പണമുണ്ടെന്ന അഹങ്കാരമാണ്! കല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടുകാരുടെ കാര്യം! അഹാനയെക്കുറിച്ച് ഷഫീന

അഹാന കൃഷ്ണയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. തന്‍വി പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയായിരുന്നു വിശദീകരണവുമായി അഹാന എത്തിയത്. അതിന് ശേഷം അമ്മൂമ്മ വന്ന് കാര്യങ്ങളെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു അഹാനയുടെ റിയല്‍ ക്യാരക്ടര്‍ പുറത്തുവന്നത്. പ്രായം പോലും പരിഗണിക്കാതെ അമ്മൂമ്മയെ എടീ, നീ, അവള്‍, ഇവള്‍ എന്നൊക്കെയായിരുന്നു സംബോധന ചെയ്തത്. റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവരും അഹാനയുടെയും, തന്‍വിയുടെയും വീഡിയോയെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഈ വിഷയങ്ങള്‍ ഞങ്ങള്‍ സംസാരിച്ച് തീര്‍ക്കുമെന്നും, അതിനാല്‍ വീഡിയോ പിന്‍വലിക്കുകയാണെന്നും തന്‍വി പറഞ്ഞിരുന്നു. ഷഫീന ബീവിയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.കുടുംബത്തിലെ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ തീര്‍ക്കട്ടെ. നല്ല കാര്യം എന്ന് അവര്‍ പറയുന്നു. തന്റെ ഉമ്മയെക്കുറിച്ചും, ഉമ്മൂമ്മയെക്കുറിച്ചുമൊക്കെ ഷഫീന വ്‌ളോഗില്‍ സംസാരിക്കുന്നുണ്ട്. അഹാനയുമായി വിയോജിപ്പ് തോന്നിയ കാര്യങ്ങളെക്കുറിച്ചും അവര്‍ വ്യക്തമായി പറയുന്നുണ്ട്.

അമ്മൂ നീ മോശമൊന്നും ചെയ്തിട്ടില്ല! ഈ അവസ്ഥയ്ക്ക് കാരണം ഞാന്‍! മകളോട് ക്ഷമ പറഞ്ഞ് സിന്ധു കൃഷ്ണ
അമ്മൂ നീ മോശമൊന്നും ചെയ്തിട്ടില്ല! ഈ അവസ്ഥയ്ക്ക് കാരണം ഞാന്‍! മകളോട് ക്ഷമ പറഞ്ഞ് സിന്ധു കൃഷ്ണ

ഒരേയൊരു ഫീല്‍ മാത്രം. അഹാനയെ പോലെയൊരു മകള്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍. അല്ലെങ്കില്‍ എന്റെ പേരന്‍സിനോടും, സഹോദരങ്ങളോടും അഹാനയെ പോലെ പെരുമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ലവ് യൂ അഹാന. എല്ലാവരുടെ ജീവിതത്തിലും ഒരു അഹാന വേണം. ലവ്, റെസ്‌പെക്ട്, സോളിഡാരിറ്റി എന്നുമായിരുന്നു സുനിത ദേവദാസ് വീഡിയോയുടെ താഴെ കമന്റ് ചെയ്തത്. ആരുടെ കമന്റും എന്നെ സ്‌ട്രൈക്ക് ചെയ്തില്ല. അഹാന കല്യാണം കഴിച്ച് ചെല്ലുന്ന വീട്ടില്‍ മുതിര്‍ന്നവര്‍ ആരെങ്കിലുണ്ടെങ്കില്‍ പെട്ടെന്ന് പെട്ടിയും കിടക്കയും എടുത്ത് വല്ല സ്‌നേഹഭവനിലും കേറിക്കോളൂ. അവള്‍ വല്ല വിഷം എടുത്ത് തരും നിങ്ങള്‍ക്ക്. നിങ്ങളുടെ സുരക്ഷ ഓര്‍ത്ത് പറഞ്ഞതാണ്. അത്രയേ ഇതേക്കുറിച്ച് പറയാനുള്ളൂ. ഒരു കമന്റ് കാരണമായാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.

