മമ്മൂട്ടി എങ്ങനെയാണ് എല്ലാം കൃത്യമായി മാനേജ് ചെയ്യുന്നത്? അദ്ദേഹം ഒരത്ഭുതമെന്ന് താരപുത്രന്‍! കാണൂ!
Recommended Video

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെയായിരുന്നു. അന്ന് തന്നെ സിദ്ദിഖും സിനിമയില്‍ സജീവമായിരുന്നു. നായകനായും സഹതാരവുമായൊക്കെ നിറഞ്ഞുനിന്നിരുന്നു ഈ താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചിരുന്നത്. ഏത് തരത്തുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരം തെളിയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകനും മലയാള സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമായിരുന്നു മിക്ക സിനിമകളും.
സിദ്ദിഖും മമ്മൂട്ടിയും സഹോദരങ്ങളെപ്പോലെയാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമയിലും ജീവിതത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. മകന്‍ സിനിമയിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. പത്തേമാരി, അച്ഛാദിന്‍, കസബ, ടേക്കോഫ്, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്, കഥ പറഞ്ഞ കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങിയ സിനിമകളിലാണ് താരപുത്രന്‍ അഭിനയിച്ചത്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചും താരപുത്രന്‍ പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഷഹീന്‍ സിദ്ദിഖ് കാര്യങ്ങള്‍ വിശദീകരിച്ചത്.

എങ്ങനെ മാനേജ് ചെയ്യുതെന്നറിയില്ല
എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ട് മമ്മൂക്കയ്ക്ക്. എങ്ങനെ അദ്ദേഹം ഇത്ര കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുവെന്നറിയില്ലെന്ന് താരപുത്രന്‍ പറയുന്നു.ഓസ്‌കാര്‍ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അതിലെ പല സിനിമകളും നേരത്തെ കണ്ടതാണ്. എല്ലാ സിനിമകളെക്കുറിച്ചും അദ്ദേഹത്തിന് അറിയാം. വീട്ടില്‍ വെറുതെയിരിക്കുന്ന തനിക്ക് പോലും ഇത്രയധികം സിനിമകള്‍ കാണാന്‍ സമയമുണ്ടായിട്ടില്ലെന്നും എപ്പോഴാണ് അവയൊക്കെ കണ്ട് തീര്‍ക്കുന്നതെന്ന് അറിയില്ലെന്നും ഷഹീന്‍ പറയുന്നു. ഫാഷനെക്കുറിച്ചും കാറുകളെക്കുറിച്ചുമെല്ലാം അദ്ദേഹം അപ്‌ഡേറ്റാണ്.

പ്രണവിനെ കണ്ടത്
ഗോകുല്‍ സുരേഷ്, ഗണപതി, കാളിദാസ് തുടങ്ങിയവരൊക്കെയായി അടുത്ത സൗഹൃദമുണ്ട്. അധികം സിനിമകളില്‍ താനഭിയിച്ചിട്ടില്ലെങ്കിലും ഇവരൊക്കെയായി നല്ല അടുപ്പമാണ്. പ്രണവുമായി വലിയ അടുപ്പമില്ല. അദ്ദേഹത്തെ ഒന്നോ രണ്ടോ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. സിസിഎല്ലിന്റെ സമയത്താണ് ആദ്യമായി കണ്ടത്. മുടിയൊക്കെ നീട്ടി വളര്‍ത്തിയ ലുക്കിലായിരുന്നു കണ്ടത്. പിന്നീട് വാപ്പച്ചിയും മോഹന്‍ലാല്‍ സാറും ആയുര്‍വേദിക് ട്രീന്റമെന്റിന്റെ സമയത്തും കണ്ടിരുന്നു. അന്നവിടെ പ്രണവുണ്ടായിരുന്നു.

സുന്ദരിയായ നടി
യുവതാരനിരയില്‍ വളരെ സുന്ദരിയായ താരങ്ങളിലൊരാളാണ് അനു സിത്താരയെന്ന് ഷെഹീന്‍ പറയുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ കഥാപാത്രമായി മാറാന്‍ അനുവിന് കഴിയാറുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗിലും അനു ഒപ്പമുണ്ടായിരുന്നു. അനുവിന്റെ ഭര്‍ത്താവായ വിഷ്ണുവുമായാണ് തനിക്ക് കൂടുതല്‍ അടുപ്പം. ഒരുപാട് നേരം തങ്ങള്‍ സംസാരിച്ചിരിക്കാറുണ്ട്. സിനിമയെക്കുറിച്ച് നല്ല നിലപാടുള്ളയാളാണ് വിഷ്ണു.

ഡാന്‍സിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മമ്മൂക്കയ്‌ക്കൊപ്പമുള്ള ഡാന്‍സ് രസകരമായിരുന്നു. കുറച്ച് നേരമായി വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. കൈയ്യിലെ സ്റ്റെപ്പ് ഓക്കേയാണ്. പക്ഷേ തന്റെ കാലാണ് താന്‍ പറയുന്നത് പോലെ നില്‍ക്കാത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗില്‍ രമേശനെന്ന കഥാപാത്രത്തെയായിരുന്നു താരപുത്രന്‍ അവതരിപ്പിച്ചത്. രസകരമായിരുന്നു സിനിമയുടെ ചിത്രീകരണം. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നിരുന്നു.

സീരിയസ് കഥാപാത്രം
തന്റെ വോയ്‌സ് സീരിയസ് കഥാപാത്രത്തിന് അനുയോജ്യമാണെന്നെ് പലരും പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കഥാപാത്രം ചെയ്യാനാണ് താല്‍പര്യം. വാപ്പച്ചി സംസാരിക്കുന്നത് പോലെയാണ് താനെന്ന് പലരും പറയാറുണ്ട്. തമാശ രംഗങ്ങള്‍ ചെയ്യാനും തനിക്ക് താല്‍പര്യമുണ്ടെന്നും ഷഹീന്‍ പറയുന്നു. വാപ്പച്ചിയുടെ തമാശ രംഗങ്ങളും ഇഷ്ടമാണ്. വിജയ് സൂപ്പറും എന്ന സിനിമയില്‍ തനിക്കേറെ ഇഷ്ടപ്പെട്ടത് വാപ്പച്ചിയുടെ കഥാപാത്രത്തെയാണ്. എപ്പോഴും സര്‍പ്രൈസ് ചെയ്യിപ്പിക്കാറുണ്ട് അദ്ദേഹം. കുഞ്ഞിലേ അദ്ദേഹത്തിന്റെ തമാശ കണ്ടാണ് വളര്‍ന്നത്.

സാജന്‍ സാറിനെക്കുറിച്ച് പറയുമ്പോള്‍
തന്റെ മെന്ററാണ് സാജന്‍ സാര്‍. അദ്ദേഹത്തോടെയാണ് കാര്യങ്ങളെല്ലാം പറയാറുള്ളത്. മറ്റാരോടും തനിക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ പറയാനാവില്ല. എകെ സാജന്റെ വീട്ടില്‍ സ്ഥിരമായി പോവാറുണ്ടായിരുന്നു. ഈ ചിത്രത്തില്‍ റോള്‍ വേണമെന്ന് അങ്ങോട്ടാവശ്യപ്പെടുകയായിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അദ്ദേഹം വിളിച്ച് ഷൊര്‍ണ്ണൂരിലെ ലൊക്കേഷനിലേക്കെത്താന്‍ പറഞ്ഞത്. നീയും ഞാനും എന്ന സിനിമയിലേക്ക് താനെത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരപുത്രന്‍.


Click it and Unblock the Notifications











