For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവ്യ നായര്‍ ദിലീപിനെ ഫോണില്‍ വിളിക്കുന്നതാണ്; ബാക്കി എല്ലാം ദിലീപ് തന്നെ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന് ഷാഫി

  |

  കുടുംബപ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ള ചില നടന്മാരില്‍ ഒരാളാണ് ദിലീപ്. പല സിനിമകളിലും അദ്ദേഹം കൈയ്യില്‍ നിന്ന് ഡയലോഗ് ഇടുന്നതും ചിരിക്കാന്‍ ഒന്നുമില്ലാത്ത സീനുകള്‍ പോലും ചിരി പടര്‍ത്തുന്ന ആളുമാണ്. കല്യാണരാമന്‍ അടക്കമുള്ള സിനിമകളില്‍ അത്തരത്തിലുള്ള ചില സീനുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാവേ സംവിധായകന്‍ ഷാഫി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ...

  'ഇപ്രൊവൈസേഷന്റെ രാജാവാണ് ദിലീപ് എന്നാണ് ഷാഫിയുടെ അഭിപ്രായം. കല്യാണ രാമന്‍ എന്ന സിനിമയിലെ ഒരു രംഗം ഉദാഹരണം പറയാം. 'നവ്യ നായരുടെ കഥാപാത്രം വിളിച്ചിട്ട് നാളെ വൈകുന്നേരം കാണം എന്ന് പറയുന്നൊരു സീനുണ്ട്. അത് ചിരിക്കാന്‍ മാത്രമുള്ളത് ഒന്നുമില്ല. പക്ഷേ ഓരോ ഡയലോഗ് അവതരിപ്പിക്കുമ്പോഴും ദിലീപ് കൈ കൊണ്ട് ഓരോന്ന് കാണിക്കും. അവിടെ ഇരിക്കുന്ന ഫോണിന്റെ വയറില്‍ ചുറ്റിയുമൊക്കെ അതൊരു കോമഡിയാക്കി മാറ്റി. അതില്‍ കാര്യമായി ചിരിക്കാന്‍ ഒന്നുമില്ല. പക്ഷെ ആ രംഗത്ത് ദിലീപിന്റെ ചില മാനറിസങ്ങളും, അപ്പോള്‍ കിട്ടിയ ഡയലോഗുകളും (അഞ്ച് മണിക്ക് ഫ്രീ ആണ്, മൂന്ന് മണിക്കും ഫ്രീ ആണ്) എന്നതാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ദിലീപിന് പുറമേ സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഒക്കെ അങ്ങനെയുള്ളവരാണ്.

  ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല; ജോജുവിനോട് ഭദ്രന്‍ പറയുന്നു

  പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ 'മോട്ടോര്‍ വാഹന നിയമപ്രകാരം, കാറ് കഴുകുമ്പോള്‍ ഇടത് വശത്ത് നില്‍ക്കാന്‍ പാടില്ല' എന്ന ഡയലോഗ് ഒക്കെ സലിം കുമാര്‍ സ്പോട്ടില്‍ പറയുന്നതാണ്. ഇതേ ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ച് കെട്ടാന്‍ പോകുന്ന ചെക്കന്റെ അച്ഛനോട് കുറിച്ച് മോശമായി സംസാരിക്കുന്ന, പുതിയ ഡയലോഗ് വേണമെന്ന് ഞാന്‍ പറഞ്ഞു. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ സലിം കുമാര്‍ ആ ഡയലോഗുകള്‍ തന്നു, 'സാമൂഹിക പ്രക്ഷുബ്ദനും ആഗോള ആപാസനും വിന്‍ചന്‍വിതനുമാണ്' എന്ന്. എന്താണ് ആ വാക്കിന്റെ അര്‍ത്ഥം എന്ന് പോലും ആര്‍ക്കും അറിയില്ല. പക്ഷെ തിയറ്ററില്‍ ആളുകള്‍ അത് കേട്ട് ചിരിച്ചു.

  'സരസ്വതിയമ്മയെ ആട്ടിയിറക്കി ശിവദാസമേനോൻ', ഉപദേശം കൊടുത്ത് സുമിത്ര വീണ്ടും നന്മമരമാകുകയാണോയെന്ന് ആരാധകർ!

  പുലിവാല്‍ കല്യാണം എന്ന സിനിമ നടക്കുന്ന സമയത്ത് അതിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഉണ്ണിയേട്ടന്‍ വന്ന് പറഞ്ഞു, ഒരു തമാശയുണ്ട്. അത് ഈ പടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോന്ന് ചോദിച്ചു. അദ്ദേഹവും സുഹൃത്തും കൂടി ഗുരുവായൂരമ്പലത്തില്‍ നില്‍ക്കുമ്പോള്‍ രണ്ട് സുന്ദരികളായ സ്ത്രീകള്‍ സമീപത്ത് കൂടി പോകുമ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞ തമാശയാണ്. 'ഇതിനെയൊക്കെ കാണുമ്പോഴാണ് വീട്ടിലുള്ളതിന് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ തോന്നുന്നത്' എന്ന് പറയുന്നതാണ് ഡയലോഗ്. അത്രയും ക്രൂരമായ തമാശയായിരുന്നു. പക്ഷെ അത് ആ സിനിമയിലോ അതിന് ശേഷം വന്ന സിനിമയിലോ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.

  പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ സമയത്ത് ദിലീപിന്റെ കല്യാണത്തിന്റെ സീനുകള്‍ എടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂടിന് ആഫ്രിക്കന്‍കാരിയായ ഭാര്യയാണ്. കല്യാണത്തിന് വന്നപ്പോള്‍ സുന്ദരിമാരായ പെണ്ണുങ്ങളെയും കണ്ടു. ആ സമയത്ത് ഈ ഡയലോഗ് ഞങ്ങള്‍ ഓര്‍ത്തു. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത് ക്രൂരമായി പോവും. അതൊന്ന് മാറ്റി എടുത്ത് കിണട്ടില്‍ ഇടാം എന്ന് സുരാജിനോട് പറഞ്ഞു. പിന്നെ എല്ലാ ദിവസവും സുരാജ് വന്നിട്ട് ആ രംഗം എടുക്കുന്നില്ലേ ഇക്കാ എന്ന് ചോദിക്കും. അതിന് പറ്റിയ സുന്ദരികളും വേണം. അവര്‍ വരട്ടെ എന്ന് പറഞ്ഞ് സുരാജ് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ചില സുന്ദരികളെ പിടിച്ച് കൊണ്ട് വന്ന് നിര്‍ത്തിയിട്ട് ഇവര് പോരെ ഇനി എടുക്കാമല്ലോ എന്നായി. അങ്ങനെ നിര്‍ബന്ധിച്ച് ചെയ്ത ഡയലോഗ് ആണത്. അത് ഭീകരമായി വൈറലായി. സുരാജിന് അത് ഹിറ്റാവുമെന്ന് അറിയാമായിരുന്നു. എന്നാണ് താരം പറയുന്നത്.

  സിനിമയിൽ വീണ്ടും കാണണമെന്ന് ആഗ്രഹം പറഞ്ഞു, ജഗതിയുടെ പ്രതികരണം ഇങ്ങനെ, സന്തോഷം പങ്കുവെച്ച് അനൂപ്

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  വീഡിയോ കാണാം

  Read more about: dileep ദിലീപ്
  English summary
  Shafi Opens Up About Dileep And His Acting Caliber In Kalyanaraman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X