പ്രേമത്തിന്റെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായി; ഇന്റര്‍ സറ്റേറ്റ് വിവാഹത്തെ കുറിച്ച് നടന്‍ ശബരീഷ് വര്‍മ്മ
അല്‍ഫോണ്‍സ് പുത്രന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്ത പുതുമുഖ നടന്മാരില്‍ ഒരാളാണ് ശബരീഷ് വര്‍മ്മ. ആദ്യം നേരം എന്ന ചിത്രത്തിലും പിന്നീട് പ്രേമം എന്ന സിനിമയിലൂം ശ്രദ്ധേയമായ വേഷം ചെയ്‌തോടെയാണ് ശബരീഷിന് ജനപ്രീതി ലഭിക്കുന്നത്. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രമാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളിലൂടെ ശബരീഷ് അഭിനയിച്ചു. നടന്‍, എന്നതിലുപരി ഗായകനായും പാട്ടുകള്‍ എഴുതിയുമൊക്കെ താരം കൈയ്യടി വാങ്ങി. പ്രേമത്തിലെ എല്ലാ പാട്ടുകള്‍ക്കും തന്നെ വരികളൊരുക്കിയത് ശബരീഷ് ആയിരുന്നു.
ഭീമന്റെ വഴി ആണ് അവസാനം ശബരീഷിന്റേതായി പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ കരിയറിനെ പറ്റിയും സിനിമകളെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ വ്യക്തി ജീവിതത്തിലെ കഥകള്‍ അധികമങ്ങ് പ്രചാരം നേടിയിട്ടില്ല. ഇപ്പോഴിതാ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് ശബരീഷും ഭാര്യ അശ്വനിയും എത്തിയിരിക്കുകയാണ്.

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം അടക്കമുള്ള സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വനി. പ്രേമം സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി കരിയര്‍ തുടങ്ങിയ അശ്വനി പിന്നീട് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രേമത്തിന്റെ ലൊക്കേഷനില്‍ നിന്നും അടുപ്പത്തിലായതോടെയാണ് ശബരീഷുമായി വിവാഹതിയാവുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അശ്വിനിയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ പറ്റിയുമൊക്കെ താരങ്ങള്‍ പറയുകയാണ്.

'ഇന്റര്‍ കാസ്റ്റ് വിവാഹം എന്ന് കേട്ടിട്ടുണ്ടെങ്കിലും ശബരീഷിന്റേത് ഇന്റര്‍ സേറ്റ് വിവാഹമാണ്. ഈ വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. പ്രേമം സിനിമയിലെ അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വിനി. രണ്ട് പേരും സെറ്റില്‍ ഉള്ളത് കൊണ്ട് പ്രേമത്തിലായി. അദ്ദേഹം വളരെ ജെനുവിനായി തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഇതുവരെ ഒരു ഫേക്ക് ആയി തോന്നിയിട്ടില്ലെന്നുമാണ് ശബരീഷിനെ കുറിച്ച് ഭാര്യ പറഞ്ഞത്. പ്രേമത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ മുംബൈയിലേക്ക് പോയതിന് ശേഷമാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്. നാലഞ്ച് ദിവസത്തിന് ശേഷം ഞാനും യെസ് പറഞ്ഞു. രണ്ട് കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്ന് അശ്വിനി പറഞ്ഞു.

ഞാനൊക്കെ കെട്ടി നന്നാവുമെന്ന് വീട്ടുകാര്‍ക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നാണ് ശബരീഷ് പറഞ്ഞത്. സിനിമകള്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലെന്നാണ് ശബരീഷ് പറഞ്ഞത്. എന്നാല്‍ അശ്വിനിയ്ക്ക് എല്ലാ കാര്യത്തിനും ടെന്‍ഷനാണ്. ഒരു സിനിമ ഇറങ്ങിയാലും അല്ലെങ്കിലുമൊക്കെ ടെന്‍ഷാവും. പ്രേമത്തിലും, ബാംഗ്ലൂര്‍ ഡേയ്‌സിലും അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു. ഹൃദയം സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ് അശ്വിനി. പ്രണവിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞ് താമസിക്കുന്ന ഫ്‌ളാറ്റില്‍ ഒരു സാധനം പോലും ഇല്ലാതെ കാലി ആയിരുന്നു. പിന്നീട് ഞങ്ങളതില്‍ വേണ്ടതൊക്കെ നിറയ്ക്കുകയായിരുന്നു.


Click it and Unblock the Notifications