'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
സൂഫിയും സുജാതയുമെന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവ നടനാണ് ദേവ് മോഹൻ. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന ദേവിന്റെ ഏറ്റവും പുതിയ സിനിമ.
ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്. ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ശാകുന്തളം മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.
മഹാനായ നാടകകൃത്ത് കാളിദാസന്റെ ക്ലാസിക്കൽ കൃതിയായ ശാകുന്തളം അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവരും അഭിനയിക്കുന്നുണ്ട്.
സാമന്തയുടെ കരിയറിലെ മികച്ച കഥാപാത്രമാകും ശകുന്തളയെന്നാണ് പ്രേക്ഷകർ കരുതുന്നത്. സൂഫിയും സുജാതയ്ക്കും ശേഷം പന്ത്രണ്ട് എന്നൊരു സിനിമ ദേവിന്റേതായി പുറത്തറിങ്ങിയിരുന്നു.

ഇപ്പോഴിത ശാകുന്തളം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള വിശേഷങ്ങൾ യുട്യൂബ് ചാനലായ ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ദേവ് മോഹൻ. 'അഞ്ച് ഭാഷകളിലാണ് ശാകുന്തളം റിലീസ് ചെയ്യാൻ പോകുന്നത്.'
'ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു ദുഷ്യന്തൻ പോലൊരു കഥാപാത്രം. സർപ്രൈസായിട്ടാണ് ശാകുന്തളം കിട്ടിയത്. ഞാൻ മലയാളം സിനിമയിൽ അഭിനയിച്ചപ്പോൾ മേക്കപ്പ് ചെയ്തിരുന്നില്ല. ആദ്യമായി മേക്കപ്പിട്ടത് ശാകുന്തളത്തിന് വേണ്ടി.'

'രണ്ട് മണിക്കൂറോളമായിരുന്നു മേക്കപ്പ്. അതൊരു ടാസ്ക്കായിരുന്നു. സൂഫിയും സുജാതയും ചെയ്യുന്ന സമയത്ത് എനിക്ക് ജോലിയുമുണ്ടായിരുന്നു. കുതിരയെ റൈഡ് ചെയ്യാൻ പഠിച്ചു. വളരെ ടഫാണ് കുതിരയെ റൈഡ് ചെയ്യാൻ. എല്ലാ ദിവസവും മൂന്ന് മണിക്കൂർ കുതിരയെ റൈഡ് ചെയ്യുമായിരുന്നു.'
'കുതിരയുടെ മുകളിൽ നിന്ന് വീണിട്ടില്ല. തെലുങ്ക് അറിയാമെങ്കിലും ശാകുന്തളത്തിൽ അഭിനയിക്കുമ്പോൾ ഡയലോഗ് പഠിക്കാൻ സാമന്തയും ബുദ്ധിമുട്ടി. കാരണം പ്യൂർ തെലുങ്കായിരുന്നു ശാകുന്തളത്തിൽ ഉപയോഗിച്ചിരുന്നത്.'

'സാമന്ത വളരെ ചില്ലാണ്. നമ്മളെ സപ്പോർട്ട് ചെയ്യുന്നയാളാണ്. റൊമാന്റിക് സോങ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഞാനും സാമന്തയും കൂടുതൽ കൂട്ടായത്. ശാകുന്തളം ചെയ്യുമ്പോൾ സാമന്തയ്ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് അസുഖത്തിന്റെ കാര്യം വന്നത്.'
'ഇപ്പോൾ രോഗം ബേധമായി വരുന്നു. സാമന്ത സജഷൻസ് തരാറുണ്ട്. അർഹയ്ക്ക് ഇംഗ്ലീഷ് അറിയില്ല. തെലുങ്കാണ് നന്നായി സംസാരിക്കുക. മക്കൾ നന്നായി തെലുങ്ക് പഠിച്ചശേഷം ഇംഗ്ലീഷ് പഠിച്ചാൽ മതിയെന്നത് അല്ലു അർജുൻ കുടുംബത്തിന്റെ തീരുമാനമാണ്.'

'എനിക്ക് തെലുങ്ക് അറിയില്ല. പക്ഷെ അർഹയുമായി ഞാൻ നന്നായി സംസാരിക്കാം. അർഹയോട് സംസാരിച്ചാണ് തെലുങ്കിന്റെ ബേസിക്ക്സ് ഞാൻ പഠിച്ചത്. അവളാണ് എന്റെ തെലുങ്ക് ടീച്ചർ. അർഹ കാണാപാഠം പഠിച്ചാണ് ഡയലോഗുകൾ പറയുന്നത്. അതിഥിയെ പദ്മാവതിൽ ഞാൻ കണ്ടപ്പോൾ നോക്കിയിരുന്നിട്ടുണ്ട്.'
'പിന്നീട് അവർക്കൊപ്പം അഭിനയിക്കാൻ പറ്റിയിരുന്നു. അതിഥി സൂഫിയും സുജാതയിലും അഭിനയിക്കുമെന്ന് ഞാൻ കരുതിയേയില്ല. 2010 മുതലുള്ള പ്രണയമായിരുന്നു. ഭാര്യ സോഷ്യൽമീഡിയയിൽ ഇല്ല റേഷൻ കാർഡിൽ മാത്രമെയുള്ളു.'

'ഞാൻ അഭിനയിക്കുന്ന സമയത്ത് അവൾക്ക് ചെറിയ പൊസസീവ്നെസ് വരാറുണ്ട്. കുറെ കഥകൾ കേൾക്കാറുണ്ട്. അതിൽ എനിക്ക് വർക്കാവുന്നത് ചെയ്യാം എന്നുള്ളതാണ് തീരുമാനം. പരോൾ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് മമ്മൂക്കയെ കാണുന്നത്.'
'ശേഷം സൂഫിയും സുജാതയും ചെയ്തശേഷം എന്നെ കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞു... സൂഫി എന്ന് കേട്ടപ്പോൾ നല്ല പൊക്കവും തടിയുമുള്ള ആളാണെന്ന് കരുതി ഇത് ഒരു ചെറിയ ചെക്കനാണല്ലോയെന്ന്' ദേവ് മോഹൻ പറഞ്ഞു.


Click it and Unblock the Notifications











