twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗദീഷിന്റെ ഭാര്യ മാത്രമല്ല; അവരുടെ വാദങ്ങളെ പൊളിക്കുക എളുപ്പമായിരുന്നില്ല, ഡോ. രമയെ കുറിച്ച് പ്രിയപ്പെട്ടവര്‍

    |

    പിയതമയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് നടന്‍ ജഗദീഷും അദ്ദേഹത്തിന്റെ കുടുംബവും. ജഗദീഷിന്റെ ഭാര്യ എന്നതിലുപരി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു ഡോ പി രമ. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിച്ചിരുന്ന രമ കുറച്ച് കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. താരപത്‌നിയ്ക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ എത്തി.

    മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു ഡോ പി രമ. ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായി ചികിത്സയിലായിരുന്നു. ഒന്നര വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ജഗദീഷിന്റെയും രമയുടെയും മക്കള്‍ രണ്ട് പേരും ഡോക്ടര്‍മാരാണ്. ഡോ.രമ്യ ജഗദീഷ് (പ്രഫസര്‍, നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐപിഎസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവരാണ്. അതേ സമയം ജഗദീഷിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് എത്തിയിരിക്കുന്നത്.

     ഹൈകോടതി അഭിഭാഷകനായ അജിത് കുമാര്‍ ഡോ. രമയെ കുറിച്ച് പറയുന്നതിങ്ങനെ

    ഹൈകോടതി അഭിഭാഷകനായ അജിത് കുമാര്‍ ഡോ. രമയെ കുറിച്ച് പറയുന്നതിങ്ങനെ...

    'കുറച്ച് നാളുകളായി രോഗാവസ്ഥയിലായിടരുന്ന ഡോ. രമയുടെ മരണ വാര്‍ത്ത വരുന്നത് ഇന്നാണ്. ഒന്ന് രണ്ട് കൊലപാതക കേസുകളില്‍ ഫൊറന്‍സിക് വിദഗ്ധ എന്ന നിലയില്‍ സാക്ഷിക്കൂട്ടില്‍ വച്ച് അവരെ കണ്ടിട്ടുണ്ട്. അര്‍പ്പണബോധമുള്ള ഫൊറന്‍സിക് വിദഗ്ധയായിരുന്നു അവര്‍. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രോസിക്യൂഷന്‍ കേസും ഡിഫന്‍സ് കേസും പ്രതിഭാഗം വക്കീലിനെ കുറിച്ചും അവര്‍ കൃത്യമായി അന്വേഷിക്കും. അവരുടെ പ്രസ്താവനകളെ പൊളിക്കുക അത്ര എളുപ്പമായിരുന്നില്ല' എന്നാണ് അജിത് കുമാര്‍ പറയുന്നത്.

    ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു

    'തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന്‍ ജഗദീഷിന്റെ പത്‌നി കൂടിയായിരുന്ന ഡോക്ടര്‍ രമ രാവിലെ അന്തരിച്ചു. രമ ചേച്ചിക്ക് ആദരാഞ്ജലികള്‍. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടര്‍ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവര്‍ പകര്‍ന്നു നല്‍കിയ കരുത്തിനെ പറ്റി വായിച്ചത് ഓര്‍ക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു'. എന്നാണ് ഷാഫി പറമ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    രമ ചേച്ചിക്ക് ആദരാഞ്ജലികള്‍

    'തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന്‍ ജഗദീഷിന്റെ പത്‌നി കൂടിയായിരുന്ന ഡോക്ടര്‍ രമ രാവിലെ അന്തരിച്ചു. രമ ചേച്ചിക്ക് ആദരാഞ്ജലികള്‍. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടര്‍ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവര്‍ പകര്‍ന്നു നല്‍കിയ കരുത്തിനെ പറ്റി വായിച്ചത് ഓര്‍ക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു'. എന്നാണ് ഷാഫി പറമ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    ആദ്യ കാഴ്ചയില്‍ ഇഷ്ടം തോന്നിയ നടന്റെ അവസാന സിനിമ കാണാന്‍ സുരഭി, നടന്‍ വിജയിയെ കുറിച്ച് നടി പറയുന്നതിങ്ങനെആദ്യ കാഴ്ചയില്‍ ഇഷ്ടം തോന്നിയ നടന്റെ അവസാന സിനിമ കാണാന്‍ സുരഭി, നടന്‍ വിജയിയെ കുറിച്ച് നടി പറയുന്നതിങ്ങനെ

    Recommended Video

    ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
    രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു

    കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു. 'നല്ല ഉറച്ച മനസ്സിനുടമയായ രമ മനകരുത്തു കൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. ജഗദീഷേട്ടനു കൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേര്‍പാടില്‍ ഞങ്ങള്‍ക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേര്‍പാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കള്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന്നാണ് ഇടവേള ബാബു അനുസ്മരിച്ച് കൊണ്ട് പറഞ്ഞത്.

    ലവ് ട്രാക് പിടിക്കാതെ ഇരുന്നാല്‍ മതി; കൂടെ ഉള്ളവരെ വെറുപ്പിക്കണം, നുണ പറയണം, ഡോക്ടറുടെ സ്ട്രാറ്റജിയിങ്ങനെലവ് ട്രാക് പിടിക്കാതെ ഇരുന്നാല്‍ മതി; കൂടെ ഉള്ളവരെ വെറുപ്പിക്കണം, നുണ പറയണം, ഡോക്ടറുടെ സ്ട്രാറ്റജിയിങ്ങനെ

    Read more about: jagadheesh ജഗദീഷ്
    English summary
    Shafi Parambil And Others Condolences Actor Jagatheesh's Wife Dr. P Rama
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X