»   » ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡിന്റെ ബാദുഷ, കിങ് ഖാന്‍ തുടങ്ങിയ വിശേഷങ്ങള്‍ക്ക് ഉടമയാണ് ഷാരൂഖ് ഖാന്‍. സ്‌റ്റൈലും സംസാര രീതിയുമാണ് ഖാന്‍മാര്‍ വാഴുന്ന ബോളിവുഡ് ലോകത്തു നിന്നും ഷാരൂഖിന്റെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്.

  താരങ്ങളെ സംബന്ധിച്ച കെട്ടുകഥകളും ഗോസിപ്പുകളും എന്നും ഹിറ്റാണ്. ഷാരൂഖിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. ഷാരൂഖിനെ കുറിച്ച് കണ്ടതും കേട്ടകതുമായ കുറച്ചു കാര്യങ്ങള്‍ ചുവടെ പറയുന്നു...

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നേടിയ മലാല യൂസഫ്‌സായിയുടെ ഇഷ്ട നടനാണത്രെ ഷാരൂഖ് ഖാന്‍.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഷാരൂഖ്. സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി സംവിദിക്കാനും നടന്‍ സമയ കണ്ടെത്താറുണ്ട്

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  കുട്ടികളെ ഒരുപാട് ഇഷ്ടമാണ് ബോളിവുഡ് കിങ് ഖാന്. കുട്ടികളെ മാത്രം വച്ച് ഒരു സിനിമ ചെയ്യാന്‍ ഷാരൂഖിന് ആഗ്രഹമുണ്ടത്രെ.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയെങ്കുലും ഷാരൂഖ് തൃപ്തനല്ല. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കെ, ഇനി തനിക്കൊരു നോബല്‍ പ്രൈസ് വേണം എന്ന ആഗ്രമുണ്ടെന്നും അതിനേ കുറിച്ചാണ് ചിന്തിക്കുന്നതെന്നും നടന്‍ പറഞ്ഞിരുന്നു.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  പ്രശസ്ത ഹോളിവുഡ് നടന്‍ ലിയോഡ്രോ ഡികാപിരോയ്‌ക്കൊപ്പം ഷാരൂഖ് ഒരു സിനിമ ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സസ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തയ്‌ക്കൊപ്പം ചിത്രത്തിന്റേതായ ഫോട്ടോകളും പ്രചരിച്ചു. എന്നാല്‍ അത് വെറും ഗോസിപ്പു മാത്രമാണെന്നും വാര്‍ത്തയില്‍ സത്യമില്ലെന്നും ഷാരൂഖ് തന്നെ വ്യക്തമാക്കി.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഒരിക്കല്‍ ഷാരൂഖ് തന്റെ ട്വിറ്റര്‍ പേജില്‍ ഇങ്ങനെ എഴുതി; 'എനിക്ക് ആരുമായും ഒരു പ്രശ്‌നവുമില്ല. ആരുടെ പ്രശ്‌നങ്ങളും എനിക്കറിയുകയുമില്ല. മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കാന്‍ എനിക്ക കഴിയുന്നില്ല. ഒറ്റയ്ക്ക് ഇരിക്കാന്‍ തോന്നുന്നു' എന്ന്. ഷാരൂഖിന്റെ ട്വീറ്റിന് അപ്പോള്‍ തന്നെ ബിഗ് ബി ഉപദേശം നല്‍കി, തനിക്കെന്തെങ്കിലും വിഷമുണ്ടെങ്കില്‍ എന്നോട് പങ്കു വയ്ക്കു, വലിയ ആശ്വാസം കിട്ടുമെന്ന്. അത് മതിയായിരുന്നു ഷാരൂഖിന്റെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ നിന്നൊരു മോചനത്തിന്.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഷാരൂഖ് ഖാനൊപ്പം കഴിഞ്ഞ 25 വര്‍ഷമായിട്ടുണ്ട് സുഭാഷ് ദാദ. അദ്ദേഹം മരിച്ചപ്പോള്‍ ആദ്യം എത്തിയത് ഷാരൂഖ് ഖാനാണ്. ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ട്വിറ്ററിലൂടെ രസകരമായ ട്വീറ്റുകളാണ് ഷാരൂഖ് എന്നും പങ്കുവയ്ക്കാറുള്ളത്്. മരിച്ചുപോയ ഷാരൂഖിന്റെ അമ്മ ലത്തീഫ് ഫാത്തിമയുടെ 74 ആം പിറന്നാള്‍ അറിയിച്ച് ഷാരൂഖ് ട്വിറ്ററില്‍ ഒരു ഫോട്ടോ ട്വീറ്റിയിരുന്നു. വയസ്സ് പുറത്താക്കിയതിലൂടെ ഞാനമ്മയെ തല്ലുകയയിരുന്നോ എന്ന് ഷാരൂഖ് ചോദിക്കയുണ്ടായി

