രേണുവിന് അസുഖമാണോ! മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഭീഷണി! യാഥാര്‍ത്ഥ്യം വിശദീകരിച്ച് ഷെഫീന

രേണു സുധിക്ക് സ്താനാര്‍ബുദമാണെന്നും, ചികിത്സകള്‍ നടന്നുവരികയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. നിരന്തരമായി രേണുവിനെക്കുറിച്ച് റിയാക്ഷന്‍ വീഡിയോ ചെയ്ത് വരുന്ന വ്‌ളോഗേഴ്‌സും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഷഫീന ബീവി പുറത്തുവിട്ട വോയ്‌സ് ക്ലിപ്പ് സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് കൂടുതലായി വിശദീകരിച്ചിരിക്കുകയാണ് അവര്‍. എനിക്ക് കിട്ടിയൊരു ഇന്‍ഫര്‍മേഷന്‍ ഞാന്‍ പാസ് ചെയ്തു. എന്തിനാണ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്കൊരു അസുഖമുണ്ടെങ്കില്‍ അത് മറച്ചുവെക്കണ്ട എന്നെനിക്ക് തോന്നി. അഥവാ, ആര്‍ക്കെന്തെങ്കിലും വിചിന്തനം ഉണ്ടായാല്‍ പേക്കൂത്ത് കാണിക്കുന്നതാണ്, അതിനെയങ്ങ് വിട് എന്നുമാണ് പറയാനുള്ളത്. എന്റെ കൂടെയുള്ളവരോടെല്ലാം ഞാനത് പറഞ്ഞുകഴിഞ്ഞു. അവരെന്തെങ്കിലും കാണിക്കട്ടെ എന്നാണ് പറയാനുള്ളത്.

ഞാന്‍ അവരെ വിരട്ടി എന്നൊക്കെയായിരുന്നു ആളുകള്‍ പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ തെറി വിളിച്ചതൊക്കെ കുത്തിപ്പൊക്കിയിട്ടുണ്ട് ചിലര്‍. അന്നത്തെ പോലെയല്ല ഇപ്പോള്‍. ആരെങ്കിലും എന്നെ തെറിവിളിച്ചാല്‍ ഞാനും തിരിച്ച് കൊടുക്കും. അത് ഇന്നും, അന്നും ഒരുപോലെയാണ്. അതില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. എന്നെ അറിയുന്നവര്‍ക്കെല്ലാം ഈ സ്വഭാവവും അറിയുന്നവരാണ്. ഞാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചു എന്നൊക്കെയാണ് പറയുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാമോ എന്നാണ് ഞാന്‍ ചോദിച്ചത്. എനിക്കത് കിട്ടിയേ മതിയാവുള്ളൂ എന്നല്ല പറഞ്ഞത്. മെഡിക്കല്‍ ഡീറ്റെയില്‍സ് തന്നില്ല. നിങ്ങളുടെ പേരെന്താണ്, എന്തിനാ വെറുതെ ഉടായിപ്പും കൊണ്ട് ഇറങ്ങുന്നത് എന്ന് ചോദിച്ചിരുന്നു. ഞാന്‍ എങ്ങനെ തരാനാണ് ഇത്. അറിഞ്ഞ കാര്യം ഇത്തയെ ഒന്നു അറിയിച്ചതാണ്. എന്റെ ചേച്ചിയാണ് അവിടെ വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ അല്ല എന്നായിരുന്നു അവരുടെ മറുപടി.