Shafeena Beevi about Ahaana Krishna
Photo Credit: Shafeena Beevi / Ahaana Krishna / Instagram

എന്റെ വീട്ടില്‍ എന്റെ ഗ്രാന്‍ഡ് മദര്‍ ഇതിനേക്കാളും ടോക്‌സിക്കായിരുന്നു. ആദ്യം തവി, പിന്നെ ചിരവ, വടി, ചട്ടി അവസാനം ഞാനും പറന്ന് വീഴും. എന്നെ ഓടിക്കുന്നതാണ്. നിസാര കുസൃതിയായിരിക്കും. ഗ്രാന്‍ഡ് മദറില്‍ നിന്നും ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് എനിക്കാണ്. കൈയ്യില്ലാത്ത ഉടുപ്പിട്ടാല്‍ അഴിഞ്ഞാടാന്‍ നടക്കുകയാണല്ലോ എന്നൊക്കെ ചോദിക്കും. അതൊക്കെയാണെങ്കിലും എനിക്ക് അവരെ ഒരുപാടിഷ്ടമാണ്. ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ എന്റെ മക്കള്‍ ശരിക്കും അനുഭവിക്കുന്നുണ്ട് എന്റെ മദര്‍ കാരണം. മക്കള്‍ക്ക് ഫുഡ് കൊടുത്തിട്ട് കഴിച്ചില്ലെങ്കില്‍ നല്ല വഴക്ക് പറയും. ഇന്നത്തോടെ എല്ലാം നിര്‍ത്തി പോവാന്‍ തോന്നും നമുക്ക്. തിരിച്ചൊക്കെ പറയും, പക്ഷേ, തെറി വിളിക്കില്ല. മുതിര്‍ന്നവരാണ് അവര്‍. പക്ഷേ, ബഹുമാനമില്ലാതെ സംസാരിക്കില്ല. മക്കളും പറയില്ല, പറയാനും ഞാന്‍ സമ്മതിക്കില്ല. കാരണം അവര്‍ എന്റെ അമ്മയാണ്.

എന്തൊരു അഭിനയമായിരുന്നു! അന്ന് അമ്മൂമ്മയ്ക്ക് സര്‍പ്രൈസ് കൊടുത്ത് സന്തോഷിപ്പിച്ചു! അഹാനയെ വിടാതെ വിമർശനം
എന്തൊരു അഭിനയമായിരുന്നു! അന്ന് അമ്മൂമ്മയ്ക്ക് സര്‍പ്രൈസ് കൊടുത്ത് സന്തോഷിപ്പിച്ചു! അഹാനയെ വിടാതെ വിമർശനം

പഴയ ആളാണ് ഞാന്‍. അങ്ങനെ ചിന്തിക്കുന്നതാണ്. ഒരുപാട് സത്യങ്ങള്‍ പൊതിഞ്ഞ് പിടിച്ചാണ് തന്‍വി സംസാരിച്ചത്. അഹാന വന്ന് കാര്യങ്ങള്‍ പറഞ്ഞ ശേഷമാണ് അമ്മൂമ്മ സംസാരിക്കുന്നത് തന്‍വി കാണിച്ചത്. ഭക്ഷണം, വസ്ത്രം, സഞ്ചാരം ഇതൊക്കെ നിഷേധിക്കപ്പെട്ടു. ഈ പറഞ്ഞതൊക്കെയാണ് നിഷേധിക്കപ്പെട്ടിട്ടുള്ളത്. എന്റെ അമ്മൂമ്മ ഭയങ്കര ടോക്‌സിക്കാണ്, ഒസിഡിയാണ് പക്ഷേ, ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. തന്‍വി പറഞ്ഞതാണ് കറകറ്റ്. മറ്റവര്‍ പറഞ്ഞതോ. അവള്‍ അനുഭവിക്കും. അഹാന മാത്രമല്ല സിന്ധുവും. കര്‍മ്മ എന്നൊരു കാര്യമുണ്ട്. നിങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് തന്നെ തിരിച്ചടി കിട്ടും.