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  താനെങ്ങനെ ഇങ്ങെ കൂളായിരിക്കുന്നു എന്നതിന്റെ രഹസ്യം അടുത്തിടെ എസ്ആര്‍കെ വെളിപ്പെടുത്തി. സമ്മര്‍ദ്ദങ്ങളില്‍ ഞാന്‍ വീണുപോകാറില്ല. പക്ഷെ സ്വയം സമ്മര്‍ദ്ദം ചെലുത്താറുണ്ട്. അല്ലെങ്കില്‍ എന്റെ ജീവിതം വെറും തമാശയാണെന്ന് ഞാന്‍ കരുതും- എന്നാണ് ഷാരൂഖ് പറയുന്നത്.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  2015 ഏപ്രില്‍ 30 ന് കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് മുംബൈയില്‍ വന്നപ്പോള്‍ ഷാറൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാരൂഖിന്റെ അഭിനയമികവിനെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ അന്നദ്ദേഹം പുകഴ്ത്തി പറഞ്ഞു. മാത്രമല്ല, നടനെ കാശ്മീരിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ആ ക്ഷണം ഷാരൂഖ് സ്‌നേഹത്തോടെ നിരസിച്ചു

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ദ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ സര്‍വേയില്‍ ഗ്ലോബര്‍ ഐക്കണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട നടനാണ് ഷാരൂഖ്. മുംബൈയില്‍ വച്ച് പുരസ്‌കാരം സ്വീകരിക്കവെ തന്റെ ആരാധകര്‍ക്കെല്ലാം നന്ദി പറഞ്ഞു

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഷൂട്ടിങ് സമയത്ത് അപകടം പറ്റിയ നടന്മാരുടെ എണ്ണമെടുത്താല്‍ ഷാരൂഖ് മുന്നിലാണ്. എപ്പോഴും എന്തെങ്കിലും പരിക്ക് ഷാരൂഖിന് സംഭവിക്കാറുണ്ട്.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  തന്റെ വളര്‍ത്തു നായയുടെ മരണം സൂപ്പര്‍സ്റ്റാറിന് വലിയ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു. ഡാഷ് എന്ന വളര്‍ത്തു നായയ്ക്ക് ആദരാഞ്ജലി അര്‍പിച്ച് ഷാരൂഖ് ട്വിറ്ററില്‍ ട്വീറ്റി

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  കാജോള്‍ തിരിച്ചുവരുന്നു എന്ന് പറഞ്ഞപ്പോള്‍ ബോളിവുഡിന് വലിയ ആഘോഷമായിരുന്നു. അതും ഷാരൂഖിനൊപ്പം എന്നത് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗി ജോഡികള്‍ക്ക് സന്തോഷമുള്ള കാര്യമായി. രോഹിത്ത് ഷെട്ടി ഇക്കാര്യം പറഞ്ഞപ്പോള്‍ കാജോളിന്റെ തിരിച്ചുവരവ് വലിയ വാര്‍ത്തയാക്കണം എന്നായിരുന്നു ഷാരൂഖിന്റെ അഭിപ്രായം. അതനുസരിച്ച് രോഹിത് കാജോളിന് വലിയ സ്വീകരണമൊരുക്കി

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  താന്‍ പുകവലി നിര്‍ത്താന്‍ പോകുന്ന കാര്യം ഷാരൂഖ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ ഷാറൂഖ് പറഞ്ഞു, ഇതുവരെ ആ ദുശീലം നിര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ ദൈവത്തോട് സത്യം ചെയ്തിട്ടുണ്ട്. പക്ഷെ നിര്‍ത്താന്‍ കഴിഞ്ഞില്ല. വൈകാതെ നിര്‍ത്തും എന്ന്

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് നോമിനേറ്റ ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രത്തിലെ അഭിനയം അത്ര നല്ലതാണെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞ് നടന്‍ നോമിനേഷന്‍ പിന്‍വലിക്കുയായിരുന്നത്രെ

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  മകന്‍ ആര്യ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മാത്രമാണ് ഷാരൂഖിന്റെ മറുപടി. ഇപ്പോള്‍ പഠിക്കേണ്ട സമയമാണ്, അവന്‍ പഠിക്കട്ടെ. അത് കഴിഞ്ഞ് സിനിമയെ കുറിച്ച് ചിന്തിക്കാം എന്ന് ഷാറൂഖ് പറയുന്നു

