ധമാക്ക സിനിമ ചെയ്യാൻ കാരണം ഉർവശി, ചില കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി ശാലിൻ സോയ

മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശാലിൻ സോയ. ദിവസങ്ങൾക്ക് മുൻപ് നടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ശരീരഭാരം കുറച്ച് പുത്തൻ മേക്കോവറിലായിരുന്നു ശാലിൻ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ നടി വീണ്ടു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിട്ടുണ്ട്.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ശാലിൻ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സിനിമയിലും ചുവട് ഉറപ്പിക്കുകയായിരുന്നു. നിരവധി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും നടി അറിയപ്പെടുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ്. ദീപ റാണി എന്ന കഥാപാത്രം നടിയ്ക്ക് മികച്ച പ്രശംസ നേടിക്കൊടുത്തിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയായിരുന്നു ശാലിന്റെ ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രം. ഉർവശിയുടേയും മുകേഷിന്റേയും മകളായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ധമാക്കയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി ശാലിൻ സോയ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

 ധമാക്ക തിരഞ്ഞെടുക്കാൻ കാരണം

''ഉർവശി ചേച്ചി''യാണ് ധമാക്കിയിലേയ്ക്ക് തന്നെ ആകർഷിപ്പിച്ചത്. കൂടാതെ ആ ചിത്രം ചെയ്യാനുള്ള മറ്റൊരു കാരണം അതിൽ അഭിനയിച്ച സീനിയർ താരങ്ങളായിരുന്നു. ഞാൻ 90 കളിൽ ജനിച്ച് വളർന്ന കുട്ടിയാണ്. ഉർവശി ചേച്ചി, മുകേഷേട്ടൻ, ഇന്നസെന്റ് അങ്കിൾ ഇവരുടെ സിനിമ കണ്ടാണ് വളർന്നത്. അവരുടെ കോമഡികൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. ഇത്രയും മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ധമാക്ക എനിയക്ക് അവസരം നൽകുകയായിരുന്നു. സീനിയർ താരങ്ങൾക്കൊപ്പം വർക്ക് ചെയ്ത അനുഭവം പങ്കുവെച്ച് കൊണ്ട് ശാലിൻ സോയ പറഞ്ഞു .

 ഉർവശി ചേച്ചിയോടൊപ്പം

ഉർവശി ചേച്ചിക്കൊപ്പം ജോലി ചെയ്യുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണെന്നും ശാലിൻ പറയുന്നു. താരത്തിനോടൊപ്പം ജോലി ചെയ്യാനും അവർ കടന്നു പോയ വഴികളെ കുറിച്ച് അറിയാനും ഞാൻ ആഗ്രഹിച്ചിരുന്നു. കൂടാതെ തന്നെ തന്റെ ആദ്യ ടെലിവിഷൻ പരമ്പരയായ ഓട്ടോഗ്രാഫിലെ തന്റെ കഥാപാത്രത്തെ വളരെ ഇഷ്ടമാണെന്നും ഉർവശി ചേച്ചി പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ താൻ ശരിക്കും അതിശയിച്ചു പോയി. കൂടാതെ മുകേഷേട്ടനും ഇന്നസെന്റ് അങ്കിളുമൊക്കെ സെറ്റിൽ തങ്ങളുടെ പഴയ സിനിമ അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു.

 പഴയ താരങ്ങളിൽ നിന്ന്  പഠിച്ചത്

നടിയ്ക്ക് 23 വയസ്സ് മാത്രമാണ് പ്രായമെങ്കിലും ഏറ്റവും കൂടുതൽ അഭിനയിച്ചത് പഴയ താരങ്ങൾക്കൊപ്പമാണ്. പുതിയ ജനറേഷനെക്കാളും തനിക്ക് കൂടുതൽ കണക്ട് ചെയ്യാൻ പറ്റുന്നത് പഴയ താരങ്ങളുമായിട്ടാണെന്ന് ശാലിൻ പറയുന്നു. മുതിർന്ന താരങ്ങളായ നെടുമുടി വേണു, സായ് കുമാർ, മുരളി തുടങ്ങിയ മുതിർന്ന താരങ്ങളോടൊപ്പമാണ് ഞാൻ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. അവരുമായി വളരെ വേഗം പൊരുത്തപ്പെടാൻ കഴിഞ്ഞു. പഴയ താരങ്ങൾ സിനിമയെ തങ്ങളുടെ ജീവിതമായിട്ടാണ് കാണുന്നത്. അതിനാൽ തന്നെ പ്രശസ്തി ആഗ്രഹിക്കുന്നില്ല. അവരുടെ കഥാപാത്രത്തിന്റെയും സിനിമയുടെയും പൂർണതയിൽ അവർ സന്തോഷിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു

Recommended Video

Dhamaka Malayalam Movie Public Response | FilmiBeat Malayalam
സോഷ്യൽ മീഡിയിൽ സജീവമല്ല

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെങ്കിലും നടി അധികം സജീവമല്ല. അതിനുള്ള കാരണവും ശാലിൻ വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നിരവധി സുഹൃത്തുക്കൾ തനിക്കുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് താൻ. നല്ല വേഷങ്ങൾ ചെയ്യാനും നല്ല സിനിമകൾ ചെയ്യാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. മാസങ്ങളോളും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തിട്ടുണ്ടെന്നും ശാലിൻ പറഞ്ഞു

More from Filmibeat

Read more about: shaalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X