വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ നിന്റെ ശക്തിയാണ് അനുഗ്രഹമായത്! ഭാര്യയ്ക്ക് ആശംസകളുമായി ഷഹീന്‍
നടന്‍ സിദ്ദിഖിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരനായ യുവനടനാണ് ഷഹീന്‍ സിദ്ദിഖ്. പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ ഷഹീന്‍ പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷമായിരുന്നു.
പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയനായി വരികയാണ് താരം. ഇതിനൊപ്പം കുടുംബജീവിതവും മനോഹരമായി കൊണ്ട് പോകാന്‍ താരപുത്രന് സാധിക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ അമൃതയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഷഹീന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

2022 മാര്‍ച്ചിലായിരുന്നു ഷഹീന്‍ സിദ്ദിഖും ഡോക്ടര്‍ കൂടിയായ അമൃത ദാസും വിവാഹിതരാവുന്നത്. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരസമ്പന്നമായ വിവാഹമായിരുന്നു ഇത്. പിന്നീട് താരദമ്പതിമാരെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷമാണ് തങ്ങള്‍ മാതാപിതാക്കന്മാരായെന്ന് അമൃതയും ഷഹീനും വെളിപ്പെടുത്തുന്നത്. ഇപ്പോഴിതാ അമൃതയുടെ ജന്മദിനത്തെ കുറിച്ചാണ് നടന്‍ എഴുതിയിരിക്കുന്നത്.
'എന്റെ സുന്ദരിയായ ഭാര്യ ഡോ. അമൃത ദാസിന് ജന്മദിനാശംസകള്‍. ഇതൊരു വെല്ലുവിളി നിറഞ്ഞ വര്‍ഷമാണ്, എന്നാല്‍ നിന്റെ ശക്തിയും സ്‌നേഹവും കൊണ്ടാണ് നമ്മുടെ കുഞ്ഞ് മാലാഖയെ നല്‍കി നമ്മളെ അനുഗ്രഹിച്ചത്. ഈ വര്‍ഷം കൂടുതല്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും സാധിക്കട്ടെ!' എന്നാണ് പ്രിയതമയ്ക്ക് ആശംസ നേര്‍ന്ന് കൊണ്ട് ഷഹീന്‍ കുറിച്ചിരിക്കുന്നത്.
ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഏറെ കാലം സുഹൃത്തുക്കളായതിന് ശേഷം പിന്നീടാണ് പ്രണയത്തിലാവുന്നത്. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് അമൃതയും ഷഹീനും. ഇരുവരുടേതും ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൂര്‍ണ പിന്തുണയോട് കൂടിയായിരുന്നു വിവാഹം നടന്നത്.

മരുമകളെ കുറിച്ച് സിദ്ദിഖും തുറന്ന് സംസാരിച്ചിരുന്നു. 'അമൃത ഹിന്ദുവാണെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ആള്‍ ക്രിസ്ത്യനിയാണ്. എന്നാല്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആചാരങ്ങള്‍ നോക്കാതെയാണ് അവരുടെ വിവാഹം നടത്തിയത്. മകന്‍ വീട്ടില്‍ വന്ന് അവന്റെ ഇഷ്ടം പറഞ്ഞു. ഞങ്ങള്‍ അത് നടത്തി കൊടുക്കുകയായിരുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞത്.
ഷഹീന്റെ വിവാഹത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സഹോദരനെ നഷ്ടപ്പെട്ടത് വലിയ വേദനയുണ്ടാക്കിയിരുന്നു. സിദ്ദിഖിന്റെ മൂത്തമകനായ സാപ്പി എന്ന് വിളിക്കുന്ന മകനായിരുന്നു മരണപ്പെട്ടത്.


Click it and Unblock the Notifications