പണ്ട് മരത്തിന്റെ മുകളില്‍ നിന്നല്ലാതെ ഉമ്മമ്മയോടും, ഉമ്മയോടും ഞാന്‍ സംസാരിച്ചിട്ടില്ല. നിലത്ത് നിന്നാല്‍ അപ്പോള്‍ അടി കിട്ടും. ഉറി കെട്ടി അതിനകത്ത് മീന്‍ ഒളിച്ച് വെക്കും. ഉറിയില്‍ കയറി കട്ട് തിന്നതിന് എന്നെ നന്നായി അടിച്ചിട്ടുണ്ട്. ഇഷ്ടം പോലും അടി കിട്ടിയിട്ടുണ്ട്. കുരുത്തക്കേടിന്റെ ആശാത്തിയായിരുന്നു. പഠിക്കാത്തതിന്റെ പേരില്‍ മാത്രം അടി കൊണ്ടിട്ടില്ല. ബാക്കി തൊട്ടതിനും, പിടിച്ചതിനുമൊക്കെ ഒത്തിരി കിട്ടിയിട്ടുണ്ട്. ഇന്നെനിക്ക് അതേക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷമാണ്. കാരണം അത്തരത്തിലുള്ള അടികള്‍, ഇടികള്‍, വഴക്ക് പറച്ചിലുകള്‍, അത്യാവശ്യം ഈഗോ ഹര്‍ട്ട് ചെയ്യപ്പെടല്‍ അതൊക്കെ നമ്മളെ മോള്‍ഡ് ചെയ്യും. ഇതൊക്കെയാണ് എന്നെ ധൈര്യശാലിയാക്കിയത്.

മുതിര്‍ന്നവരുടെ മനസ് വേദനിപ്പിച്ചാല്‍ നമ്മള്‍ എവിടെയും എത്തില്ല. പണമല്ല വലുത്, അളവിന് ഇരുന്നാല്‍ മതി. പണമാണ് എല്ലാം എന്ന് പറയുന്നത് വിവരക്കേടാണ്. ഇങ്ങനെയുള്ള ഗ്രാന്റ് പേരന്‍സിനെ ടോളറേറ്റ് ചെയ്യുകയാണ്. നിങ്ങള്‍ക്കൊന്ന് ടോളറേറ്റ് ചെയ്യണമെന്ന് തോന്നുന്ന അവസരത്തില്‍ അവരുണ്ടായെന്ന് വരില്ല. അഹാനയെ മാത്രമല്ലേ അവര്‍ ടാര്‍ഗറ്റ് ചെയ്യുന്നുള്ളൂ. ഞാന്‍ കൊടുക്കുന്ന പണം കൊണ്ടാണ് നിങ്ങളെല്ലാം കഴിയുന്നതെന്ന ധാര്‍ഷ്ട്യം പലയിടത്തും കാണിച്ചിട്ടുണ്ട്. വീട്ടില്‍ അധികാരിയായി ഞെളിഞ്ഞ് നടക്കുന്നത് അവളാണ്. അവിടെ നടക്കുന്നതെല്ലാം വള്‍ഗര്‍ കാര്യങ്ങളാണ്, പുറത്ത് വരുന്നില്ലെന്നേയുള്ളൂ.അശ്വിനൊക്കെ അനുഭവിച്ചത് കാണുന്നതല്ലേ. കണ്ണ് മഞ്ഞളിച്ച്, ചന്തവും, ചേലും മേക്കപ്പും കണ്ട് നമ്മള്‍ അന്തം വിട്ട് നോക്കുന്നിടത്തെല്ലാം പ്രശ്‌നങ്ങളാണ്. എല്ലാവരും ഒറ്റക്കെട്ടായി അഹാനയെ പിന്തുണച്ചപ്പോള്‍ എതിര്‍ത്തത് ഇതുകൊണ്ടൊക്കെയാണെന്നുമായിരുന്നു ഷഫീന ബീവി പറഞ്ഞത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X