'സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം... അത് നിറവേറിയിരിക്കുന്നു'; സന്തോഷം പങ്കുവെച്ച് ശാലിൻ
കുട്ടിക്കാലം മുതൽ മലയാളികൾ കണ്ടുവരുന്ന മുഖമാണ് യുവനടി ശാലിൻ സോയയുടേത്. ബാലതാരമായാണ് ശാലിൻ അഭിനയിച്ച് തുടങ്ങുന്നത്. തുടക്കം സിനിമകളിലൂടെയായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. മിനിസ്ക്രീനിൽ നിരവധി പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ശാലിന് കുടുംബപ്രേക്ഷകരെ നേടികൊടുത്തത് ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണിയെന്ന കഥാപാത്രമാണ്. മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് ശാലിൻ മലയാളത്തിൽ ചെയ്തിട്ടുള്ള പ്രധാന സിനിമകൾ.
സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലിൻ സോയ. സംവിധായിക കൂടിയായ ശാലിൻ സോയയ്ക്ക് ഇപ്പോൾ കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും നിരവധി ആരാധകരുണ്ട്. അതിന് കാരണം കുക്ക് വിത്ത് കോമളി എന്ന ഷോയാണ്. സോയ എന്ന പേരിലാണ് ശാലിൻ തമിഴ്നാട്ടിൽ പ്രശസ്ത. നിരവധി ഫാൻ പേജുകളും സോഷ്യൽമീഡിയയിൽ താരത്തിനുണ്ട്.

ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങളായുള്ള ഒരു ആഗ്രഹം സാധിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ശാലിൻ. ആദ്യമായി സ്വന്തം അധ്വാനത്തിലൂടെ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ശാലിൻ. പുതിയ വീടിന് മുമ്പിൽ നിന്നുള്ള ചിത്രം പങ്കിട്ട് ശാലിൻ കുറിച്ചത് ഇങ്ങനെയാണ്... ഇരുപകളുടെ തുടക്കത്തിലേക്ക് ഒരു ഫ്ലാഷ് ബാക്ക്. ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത് മുതൽ എനിക്കാറിയാമായിരുന്ന കര്യം ഞാൻ വളരുമ്പോൾ എനിക്കൊരു വീട് സ്വന്തമായി വേണം എന്നായിരുന്നു.
സ്വന്തമായ ഒരിടം എന്ന തോന്നൽ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. ബാൽക്കണിയുള്ള ഒരു ചെറിയ ഫ്ലാറ്റായിരുന്നു എന്റെ സ്വപ്നത്തിലെ വീട്. ഒരിക്കലും വിവാഹത്തെക്കുറിച്ചോ മറ്റുള്ളവരെ ആശ്രയിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ എന്നെ ആരെങ്കിലും വന്ന് രക്ഷിക്കുന്നതിനെക്കുറിച്ചോ ഒന്നും ഞാൻ സ്വപ്നം കണ്ടിരുന്നില്ല.
പക്ഷെ എപ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന് സ്വപ്നം കണ്ടിരുന്നു. അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യാനും ജീവിതം ചെലവഴിക്കാനും എനിക്ക് ഇഷ്ടമാണെങ്കിലും ഒരു വീട് എന്നത് ഒരു റിട്ടയർഡ് ലൈഫ് പ്ലാൻ പോലെയാണ്. ഈ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി. എന്നെക്കുറിച്ച് ആത്മാർത്ഥമായി സന്തോഷിച്ചതിന് നന്ദി എന്നാണ് ശാലിൻ കുറിച്ചത്.
സോയ എന്നാണ് പുതിയ ഫ്ലാറ്റിന് നടി നൽകിയിരിക്കുന്ന പേര്. കണ്ണകി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അരങ്ങേറിയ ശാലിൻ തമിഴ്നാട്ടിൽ പ്രശസ്തനായ ഒരു യുട്യൂബറുമായി ഇപ്പോൾ പ്രണയത്തിലുമാണ്. തമിഴ് യുട്യൂബറായ ടിടിഎഫ് വാസനുമായാണ് ശാലിന്‍ പ്രണയത്തിലായിരിക്കുന്നത്.
ശാലിനൊപ്പമുള്ള ഒന്നിലധികം വീഡിയോകള്‍ വാസന്‍ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. മൈ ലൗവര്‍ ഇന്‍ കുക്ക് വിത്ത് കോമാലി, സ്‌മോള്‍ കിഡ്‌നാപ്പിങ് പ്രാങ്ക് വിത്ത് മൈ ലൗ, ഹാപ്പി ബര്‍ത്‌ഡേ മൈ ലൗ എന്നെല്ലാമാണ് ശാലിനൊപ്പമുള്ള വീഡിയോക്ക് വാസന്‍ നല്‍കിയ ടൈറ്റിലുകള്‍.

നാല്‍പത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് സെലിബ്രിറ്റിയാണ് ടിടിഎഫ് വാസന്‍. സൂപ്പര്‍ ബൈക്കില്‍ മുന്നിലെ ചക്രമുയര്‍ത്തി ദീര്‍ഘദൂരം സഞ്ചരിക്കുന്ന വാസന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമിതവേഗതയില്‍ അഭ്യാസം കാണിച്ച് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് പത്ത് വര്‍ഷത്തേക്ക് വാസന്റെ ലൈസന്‍സ് തമിഴ്‌നാട് ആര്‍ടിഒ റദ്ദാക്കിയിരുന്നു.
കൂടാതെ അടുത്തിടെ വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതിനും അശ്രദ്ധമായി കാര്‍ ഓടിച്ചതുമടക്കം നിരവധി കേസുകളില്‍ ടിടിഎഫ് വാസന്‍ അറസ്റ്റിലായിരുന്നു. അപ്പോഴും കാമുകന് ആത്മവിശ്വാസം പകരുന്ന പോസ്റ്റുമായി ശാലിൻ എത്തിയിരുന്നു. എനിക്കേറ്റവും പ്രിയപ്പെട്ടവനെ... നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും.
എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ് എന്നാണ് അന്ന് ശാലിൻ കാമുകനെ കുറിച്ച് എഴുതിയത്. ടിടിഎഫ് വാസന്‍ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. മഞ്ചള്‍ വീരന്‍ എന്ന ചിത്രത്തിലാണ് വാസന്‍ നായകനായെത്തുന്നത്.


Click it and Unblock the Notifications











