ങനെയുള്ള പ്രഭുവിന്റെ കുടുംബം സേലത്തെ ഏറ്റവും വലിയ വ്യസായിയായ വ്യക്തിയുടെ മകളെയാണ് തന്റെ മകന് വേണ്ടി ചിന്തിച്ചത്.

കോളേജും നിരവധി കമ്പനികളുമുണ്ട് വിക്രം പ്രഭുവിന്റെ ഭാര്യയുടെ പിതാവിന്. പ്രഭു സോളമന്റെ കുംകി എന്ന സിനിമയിലൂടെയാണ് വിക്രം പ്രഭു അഭിനയ ലോകത്തേക്ക് എത്തിയത്. വിക്രമിന്റെ കുംകിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ് സിനിമയിലെ മുന്‍നിര നായകനായി ഉയരുന്നതിന് മുമ്പ് തന്നെ സൂപ്പര്‍ സ്റ്റാറിന്റെ മകളെ സ്വന്തമാക്കിയ നടനാണ് ധനുഷ്. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം പരിചയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ മകള്‍ ഐശ്വര്യ രജിനികാന്തിനെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ ഭാര്യയാക്കി.
ധനുഷും ഐശ്വര്യ രജിനികാന്തും പ്രണയത്തിലാണെന്ന വാര്‍ത്തയെ തുടര്‍ന്ന് നടന്‍ രജിനികാന്ത് ധനുഷിന്റെ മാതാപിതാക്കളോട് സംസാരിക്കുകയും അവരുടെ മുന്നില്‍ നിന്ന് വിവാഹം നടത്തുകയും ചെയ്തു. രജിനിയേക്കാള്‍ താഴ്ന്ന സാമ്പത്തിക നിലയിലുള്ള രജിനികാന്ത് ഇപ്പോള്‍ രജിനിയേക്കാള്‍ കോടികള്‍ മുടക്കി മാതാപിതാക്കള്‍ക്കായി വീട് നിര്‍മിച്ചു നല്‍കിയിരിക്കുകയാണ്. 18 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ഐശ്വര്യയും ധനുഷും ഇപ്പോള്‍ ഡിവോഴ്‌സിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
തമിഴിലെ ഇതിഹാസ താരം വിജയകുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍ വിവാഹം ചെയ്തിരിക്കുന്നത് ആരതിയെയാണ്. സിനിമ നിര്‍മാതാവ് ഡോ. എന്‍.എസ് മോഹന്റെ മകളാണ് ആരതി. അരുണിന്റെ ചില സിനിമകള്‍ നിര്‍മിച്ചതും മോഹന്‍ തന്നെയാണ്. തമഴില്‍ മുന്‍നിര നടന്മാരില്‍ ഒരാളല്ലെങ്കിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്തു വരുന്ന താരമാണ് നടന്‍.
ദളപതി വിജയാണ് സിനിമ രംഗത്ത് നിന്നല്ലെങ്കിലും സമ്പന്നമായ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച മറ്റൊരു താരം. സംഗീതയുടെ അച്ഛന്‍ സ്വര്‍ണലിംഗം വലിയ വ്യവസായിയാണ്. ശ്രീലങ്കയിലും ലണ്ടനിലുമായി കോടികളുടെ ആസ്തിയുണ്ട്. വിജയേക്കാള്‍ വലിയ സമ്പന്നനാണെന്നാണ് സംഗീതയുടെ കുടുംബം എന്നാണ് പറയപ്പെടുന്നത്.
നടന്‍ ജയം രവി വിവാഹം കഴിച്ചത് ഇന്‍ഫ്‌ളുവന്‍സറും ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ നിന്നുമുള്ള ആര്‍തിയെയാണ്. ആര്‍തി ടെലിവിഷന്‍ പ്രൊഡ്യൂസര്‍ സുജാത വിജയകുമാറിന്റെ മകളാണ്. വ്യവസായിയായ കൃഷ്ണ മൂര്‍ത്തി വിജയകുമാറാണ് ആര്‍തിയുടെ അച്ഛന്‍. ജയം രവിയുടെ കുടുംബത്തേക്കാള്‍ സമ്പന്നമാണ് അവരുടെ കുടുംബം.

നടന്‍ ആര്യയാണ് സമ്പന്നമായ കുടുംബത്തില്‍ നിന്ന് വിവാഹംകഴിച്ച മറ്റൊരു താരം. നിരവധി പ്രണയ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള നടന്‍ സയ്യേഷയെയാണ് വിവാഹം കഴിച്ചത്. സയ്യേഷ തമിഴ് സിനിമാ നടികൂടിയാണ്. ഇന്ത്യയിലെ പ്രമുഖരായ കോടീശ്വരന്മാരില്‍ ഒരു കുടുംബമാണ് സയ്യേഷയുടേത്. അതുപോലെ സയ്യേഷയുടെ അമ്മയും അച്ഛനും കുടുംബവും ബോളിവുഡിലെ പ്രധാന സെലിബ്രിറ്റികള്‍ കൂടിയാണ്.
തമിഴിലെ പ്രധാന സിനിമാ കുടുംബമാണ് നടന്‍ ശിവകുമാറിന്റേത്. മകന്‍ സൂര്യ നടി ജ്യോതികയെ വിവാഹം ചെയ്തപ്പോള്‍ കാര്‍ത്തി വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച രഞ്ജനി ചിന്ന സാമിയെയാണ്. ഈറോഡിലെ ഒരു വലിയ വ്യവസായിയുടെ മകളാണ് രഞ്ജനി. ശിവകുമാറിന്റെ കുടുംബത്തേക്കാള്‍ കൂടുതല്‍ ഭൂമിയും സ്വത്ത് വകകളുണ്ട്.


Click it and Unblock the Notifications