Shafeena Beevi about Renu
Photo Credit: Shafeena Beevi / Renu Sudhi / Facebook

ഞാന്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അവള്‍ എന്നെ കൊല്ലും എന്നായിരുന്നു പറഞ്ഞത്. അവളുടെ ജോലിയോ ബാധിക്കുന്ന കാര്യമല്ലേ. ആശുപത്രിയില്‍ വിളിച്ച് ചോദിച്ചാല്‍ അറിയുമോ എന്ന് ചോദിച്ചിരുന്നു. അറിയുമായിരിക്കും. അവര്‍ രോഗികളുടെ ഡീറ്റെയില്‍സ് പുറത്ത് വിടുമോ എന്നറിയില്ല. ഞാന്‍ ഇത്തയോട് പറഞ്ഞ കാര്യം ചേച്ചി ഇതുവരെ അറിഞ്ഞിട്ടില്ല. ഞാന്‍ 15 മിനിറ്റ് തരാം, ഇല്ലെങ്കില്‍ ഇത് വെച്ച് ഞാന്‍ വീഡിയോ ചെയ്യും എന്ന് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളെന്തിനാണ് എന്നോട് ഇതേക്കുറിച്ചൊക്കെ പറഞ്ഞത്. നിങ്ങളുടെ പേരെന്താണ് എന്ന് വീണ്ടും ചോദിച്ചപ്പോഴും കൃത്യമായ മറുപടിയില്ലായിരുന്നു. ഇത്തയുടെ വീഡിയോ സ്ഥിരമായി കാണുന്നതാണെന്നായിരുന്നു മറുപടി.

ഇത്ത കാരണം ഞാനിപ്പോള്‍ ഫെയ്മസായി. ഇന്റര്‍വ്യൂന് പോലും വിളിക്കുന്നുണ്ട് എന്നാണ് ഇന്ന് അവര്‍ മെസേജ് ഇട്ടത്. ഇനി എന്നെക്കൊണ്ട് തെറി വിളിപ്പിക്കണമായിരിക്കും. അവള്‍ക്കതുണ്ടോ, ഇല്ലയോ. എന്തായാലും നീ എഴുതി വെച്ചോ. നിനക്കത് വരും. അനാവശ്യമായൊരു പ്രശ്‌നമുണ്ടാക്കുക, അതിലേക്ക് ഞങ്ങളെയെല്ലാം വലിച്ചിഴയ്ക്കുക എന്തിനാണ് ഇങ്ങനെ ചെയ്തത്. അസുഖബാധിതയായ ഒരാളാണെന്നറിഞ്ഞാല്‍ പിന്നെന്തിനാണ് അതുല്‍ വീഡിയോ ചെയ്തത്. അത് നിര്‍ത്താന്‍ പറ്റില്ലല്ലോ അല്ലേ, വരുമാനം വരില്ലല്ലോ. ഒരാഴ്ച മുന്നേ വിവരം അറിഞ്ഞിട്ടും, പിന്നെങ്ങനെയാണ് അവരെക്കുറിച്ച് മോശം പറഞ്ഞത്. കണ്ടന്റായിരുന്നു അത്. അതുകൊണ്ടായിരിക്കും മറച്ചുവെച്ചത്. ഞാന്‍ അങ്ങനെയായിരുന്നില്ല ചിന്തിച്ചത്.

അവള്‍ക്ക് അങ്ങനെയൊരു അസുഖമുണ്ടെങ്കില്‍ തീര്‍ച്ചയായും അവളെ സപ്പോര്‍ട്ട് ചെയ്യണം. എന്ത് വേണമെങ്കിലും കാണിക്കട്ടെ എന്ന് കരുതി വിടും. ഞാന്‍ അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ. എന്നെക്കുറിച്ച് പറഞ്ഞ്, എന്റെ വോയ്‌സ് എടുത്താന്‍ ഞാന്‍ നോക്കിയിരിക്കില്ല. പരാതി കൊടുക്കും. കാലങ്ങളായി നിങ്ങള്‍ എന്നെ പിന്തുടരുകയാണ്. എന്തിനാണ് എന്റെ തലയില്‍ കയറി നിരങ്ങുന്നത്. എത്രകാലം എന്നെ വെച്ച് പറഞ്ഞോണ്ടിരിക്കുകയാണ്. ഞാന്‍ പറയുന്നത് പോലെയാണോ അവന്‍ പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വന്ന് സംസാരിക്കാറുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കുകയാണ് ചെയ്തത്, അല്ലാതെ ഭീഷണിപ്പെടുത്തിയതല്ല എന്നുമായിരുന്നു ഷെഫീന പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X