'സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?'; കാത്തിരുന്ന ആ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്‌നേഷ് ശിവൻ!

ഒരു മാസം മുമ്പാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ‌ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നയൻസിനെ സ്വന്തമാക്കിയിട്ട് ഒരു മാസം പൂർത്തിയായ സന്തോഷത്തിലാണ് വിഘ്നേഷ് ശിവൻ.

നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും വിക്കിയും പ്രണയത്തിലായത്. പിന്നീടങ്ങോട്ട് സിനിമയിൽ ഉയരങ്ങൾ വെട്ടി പിടിക്കാൻ ഇരുവരും ആറ് വർഷമായി പരസ്പരം താങ്ങും തണലുമായി നിലകൊള്ളുകയാണ്.

അത്യാഢംബര പൂർവം മഹാബലിപുരത്തായിരുന്നു തെന്നിന്ത്യ ഉറ്റുനോക്കികൊണ്ടിരുന്ന വിവാഹം നടന്നത്. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്‌നം, കമൽ ഹാസൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ അതിഥിയായെത്തിയിരുന്നു.

വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയതിനാൽ മാധ്യമങ്ങൾക്ക് വിവാഹ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാൽ തന്നെ വിവാഹ ചിത്രങ്ങളോ വീഡിയോകളോ പകർത്താൻ മാധ്യമങ്ങൾക്കും സാധിച്ചില്ല.

സമൂഹമാധ്യമങ്ങളിലെ വിഘ്‌നേഷ് ശിവന്റെ അക്കൗണ്ടുകളിലൂടെയാണ് വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.

സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?

ഇപ്പോൾ ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്‌നം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. ഷാരൂഖ് അടക്കമുള്ള സൂപ്പർസ്റ്റാറുകൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആരാധകർ കാത്തിരുന്ന ആ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സോഷ്യൽമീഡിയ വഴി പുറത്തുവിട്ടത്.

നയൻതാരയെ ചേർത്തി നിർത്തി ഹ​ഗ് ചെയ്യുന്ന ഷാരൂഖിന്റേയും വധൂവരന്മാർക്ക് അനു​ഗ്രങ്ങ‌ളും ആശംസകളും നേരുന്ന രജനികാന്ത് മണിരത്നം എന്നിവരുടേയും ചിത്രങ്ങൾ‌ ‍ഞൊടിയിടയിലാണ് വൈറലാകുന്നത്. വിക്കി ചിത്രങ്ങൾ പുറത്ത് വിട്ടതോടെ ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത് എന്നാണ് ആരാധകരും കുറിക്കുന്നത്.

കാത്തിരുന്ന ആ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്‌നേഷ് ശിവൻ

'ഇതിൽ കൂടുതൽ ആർക്ക് എന്ത് ചോദിക്കാൻ കഴിയും... ഞങ്ങളുടെ വിവാഹ സമയത്ത് ഈ എളിമയും ദയയുമുള്ള മനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് അനുഗ്രഹമാണ്.' എന്നാണ് ഷാരൂഖിനൊപ്പമുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.

'സ്നേഹനിധിയായ തലൈവർ രജനികാന്ത് സാറിനൊപ്പം... അദ്ദേഹത്തിന്റെ ആദരണീയമായ സാന്നിധ്യം കൊണ്ട് ഞങ്ങളുടെ വിവാഹത്തെ വളരെയധികം പോസിറ്റിവിറ്റിയോടും നന്മയോടും കൂടി അനുഗ്രഹിച്ചു.'

'ഞങ്ങളുടെ പ്രത്യേക ദിവസത്തിന്റെ ഒരു മാസ വാർഷികത്തിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്' എന്നാണ് രജനികാന്ത്, മണിരത്നം എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.

നയൻസിനെ ആലിം​ഗനം ചെയ്ത് ഷാരൂഖ്

നയൻതാര ജവാൻ എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്നുണ്ട്. അറ്റ്‌ലിയാണ് സംവിധായകൻ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

വിവാഹശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

തെലുങ്ക് ചിത്രം ഗോഡ്ഫാദർ, ഷാരൂഖ് ഖാൻ നായകനായ അറ്റ്‌ലി ചിത്രം ജവാൻ തുടങ്ങിയവയാണ് മറ്റ് പ്രൊജക്ടുകൾ.

Recommended Video

Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ
അനു​​ഗ്ര​ഹ​ങ്ങളും ആശംസകളും നേർന്ന് രജനികാന്ത്

തായ്‌ലൻഡിൽ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങൾ നയൻതാരയും വിഘ്‌നേഷ് ശിവനും അടുത്തിടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നയൻതാരയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ ഒ2 ആണ്. സിനിമ ഒടിടിയിലാണ് റിലീസ് ചെയ്തത്.

സർവൈവൽ ത്രില്ലറായിരുന്ന സിനിമ ജി.എസ് വിഘ്നേഷാണ് സംവിധാനം ചെയ്തത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത സിനിമ കാത്ത് വാക്ക്ലെ രണ്ട് കാതലായിരുന്നു.

നയൻതാര, സാമന്ത, വിജയ് സേതുപതി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X