'വീണ്ടും അസുഖം പിടികൂടി... ശബ്ദം നഷ്ടമായി...'; ശാകുന്തളം സിനിമ പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത!

ചുരുങ്ങിയ നാളുകൾ കൊണ്ട് പാൻ ഇന്ത്യൻ താരം എന്ന നിലയിൽ പ്രശസ്തിയിലേക്കുയർന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. അടുത്ത ചിത്രം ശാകുന്തളം തിയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അതിന്റെ എക്സൈറ്റ്മെന്റിലാണ് നടി. മലയാളി താരം ദേവ് മോഹനാണ് ഈ ചിത്രത്തിലെ നായകൻ.

സിനിമയുടെ പ്രമോഷന് വേണ്ടി രാജ്യത്തുടനീളം സാമന്തയും സഞ്ചരിച്ചിരുന്നു. എന്നാലിപ്പോൾ താരം പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുവിൽക്കാൻ പോവുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. അസുഖം ബാധിച്ച് അവശതയിലായതിനാൽ തന്റെ ആരാധകരെ നേരിട്ട് വന്ന് കാണാൻ‌ തനിക്ക് ഇനി സാധിക്കില്ലെന്നാണ് സാമന്ത പറയുന്നത്.

Samantha

നിർഭാഗ്യവശാൽ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു. ഞാന്‍ പനി ബാധിതയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു സാമന്ത റൂത്ത് പ്രഭു ട്വീറ്റ് ചെയ്തു. ആറ് മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ അടുത്തിടെയാണ് സാമന്ത മയോസിറ്റിസിൽ നിന്ന് സുഖം പ്രാപിച്ചത്. സാമന്ത ഇപ്പോൾ സിറ്റാഡൽ എന്ന വെബ് സീരിസിന്റേയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ഖുശിയുടേയും ചിത്രീകരണത്തിലാണ്.

അസുഖത്തെ കുറിച്ച് അറിയിച്ച് നടി എത്തിയതോടെ നിരവധി ആരാധകർ താരത്തെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തി. പോസ്റ്റിനോട് പ്രതികരിച്ച് ഒരു ആരാധകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു... 'നിങ്ങൾ സമയമെടുത്ത് സുഖം പ്രാപിക്കുക....' മറ്റൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു 'നിങ്ങളുടെ ആരോഗ്യത്തേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല.'

'സമയമില്ലെങ്കിലും ഒരു വശത്ത് നിങ്ങൾ ഷൂട്ടിംഗുകളുടെ തിരക്കേറിയ ഷെഡ്യൂളുകളിൽ നിങ്ങൾ പങ്കെടുത്തു. മറുവശത്ത് നിങ്ങൾ നിങ്ങളുടെ ശക്തിക്ക് അതീതമായി ശാകുന്തളം പ്രമോഷനുകൾ നടത്തി. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക. സാം വേഗം സുഖം പ്രാപിക്കൂ... ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എപ്പോഴും നിങ്ങളോടൊപ്പമുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

അതേ സമയം സാമന്തയുടെ ആരോഗ്യ നില പരിഗണിച്ച് ദിൽ രാജുവാകട്ടെ ബുധനാഴ്ച രാത്രി നടത്താനിരുന്ന ശാകുന്തളം പ്രീമിയർ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്. മാത്രമല്ല ചൊവ്വാഴ്ച സിനിമയുടെ പ്രത്യേക സ്ക്രീനിങ് നടന്നിരുന്നു. ഇതില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം.

Samantha

കാളിദാസന്റെ അഭിജഞാന ശാകുന്തളം ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളം ത്രീഡിയിലാണ് റിലീസ് ചെയ്യുക. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്.

ഡിസ്നി ചിത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും ശകുന്തളയുടെ വേഷത്തെക്കുറിച്ചും സാമന്ത അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ആ വേഷം ചെയ്യുന്നത് സ്വപ്നം കണ്ടിരുന്നുവെന്നാണ് സമാന്ത പറഞ്ഞത്. ശാകുന്തളത്തിലെ രാജകുമാരിയുടെ വേഷം സവിശേഷമാണെന്നും അത് പൂർണതയുടെ പ്രതീകമാണെന്നും നടി പറഞ്ഞിരുന്നു.

ശകുന്തളയപ്പോലെ തന്നെ അതീവ സുന്ദരിയാണ് സാമന്തയെന്നാണ് പോസ്റ്ററും ട്രെയിലറും കണ്ട് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. വിവാ​ഹമോചനത്തിന് ശേഷം സാമന്ത സിനിമാ മേഖലയിൽ കൂടുതൽ തിരക്കിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നല്ല അവസരങ്ങളും ഹീറോയിൻ ഓറിയന്റഡ് സിനിമകളും നിരവധി ചെയ്യാൻ സാമന്തയ്ക്ക് സാധിക്കുന്നുണ്ട്.

പാൻ-ഇന്ത്യൻ താരമായതിൽ പിന്നെ ജീവിതം മാറിമറിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് അടുത്തിടെ സാമന്ത നൽകിയ മറുപടി വൈറലായിരുന്നു. ഞാനൊരു പാൻ-ഇന്ത്യ താരമാണെന്ന് ആരെങ്കിലും എന്റെ വളർത്തുനായ്ക്കളോട് പറയണം. കാരണം ഞാൻ ഇപ്പോഴും അവരുടെ വിസർജ്യം വൃത്തിയാക്കാറുണ്ട് എന്നാണ് ചിരിച്ചുകൊണ്ട് സമാന്ത പറഞ്ഞത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമാണ് നടിയാണ് സാമന്ത.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X