സെറ്റില്‍ വാപ്പച്ചി ഗൗരവ്വക്കാരന്‍, വീട്ടില്‍ അങ്ങനെയല്ല!അജു വര്‍ഗീസിനെ കുറിച്ചും സിദ്ദിഖിന്റെ മകന്‍
കിട്ടുന്ന ഏത് വേഷവും മനോഹരമായി ചെയ്യുന്ന മലയാളത്തിലെ അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് സിദ്ദിഖ്. ഒരേ സമയം വില്ലനായും നായകനായും കോമേഡിയന്‍ ഒക്കെ ആയിട്ടും സിദ്ദിഖ് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ഷഹീന്‍ സിനിമയിലെത്തിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ വെള്ളിത്തിരയിലെത്തുന്നത്. ശേഷം കസബ, കുട്ടനാടന്‍ ബ്ലോഗ്, എന്നീ സിനിമകളിലും ഷഹീന്‍ അഭിനയിച്ചു.
ഇപ്പോള്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ തിരക്കുകളിലാണ് താരം. 'ഒരു കടത്ത് നാടന്‍ കഥ' എന്ന സിനിമയിലൂടെയാണ് ഷഹീന്‍ നായകനാവുന്നത്. സിനിമയുടെ വിശേഷം പങ്കുവെച്ച് കൊണ്ട് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പിതാവ് സിദ്ദിഖിനെ കുറിച്ചും ഷഹീന്‍ പറഞ്ഞിരിക്കുകയാണ്.

ഷുട്ടിങ് സൈറ്റുകളിലൊക്കെ വാപ്പച്ചി അല്‍പ്പം ഗൗരവ്വകാരനാണെങ്കിലും വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ ഒരുപാട് തമാശ പറയുന്ന ആളാണ്. സിനിമയില്‍ ഏറ്റവുമധികം സൗഹൃദമുള്ളത് നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണുമായിട്ടാണ്. എന്നാല്‍ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ യുവനടന്മാരില്‍ ഒരാള്‍ അജു വര്‍ഗീസ് ആണെന്നാണ് ഷഹീന്‍ പറയുന്നത്.
നല്ലൊരു ആക്ടറാണ് അദ്ദേഹം. അജു ചേട്ടന്റെ പ്രധാന കഴിവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഫ്രണ്ട്ഷിപ്പ് സര്‍ക്കിള്‍ ആണ്. എല്ലാവരുമായിട്ടും അജു ചേട്ടന്‍ ഫ്രണ്ട്‌ലിയാണ്. എനിക്ക് വലിയ അത്ഭുതം അജു ചേട്ടന്‍ എന്റെ വാപ്പച്ചിയുടെയും ഫ്രണ്ട് ആണെന്നതിലാണ്. കാരണം വാപ്പച്ചിയുടെ അടുത്ത് നല്ല ഫ്രണ്ട്‌ലിയാകാന്‍ അത്ര ഈസിയല്ല. പക്ഷേ ചേട്ടന്‍ നല്ല ക്ലോസ് ആണെന്നും താരം പറയുന്നു.


Click it and Unblock the Notifications