'ബി​ഗ് ബോസ് മലയാളത്തിലേക്ക് നിരന്തരം ക്ഷണം, തമിഴിൽ പോയാൽ ഭാഷ അറിയില്ല, മണി ബെനിഫിറ്റിന് വേണ്ടി പോവില്ല'

കുക്ക് വിത്ത് കോമാളി അടക്കമുള്ള തമിഴ് ടെലിവിഷൻ ഷോകളുടെ ഭാ​ഗമായശേഷം തമിഴ്നാട്ടിൽ വലിയൊരു ഫാൻഡം സൃഷ്ടിച്ചെടുത്തയാളാണ് നടിയും സംവിധായികയുമെല്ലാമായ ശാലിൻ സോയ. മലയാള സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് തുടങ്ങിയ‌ ശാലിൻ വളരെ സെലക്ടീവായാണ് മലയാളത്തിൽ പ്രോജക്ടുകൾ ചെയ്യുന്നത്. പൊതുവെ മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന ജനപ്രീതിയുള്ള താരങ്ങൾക്ക് ബി​ഗ് ബോസിൽ പങ്കെടുക്കാൻ ക്ഷണം വരാറുണ്ട്.

അത്തരത്തിൽ അവസരം ലഭിച്ചിട്ടുണ്ടോയെന്ന ചോ​ദ്യത്തിന് ശാലിൻ സോയ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. തമിഴിൽ നിന്നും മാത്രമല്ല മലയാളത്തിൽ നിന്നും നിരന്തരം ക്ഷണം വരാറുണ്ടെന്ന് ശാലിൻ പറയുന്നു. ബി​ഗ് ബോസിലേക്ക് ഒരുപാട് തവണ ഓഫർ വന്നിട്ടുണ്ട്.

Shaalin Zoya
Photo Credit: Shaalin Zoya / Instagram

ബി​ഗ് ബോസ് മലയാളത്തിന്റെ നാല് സീസണിലേക്ക് മത്സരാർത്ഥിയായി പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് നിരന്തരമായി കോൾ വരുമായിരുന്നു. ബി​ഗ് ബോസ് തമിഴിന്റെ ലാസ്റ്റ് സീസണിലേക്കും അവർ എന്നെ ക്ഷണിച്ചിരുന്നു. ഇപ്രാവശ്യം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഒരുപോലെ കോൾ വന്നിരുന്നു. പക്ഷെ ബി​ഗ് ബോസ് എനിക്ക് ചേരില്ല. അതുകൊണ്ട് തന്നെ പോകില്ല. ഒരിക്കലും ഈ തീരുമാനം മാറാനും സാധ്യതയില്ല.

എത്രയും വേ​ഗം ഹൗസിങ് ലോൺ അടച്ച് തീർക്കണം...(ചിരിക്കുന്നു). അല്ലെങ്കിലും ബി​ഗ് ബോസിലേക്ക് ഞാൻ പോകാൻ സാധ്യതയില്ല. തമിഴ് ബി​ഗ് ബോസിലേക്ക് പോയാൽ അവിടെ ചെന്ന് എനിക്ക് തമിഴ് മനസിലാകുന്നില്ലെന്ന് പറയാൻ കഴിയില്ലല്ലോ. അങ്ങനെ പറയുന്നത് തെറ്റല്ലേ. പോവുകയാണെങ്കിൽ മലയാളത്തിൽ പോകണം. മലയാളത്തിൽ നിന്നും പലതവണ കോൾ വന്നിട്ടുണ്ട്.

