അവനിൽ നിന്നും ഞാൻ അകലം പാലിക്കുന്നു, അതത്ര തമാശയല്ലെന്ന് മനസിലായി; വാസൻ കാമുകനല്ലെന്ന് ശാലിൻ സോയ
തമിഴ് ടെലിവിഷൻ രംഗത്ത് വലിയ ജനപ്രീതി നേടി കരിയറിൽ മുന്നേറുകയാണ് നടി ശാലിൻ സോയ. രസകരമായി സംസാരിക്കുന്ന ശാലിൻ തമിഴ് ജനതയ്ക്ക് പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ശാലിനെക്കുറിച്ച് അടുത്ത കാലത്ത് പല ഗോസിപ്പുകളും വന്നിരുന്നു. യൂട്യൂബർ ടിടിഎഫ് വാസനുമായി പ്രണയത്തിലാണെന്ന അഭ്യൂഹം ഇപ്പോഴുമുണ്ട്. വാസന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും വ്ലോഗുകളിലെയും ശാലിന്റെ സാന്നിധ്യം പലപ്പോഴായി ചർച്ചയായി. കുറച്ച് നാൾ മുമ്പ് മൊബെെലിൽ സംസാരിച്ച് അശ്രദ്ധമായി വണ്ടിയോടിച്ചതിന് വാസൻ അറസ്റ്റിലായിരുന്നു. അന്നും ശാലിൻ വാസനെ പിന്തുണച്ച് രംഗത്ത് വന്നു.
പുതിയ അഭിമുഖത്തിൽ ഗോസിപ്പുകളിൽ ശാലിൻ വ്യക്തത വരുത്തുന്നുണ്ട്. താനും വാസനും പ്രണയത്തിൽ അല്ലെന്ന് ശാലിൻ പറയുന്നു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കുക്ക് വിത്ത് കോമാളി എന്ന ഷോ ഞാൻ ചെയ്തു, എനിക്കിത്രയും വലിയ ഇംപാക്ട് അതിൽ ഉണ്ടാകുന്നു. ഞാനൊരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുന്നു. അതിന് റിവ്യൂസ് വരുന്നു. ഇതേക്കുറിച്ചൊന്നും ഇവർക്ക് ഡെക്കറേഷനിട്ട് ഇടാനില്ല. ഞാൻ പറഞ്ഞോ അവൻ എന്റെ കാമുകനാണെന്ന്. എന്റെ കാമുകൻ അല്ല അത്. എന്റെ വളരെ അടുത്ത സുഹൃത്താണ്. പക്ഷെ ഇപ്പോൾ ഞാൻ ഡിസ്റ്റൻസ് ഇട്ട് നിൽക്കുകയാണ്. കാരണം എനിക്ക് വയ്യ ഈ ഗോസിപ്പുകൾക്ക്. ഈ പയ്യന് ഒരു ഗേൾ ഫ്രണ്ടുണ്ട്.

അവന്റെ അമ്മയും ചേച്ചിയുമായെല്ലാം ഞാൻ നല്ല കോൺടാക്ടിലുണ്ട്. ഇവനുമായി ഞാനിത്തിരി വിഷയത്തിലാണ്. കാരണം ആ പയ്യനും കുറച്ച് പക്വതക്കുറവുണ്ട്. ഇത് ഹാൻഡിൽ ചെയ്യാൻ അറിയില്ല. തമാശയ്ക്കാണ് അവൻ ചെയ്യുന്നത്. ഫൺ അല്ലേ എന്ന് പറഞ്ഞ് ചുമ്മാ റീൽ എടുത്തിടും. അത്ര ഫൺ അല്ലെന്ന് എനിക്ക് മനസിലായത് കേരളത്തിലുള്ളവർ എന്റെ സക്സസോ നല്ല കാര്യങ്ങളോ പറയാതെ നീ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാം എന്നൊക്കെ പറയുന്നു.
എനിക്ക് പ്രണയമുണ്ടെങ്കിൽ ഞാൻ തന്നെ വന്നിട്ട് പറയും. ഞാനങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ ഇത് എന്റെ ബോയ്ഫ്രണ്ടാണെന്ന് നിങ്ങളെങ്ങനെയാണ് പറയുന്നത്. കുക്ക് വിത്ത് കോമാളി എന്ന ഷോയിൽ ഖുറേഷി എന്ന പയ്യനുമായി ഞാൻ വളരെ കംഫർട്ടബിൾ ആണ്. ഞങ്ങൾ കെട്ടിപ്പിടിച്ചിട്ടുണ്ട്. ഒരുപാട് കംഫർട്ട് ആയാൽ ഇത് പോലെയാണ് ഞാനെന്ന് ഇപ്പോൾ തമിഴ് പ്രേക്ഷകർക്ക് മനസിലായി. ഇനി ഇങ്ങനെയുള്ള വ്ലോഗുകളിലും കാര്യങ്ങളും ഒഴിവാക്കുകയാണ് ഞാൻ ചെയ്യേണ്ടത്. എല്ലാവരും അത്ര നല്ലവരല്ലെന്നും ശാലിൻ സോയ പറഞ്ഞു.

എനിക്കിപ്പോൾ പ്രണയിക്കാനുള്ള ധെെര്യമില്ല. പാതിപേരും വിചാരിച്ച് വെച്ചിരിക്കുന്നത് ഞാൻ കമ്മിറ്റഡ് ആണെന്നാണ്. ഗോസിപ്പുകൾ വന്നപ്പോൾ എന്നെ പ്രേമിക്കാൻ ആളുണ്ടെന്ന് അങ്ങനെയെങ്കിലും നാലാൾ വിചാരിക്കട്ടെ എന്ന് ചിന്തിച്ചു. പക്ഷെ റിയാലിറ്റി എന്നെക്കൊണ്ട് നടപടിയായില്ല. ഇനി പ്രണയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പ്രണയമുണ്ടെങ്കിൽ ഞാൻ മിണ്ടാതെ ഇരിക്കില്ല. വൻ ഷോ ഓഫ് ആയിരിക്കും. ബോയ്ഫ്രണ്ടുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും ശാലിൻ സോയ പറഞ്ഞു. ബാലതാരമായി സിനിമകളിലും സീരിയലുകളിലും ശാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. മല്ലു സിംഗ്, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് ശാലിൻ സോയയുടെ ശ്രദ്ധേയ മലയാള സിനിമകൾ. നായികയായി മലയാളത്തിൽ തനിക്ക് അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ശാലിൻ സോ പറയുന്നത്.


Click it and Unblock the Notifications











