'ആദ്യം ഒന്ന് ഞെട്ടി... ശാലിൻ സോയയുടെ വിവാഹം കഴിഞ്ഞുവോയെന്ന് ചിന്തിച്ചു'; അസ്സൽ നസ്രാണി പെൺകുട്ടിയായി ശാലിൻ!

ബാലതാരം, സിനിമാ-സീരിയൽ താരം, സംവിധായിക തുടങ്ങിയ നിലകളിൽ ശാലിന്‍ സോയ എന്ന മിടുക്കി പെൺകൊടി പ്രേക്ഷകരുടെ ഇടയിൽ നിറയാൻ തുടങ്ങിയിട്ട് നാളേറെയായി. ടെലിവിഷൻ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഓട്ടോ​ഗ്രാഫിൽ ശാലിന്‍ അവതരിപ്പിച്ച ദീപാ റാണി എന്ന വില്ലത്തി വേഷം ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ നിലനിൽക്കുന്നുണ്ട്. ആ ഇഷ്ടം തന്നെയാണ് അഭിനയത്തിൽ അത്ര സജീവം അല്ലാതിരുന്നിട്ടും താരത്തോടുള്ള ഇഷ്ടം കുറയാതിരിക്കാനും കാരണം.

തങ്ങളുടെ വീട്ടിൽ ഒരു കുട്ടി വളർന്ന് വലുതാകുന്ന പോലെയാണ് ശാലിന്റെ വളർച്ചയുടെ ഏടുകൾ മലയാളികൾ സ്വീകരിച്ചത്. അഭിനയത്തിൽ നിന്നും ഷോർട്ട് ഫിലിം സംവിധാന രംഗത്തേക്ക് കടന്ന ശാലിൻ ഇതിനോടകം നാല് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു.

Shaalin Zoya

സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം അതിയായി ശാലിന് ചെറുപ്പം മുതലുണ്ട്. അതും താരം ഏകദേശം സാധ്യമാക്കി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളും വീ‍ഡിയോകളും ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കിട്ട പുതിയൊരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. അസ്സൽ നസ്രാണി പെൺകുട്ടിയായും ക്രിസ്ത്യൻ മണവാട്ടി ലുക്കിലുമുള്ള തന്റെ പുതിയ ഫോട്ടോകളാണ് ശാലിൻ പങ്കുവെച്ചത്.

യുവനടി പോസ്റ്റ് പങ്കിട്ടപ്പോൾ ആരാധകരുടെയെല്ലാം ശ്രദ്ധ ആദ്യം പോയത് മണവാട്ടി ലുക്കിലേക്കാണ്. അതുകൊണ്ട് തന്നെ ആരും ക്യാപ്ഷൻ വായിക്കാൻ നിന്നില്ല. അതിനാൽ ആരാധകരിൽ ഭൂരിഭാ​ഗവും ശാലിൻ വിവാഹിതയായോയെന്ന് പോലും ചിന്തിച്ചു.

കമന്റ് ബോക്സിൽ മണവാട്ടി ലുക്ക് കണ്ടപ്പോഴുണ്ടായ ഞെട്ടലിനെ കുറിച്ച് ആരാധകർ പങ്കുവെക്കുകയും ചെയ്തു. എന്നാൽ ശാലിൻ തന്റെ വിവാഹത്തിന് വേണ്ടിയല്ല ക്രിസ്ത്യൻ വധുവായി ഒരുങ്ങിയത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ മലയാളം വെബ് സീരിസായ ന​ഗേന്ദ്രൻസ് ഹണിമൂണിലെ ​ഗസ്റ്റ് റോളിന് വേണ്ടിയാണ്. റോസി എന്ന കഥപാത്രത്തെയാണ് ശാലിൻ അവതരിപ്പിച്ചത്.

സുഹൃത്തുക്കളേ... പ്രിയപ്പെട്ട നിതിൻ ചേട്ടൻ്റെ പുതിയ പരമ്പരയായ നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരിസിൽ ഒരു ചെറിയ അതിഥി വേഷം ചെയ്തു എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശാലിൻ കുറിച്ചിരുന്നത്. ഫോട്ടോ ആരാധകർക്കെല്ലാം ഇഷ്ടപ്പെട്ടു. തനി നാടൻ മണവാട്ടിയുടെ വേഷം ശാലിന് നന്നായി ഇണങ്ങുന്നുവെന്നാണ് കമന്റുകൾ ഏറെയും. ഒരുപക്ഷെ ആദ്യമായാകും വധു ​ഗെറ്റപ്പിൽ ശാലിൻ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

Shaalin Zoya

സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി നിതിന്‍ രൺജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. ഒരു ജീവിതം... അഞ്ച് ഭാര്യമാര്‍ എന്നാണ് സിനിമയ്ക്ക് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് ശാലിന് പുറമെ മറ്റ് പ്രധാന വേഷങ്ങൾ സീരിസിൽ ചെയ്തിരിക്കുന്നത്.

അതേസമയം വിജയ് ടെലിവിഷൻ എന്ന തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുക്ക് വിത്ത് കോമാളിയിലെ മത്സരാർത്ഥിയാണിപ്പോൾ ശാലിൻ. സോയ എന്ന പേരിലാണ് ശാലിൻ തമിഴ്നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ശാലിന്റെ തമാശയ്ക്കും കുറുമ്പുകൾക്കും നിരവധി ആരാധകരാണ് തമിഴ്നാട്ടിലുള്ളത്. തമിഴ് യുട്യൂബറുമായ ടിടിഎഫ് വാസനുമായി പ്രണയത്തിലുമാണ് താരം.

എന്നും വിവാദങ്ങൾ പിന്തുടരുന്ന സെലിബ്രിറ്റി യൂട്യൂബറാണ് നാൽപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള ടിടിഎഫ് വാസൻ. ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് ടിടിഎഫ് വാസൻ തന്റെ യുട്യൂബ് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അടുത്തിടെ അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ വാസൻ പോലീസ് കസ്റ്റഡിയിലായപ്പോൾ ശാലിൻ കാമുകന് പിന്തുണയുമായി എത്തിയിരുന്നു.

More from Filmibeat

Read more about: shaalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X