പക്ഷെ എനിക്ക് അത് ശരിയാവില്ല. പലരും എന്നോട് പറഞ്ഞിട്ടുണ്ട് ബി​ഗ് ബോസിലേക്ക് പോകാൻ. നീ നീയായിട്ട് ഇരുന്നാൽ മതി. പോയി പങ്കെടുത്ത് നോക്കൂവെന്ന് പറയും. പക്ഷെ അത് എന്റെ വഴിയില്ല. എനിക്ക് ചേർന്നതല്ല. എന്റെ പ്രയോറിറ്റിയും പാഷനും വ്യത്യസ്തമാണ്. ബി​ഗ് ബോസിൽ പോയാൽ എനിക്ക് ശരിയാവില്ല. മണി ബെനിഫിറ്റിന് വേണ്ടി നിരവധി ആളുകൾ ബി​ഗ് ബോസ് തെരഞ്ഞെടുക്കുന്നുണ്ട്. അത് തെറ്റൊന്നുമല്ല. പണം ആവശ്യമാണ്.

എന്റെ കാര്യത്തിൽ ഫൈനാൻഷ്യൽ ബെനിഫിറ്റിന് വേണ്ടി പോലും ഞാൻ ബി​ഗ് ബോസിൽ പോവില്ലെന്നും ശാലിൻ പറയുന്നു. നടിയുടെ തീരുമാനം മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. പൊസിറ്റീവ് ഇമേജോടെ ബി​ഗ് ബോസിലേക്ക് പോയ പലരും പക്ഷെ പുറത്തിറങ്ങിയത് നെ​ഗറ്റീവ് ഇമേജോടെയാണ്.

Shaalin Zoya
Photo Credit: Shaalin Zoya / Instagram

ആരാധകർ ഹേറ്റേഴ്സായി മാറുന്നതും പങ്കെടുത്ത താരങ്ങൾ സൈബർ ബുള്ളിയിങ് അനുഭവിക്കുന്നതും നാം കാണാറുള്ളതാണ്. സിനിമയാണ് എന്നും ശാലിന്റെ ലക്ഷ്യം. തമിഴിൽ ചില സിനിമകളിൽ നായിക വേഷം ചെയ്തിട്ടുണ്ട് താരം. എന്നാൽ മലയാളത്തിൽ സപ്പോർട്ടിങ്ങ് റോളിലേക്കാണ് സോയയ്ക്ക് ഏറെയും അവസരങ്ങൾ വരാറുള്ളത്. അവസാനമായി സുരാജ് വെഞ്ഞാറമൂട് നായകനായ നാ​ഗേന്ദ്രന്റെ ഹണിമൂൺ എന്ന വെബ് സീരിസിലാണ് ശാലിൻ സോയ അഭിനയിച്ചത്.

ഇരുപത്തിയഞ്ച് വർഷമായി സിനിമ രം​ഗത്തുണ്ടെങ്കിലും ആരുടെ കൂടെ അഭിനയിക്കണമെന്ന ആ​ഗ്രഹമൊന്നും ഇല്ലെന്നും ഇപ്പോൾ നമുക്കുള്ള സ്ഥാനവും ട്രെന്റിങ്ങാണോ എന്നത് നോക്കിയുമാണ് ഇന്റസ്ട്രിയിൽ ഉള്ളവർ പരിചയം കാണിക്കുന്നതും പുഞ്ചിരിക്കുന്നതുമെന്നും അടുത്തിടെ ശാലിൻ പറഞ്ഞിരുന്നു.

പലരുടേയും ഇത്തരം പെരുമാറ്റങ്ങൾ തന്നെ വിഷമിപ്പിച്ചിരുന്നതായും ശാലിൻ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ ഫീച്ചർ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ശാലിൻ. അഭിനയത്തേക്കാൾ സംവിധാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതിനോടകം ഷോർട്ട് ഫിലിമുകൾ അടക്കം സംവിധാനം ചെയ്ത് കഴിഞ്ഞു. അടുത്തിടെ ശാലിന്റെ വർക്കുകൾ കണ്ട് നടൻ വിജയ് സേതുപതി താരത്തിന്റെ അഭിനന്ദിക്കുന്ന വീഡിയോ ശ്രദ്ധനേടിയിരുന്നു.

More from Filmibeat

Read more about: shaalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X