സെലിബ്രിറ്റികള്‍ പറയുന്നത് പറഞ്ഞുകാണും! അതിലെന്താണ് തെറ്റ്! രേണുവിനെക്കുറിച്ച് ഷഫീന പറഞ്ഞത്?

രേണു സുധിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഷെഫീന ബീവി. പുതിയ വീഡിയോയിലൂടെയായിരുന്നു ഇവര്‍ രേണുവിനെ പരിഹസിച്ചത്. രേണുവിന് മറവി രോഗമുണ്ടോയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇങ്ങനെയൊരു ചാറ്റ് പുറത്ത് വന്നിട്ടുണ്ടല്ലോ, അതിന്റെ ആധികാരികതയെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോയെന്നായിരുന്നു ചോദ്യം. നിങ്ങള്‍ക്ക് എന്ന കാണണോ, മീറ്റ് ചെയ്യണോ, നിങ്ങള്‍ ഈ ഉദ്ദേശിക്കുന്ന മീറ്റ് അല്ല. ഒരു കോഫി കുടിക്കണോ, ഷെയ്ക്ക് കുടിക്കണോ, ഒന്ന് പുറത്ത് പോവണോ, ജസ്റ്റ് മീറ്റപ്പ്, പ്ലീസ് കോണ്ടാക്റ്റ് മൈ മാനേജര്‍ എന്ന് ഞാന്‍ പറയാറുണ്ട്. അതിലെന്താണ് തെറ്റ്. എന്റെയാണോ ചാറ്റ് എന്നുപോലും എനിക്കറിയില്ല. ഓര്‍മ്മയില്ലെന്നായിരുന്നു രേണുവിന്റെ മറുപടി.

ചാറ്റാണോ, എ ഐ വെച്ചതാണോ എന്താണ് ഈ സംഭവം എന്നൊന്നും എനിക്കറിയില്ല. മാനേജരെ കോണ്ടാക്റ്റ് ചെയ്യാന്‍ എല്ലാ സെലിബ്രിറ്റികളും പറയുന്നതാണെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇതെന്താണ് മറവിരോഗമാണോയെന്നായിരുന്നു ഷെഫീനയുടെ ചോദ്യം. ചേച്ചി പറഞ്ഞത് പോലെ അവര്‍ക്ക് തനിയെ സംസാരിക്കാന്‍ അറിയില്ല. അതാണ് മാനേജരെ വെച്ചത്. രേണു എവിടെ പോവണം, എന്ത് ചെയ്യണം, എന്ത് കുടിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങളാണോ. അത്രയും തൊലിക്കട്ടിയാണ്. സത്യം പറഞ്ഞാല്‍ ആ പെണ്‍കുട്ടിയുടെ ഭാഗത്ത് ന്യായമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

Shafeena Beevi new vlog about Renu
Photo Credit: Renu Sudhi / Instagram

സെലിബ്രിറ്റികള്‍ക്ക് ചായ കുടിക്കാന്‍ പോയിക്കൂടേ, വട തിന്നൂടേ, അപ്പം തിന്നൂടേ, അതിലെന്താണ് തെറ്റ്. ഒരു കടയില്‍ പോയി ചോദിച്ചാല്‍ അപ്പവും വടയും കിട്ടും. റോഡ് സൈഡില്‍ വരെ പാല്‍പ്പായസം കിട്ടുന്ന കാലമാണ്. പിന്നെ മറവി വരുന്നത് നല്ലതാണ്. ബാഡ് മെമ്മറീസൊക്കെ മറക്കാന്‍ കഴിഞ്ഞാല്‍ എത്ര നല്ലതാണ്. കുറേ യൂട്യൂബേഴ്‌സുണ്ട്. ഒരു പണിയുമില്ലാതെ ഇങ്ങനെ ഇരുന്നങ്ങ് പറച്ചിലാണ്. വീട്ടില്‍ അരി മേടിക്കാന്‍ വാങ്ങിയായിരിക്കും. ഇതുവരെ എങ്ങനെയാണാവോ അരിയൊക്കെ മേടിച്ചത്. ചെലവൊക്കെ എങ്ങനെയാണാവോ നടന്നത്. ചാറ്റ് കാണിച്ച് വേറെന്തെങ്കിലും കൊടുക്കാന്‍ നോക്കിയെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

നിങ്ങള്‍ക്ക് എല്ലാം ചെയ്യാം. നമ്മളെന്തെങ്കിലും പറുമ്പോള്‍ മാത്രമാണോ നിങ്ങളുടെ പ്രശ്‌നം. എന്തിനാണ് വീഡിയോയുടെ താഴെ വന്ന് പ്ലക്കണോ എന്നൊക്കെ ചോദിക്കുന്നത്. നിന്നെപ്പോലെ വീണിടത്ത് കിടന്നുരുളാന്‍ നീ മാത്രം എന്ന കമന്റും വീഡിയോയുടെ താഴെയുണ്ടായിരുന്നു. അത് ശരിയാണ്. സാധാരണഗതിയില്‍ ഇങ്ങനെയുള്ള കമന്റ് വന്നാല്‍ നടിമാര്‍ മിണ്ടില്ല. പെട്ടുപോവും എന്ന് അവര്‍ക്കറിയാം. രേണു അങ്ങനെയല്ല, മാതൃക വിധവയാണ്. ഒരു വിധവ എങ്ങനെയാണെന്നുള്ളതിന്റെ തെളിവാണ്. വിധവയ്ക്ക് ഒരുങ്ങി നടക്കാന്‍ പാടില്ലേയെന്നായിരുന്നു ഷഫീനയുടെ ചോദ്യം.

ഇതൊക്കെ സ്വഭാവിക കാര്യമല്ലേ. എന്തിനാണ് നിങ്ങളൊക്കെ മോശമായി കമന്റ് ചെയ്യുന്നത്. ചുമ്മാ അനാവശ്യമായി ഓരോന്ന് പറയാതെ. നമ്മള്‍ പ്രതീക്ഷിച്ച ലെവലിലേക്ക് അവരെത്തിയിട്ടുണ്ട് എന്തായാലും. എന്തിനാണ് അനാവശ്യമായി ഇങ്ങനെയൊക്കെ അപമാനിക്കുന്നത്. സുധിച്ചേട്ടന്റെ ആത്മാവ് എന്തായാലും നിങ്ങളോട് പൊറുക്കില്ല. ഷെയ്ക്ക് കുടിക്കാനും, പുറത്ത് പോവാനുമൊക്കെ ആഗ്രഹമുണ്ടെങ്കില്‍ മാനേജരെ ബന്ധപ്പെടാന്‍ പറഞ്ഞതിലെന്ത് തെറ്റാണെന്നും ഷെഫീന ചോദിച്ചിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X