നുണക്കഥകളിലൂടെ ടാക്‌സ് വെട്ടിക്കാം! ഇത്രയും പൈസ പോയിട്ടും അറിഞ്ഞില്ലേ? ദിയ കൃഷ്ണയെ വിമര്‍ശിച്ച് ഷഫീന

സ്വന്തം സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു ദിയ കൃഷ്ണ. കൂടപ്പിറപ്പുകളെ പോലെ കരുതിയ സ്റ്റാഫില്‍ നിന്നും ഇങ്ങനെയൊരു തിരിച്ചടി താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയ പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഈ സംഭവം. ശാരീരികമായി തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. ഓഫീസില്‍ പോവാനോ, സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാനോ ഒന്നും കഴിഞ്ഞിരുന്നില്ല അന്ന്. സ്റ്റാഫിനെ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. മിക്ക ദിവസവും ആശുപത്രിയില്‍ പോയി ഡ്രിപ്പിടുന്ന അവസ്ഥയായിരുന്നു എന്ന് ദിയ തുറന്നുപറഞ്ഞിരുന്നു.

ഇഷാനിയുടെ കൂട്ടുകാരി ഷോപ്പിലേക്ക് പോയ സമയത്ത് വേറൊരു അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ പറഞ്ഞതോടെയായിരുന്നു സംശയം വരുന്നത്. അഹാനയും, സിന്ധു കൃഷ്ണയുമെല്ലാം ഈ വിഷയത്തില്‍ ഇടപെടുന്നച് ഇതോടെയായിരുന്നു. പൈസ പോയതിലല്ല, അവര്‍ വിശ്വാസ വഞ്ചന കാണിച്ചതിലും, തന്റെ അവസ്ഥ മുതലെടുത്തതുമായിരുന്നു ദിയയെ വിഷമിപ്പിച്ചത്. അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇത്രയധികം പൈസ പോയിട്ടും ദിയ അറിഞ്ഞില്ലെന്ന് പറയുമ്പോള്‍, അതിലെ സംശയവും, ടാക്‌സ് വെട്ടിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പറഞ്ഞായിരുന്നു ഷഫീന ബീവിയുടെ പുതിയ വീഡിയോ.

Shafeena Beevi about Diya
Photo Credit: Shafeena Beevi / Diya Krishna / Facebook

65 ലക്ഷം പോയിട്ടും അറിഞ്ഞില്ലെന്ന് വരുന്ന അവസ്ഥ വന്നാല്‍ ഞാന്‍ സന്തോഷിക്കും. ശരിക്കും അതൊരു ഹാപ്പി മൊമന്റല്ലേ. അയാളത്രയും റിച്ചല്ലേ. നമ്മളെ കൈയ്യില്‍ നിന്നും അയ്യായ്യിരം രൂപ പോയാല്‍ അറിയില്ലേ. അപ്പുറത്തൊരാള്‍ അത്രയും ഉണ്ടാക്കിയിട്ട് അത് പോയതറിഞ്ഞില്ലെന്നാണ് പറയുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഈ വീഡിയോയുടെ താഴെയായി ദിയ കമന്റ് ചെയ്തിരുന്നു. അത് ശരിയായ കാര്യമാണ്. എന്നാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലാണല്ലോ അവര്‍ ഇങ്ങനെ ചെയ്തത്. അതും സഹോദരിമാരെപ്പോലെ കരുതിയവര്‍. അതാണ് എന്നെ തകര്‍ത്ത് കളഞ്ഞതെന്നായിരുന്നു ദിയയുടെ കമന്റ്. ദിയ നുണക്കഥ പറയുന്നതായാണ് എനിക്ക് തുടക്കം മുതലേ തോന്നിയത്. കൃത്യമായ കണക്ക് പറയുന്നതല്ലേ ല്ലത്. വായ്ത്താളം അടിച്ച് 65 ലക്ഷത്തിന് മുകളില്‍ പോയെന്ന് പറയുന്നത് കേട്ടിരുന്നു. പ്രഗ്നന്‍സി എന്നല്ല, അതിന് മുകളില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പോലും ഇത് അറിയാതെ വരുമോ.

ആ ബിസിനസ് അത്രയും സക്‌സസായിരുന്നു. അത് അവര്‍ കൃത്യമായി നോക്കിയില്ലെന്ന് പറയുന്നത് വെറുതെയാണ്. ചാരിറ്റിക്ക് വേണ്ടി അവര്‍ ഒരു ട്രെസ്റ്റ് തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ പൈസ വെട്ടിപ്പിന് വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. വലിയ പൈസ എല്ലാവര്‍ക്കും വരുന്നുണ്ട്. അത് ട്രെസ്റ്റിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ചാരിറ്റി ചെയ്തു എന്ന് വരുത്തി തീര്‍ക്കുക. ബ്ലാക്ക് വൈറ്റാക്കുക എന്ന ടേമാണ് അത്. അത് തന്നെയാണ് ഇവിടെ നടന്നതെന്നാണ് തോന്നുന്നത്. ദിയ തുടക്കം മുതലേ നുണ പറയുന്നതായാണ് തോന്നുന്നത്.

ഗര്‍ഭകാലത്ത് ആദ്യത്തെ അഞ്ച് മാസം വരെയൊക്കെയാണ് തീരെ വയ്യാതെ വരുന്നത്. ആ കാലയളവില്‍ 60 ലക്ഷം പോയോ, ഇവരുടെ ഭര്‍ത്താവെന്താണ് അത് ശ്രദ്ധിക്കാതെയിരുന്നത്. വേറെയാരെയും ശ്രദ്ധിക്കാതിരുന്നതെന്താണ്. പൈസ അവരെടുത്തിട്ടുണ്ടാവും. കാരണം അവരുടെ അക്കൗണ്ടിലൂടെയാണല്ലോ ഇടപാടുകള്‍ നടന്നത്. അതില്‍ കുറേ പൈസ അവരെടുത്ത് കാണും. ബാക്കി കൊടുത്തുകാണും. പൈസ പോയത് തുടക്കത്തിലേ അറിഞ്ഞില്ലെന്നതില്‍ തുടക്കം മുതലേ പലരും സംശയം ഉന്നയിച്ചിരുന്നു. അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. സ്മാര്‍ട്ട്‌നെസ് നല്ലതാണ്, പക്ഷേ, ഓവറാവരുത് എന്നുമായിരുന്നു ഷഫീന പറഞ്ഞത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X