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഒത്തിരി താരപുത്രന്മാരും പുത്രികളും സിനിമയിലേക്ക് വരുന്നുണ്ട്. ഷാരൂഖിനും തന്റെ മകള്‍ സുഹാനയെ ഒരു നടിയാക്കാനാണത്രെ ആഗ്രഹം

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  കിങ് ഓഫ് റൊമാന്‍സ് എന്നാണ് ഷാരൂഖ് ഖാന്റെ പേരിന്റെ അര്‍ത്ഥം. എന്നാല്‍ അബ്ദുള്‍ റഷീദ് ഖാന്‍ എന്നായിരുന്നത്രെ ഷാരൂഖിന്റെ യഥാര്‍ത്ഥ പേര്. മുത്തശ്ശിയിട്ട പേര് പിന്നീട് ഷാരൂഖിന്റെ രക്ഷിതാക്കള്‍ മാറ്റുകയായിരുന്നത്രെ

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  സിനിമയില്‍ റൊമാന്റിക് ഹീറോ ആണ് ഷാരൂഖ് ഖാന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ ഷൈ ആണത്രെ. ഭാര്യ ഗൗരിയെ ഷാരൂഖ് ആദ്യമായി കാണുന്നത് ഒരു പാര്‍ട്ടിയില്‍ വച്ചാണ്. അന്ന് ഗൗരിക്ക് 14 വയസ്സായിരുന്നത്രെ പ്രായം. പാര്‍ട്ടിയില്‍ ഡാന്‍സ് കളിക്കാന്‍ വിളിക്കാന്‍ ഷാരൂഖിന് വലിയ മടിയായിരുന്നത്രെ. ഒടുവില്‍ എങ്ങനെയൊക്കെയോ വിളിച്ചു. ഷാരൂഖ് ആദ്യമായും അവസാനമായും ഡേറ്റിങ് ചെയ്തത് ഗൗരിക്കൊപ്പം മാത്രമാണത്രെ

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ബോളിവുഡ് സിനിമകളെ വെല്ലുന്ന ഒരു പ്രണയകഥയുണ്ട് ഷാരൂഖിന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തില്‍. കുടുംബത്തോടൊപ്പം ദില്ലിയില്‍ സന്ദര്‍ശനത്തിനെത്തിയ ഷാരൂഖിന്റെ അമ്മ ഒരു റോഡപകടത്തില്‍ പെട്ടു. ആ അപകടം കണ്ടുനിന്ന അച്ഛന്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. രക്തം വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, ഇരുവരുടെയും ബ്ലഡ് ഗ്രൂപ്പ് ഒന്ന്. ആ കൂടിക്കാഴ്ചയില്‍ തുടങ്ങിയ സൗഹൃദം പിന്നെ പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നത്രെ

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  ഷാരൂഖിന് സിനിമയിലെ എല്ലാ മേഖലകളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. എല്ലാം നോക്കി നിന്ന് പഠിയ്ക്കും. അത്രയേറെ സിനിമയെ പ്രണയിക്കുന്നു. ഷാരൂഖ് ബോളിവുഡിലെ അടുത്ത മികച്ച സംവിധായകനാണെന്നാണ് ബെറി ജോണ്‍ പറഞ്ഞത്.

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  കരിയറില്‍ ഒരുപാട് ഉയര്‍ച്ചയും താഴ്ചയും അഭിമുഖീകരിച്ച നടന്‍ തന്നെയാണ് ഷാരൂഖ് ഖാനും. തുടക്കകാലത്ത് അവസരങ്ങള്‍ തേടി ഒരുപാട് അലഞ്ഞിരുന്നുവത്രെ. അപ്പോഴൊക്കെ മുടിയെ കുറ്റം പറഞ്ഞ് നടന് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇന്ന് ബോളിവുഡിന്റെ കിങ് ഖാന്‍. സ്വന്തം ബാദുഷ

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  തുടക്കകാലത്ത് അവസരങ്ങള്‍ കുറനവായിരുന്നെങ്കിലും പിന്നീട് ഷാരൂഖിന് മാര്‍ക്കറ്റായി. ഒരു ദിവസം അഞ്ച് ചിത്രത്തില്‍ വരെ ഷാരൂഖ് കരാറൊപ്പിട്ടിട്ടുണ്ടത്രെ

  ഷാരൂഖ് ഖാനെ കുറിച്ച് കണ്ടതും കേട്ടതുമായി 25 കാര്യങ്ങള്‍

  കാഴ്ചയില്‍ വലിയ സുന്ദരനല്ലെങ്കിലും താനൊരു മികച്ച നടനാണെന്ന് സ്വയം വിശ്വസിക്കുന്ന നായകനാണ് ഷാരൂഖ് ഖാന്‍

  English summary
  Shah Rukh Khan: Lesser known facts

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more