'അന്ത്യകർമ്മങ്ങൾ ചെയ്തത് തട്ടിപ്പുവീരനായ ആൾദൈവം സുനിൽ സ്വാമി, ശ്രീനിയുടെ ആദർശങ്ങൾക്കെല്ലാം എതിരായ പ്രവൃത്തി'
നാട്യങ്ങളോ താരജാഡയോ ഇല്ലാത്ത ഒരു പച്ചമനുഷ്യനായിരുന്നു ശ്രീനിവാസൻ. മാത്രമല്ല നിർഭയനും സത്യസന്ധനുമായിരുന്നു. എല്ലാ മനുഷ്യരേയും ഒരുപോലെ കാണാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു. ഒന്നിനോടും അമിതമായ അഭിനിവേശമോ എതിർപ്പോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മുഖത്ത് നോക്കി പറയാനുള്ളത് പറയും. അതുണ്ടാക്കുന്ന നഷ്ടമൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. അതുകൊണ്ട് തന്നെ കുടുംബത്തിലുണ്ടായ വേർപാട് പോലെയാണ് മലയാളികൾക്ക് ശ്രീനിവാസന്റെ മരണം.
ആ മഹാനായ മനുഷ്യന്റെ നന്മകൾ ഏറ്റുവാങ്ങിയാണ് രണ്ട് ആൺമക്കളും ഇന്ന് സമൂഹത്തിൽ ജീവിക്കുന്നത്. ആ കുടുംബത്തിനുണ്ടായ നഷ്ടം അതുകൊണ്ട് തന്നെ നമ്മുടേയും നഷ്ടവും വേദനയുമായി മാറുന്നു. ശ്രീനിവാസന് ലഭിച്ചതുപോലെ ഹൃദ്യമായ ഒരു യാത്രമൊഴി ഇതിന് മുമ്പ് മലയാളികൾ കണ്ടിട്ടുണ്ടാവില്ല.

ശ്രീനിവാസന്റെ ചിത കത്തുമ്പോൾ കരയാത്ത ആരും തന്നെയുണ്ടാവില്ല. അത്രത്തോളം സങ്കടത്തോടെയാണ് ലോകം ആ മനുഷ്യന് വിട നൽകിയത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കണ്ടനാട്ടെ വീട്ടിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. തെന്നിന്ത്യൻ സിനിമാലോകം ഒന്നാകെ അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയിരുന്നു. ഇപ്പോഴിതാ പ്രിയ താരത്തിന്റെ സംസ്കാര ചടങ്ങിൽ നടന്ന ഗുരുതരവീഴ്ച ചൂണ്ടികാണിക്കുകയാണ് മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ.
നിരവധി തട്ടിപ്പുകൾ നടത്തുകയും നിരവധി കേസുകളിൽ പ്രതിയാവുകയും ചെയ്ത സ്വയം ആൾദൈവം ചമഞ്ഞ് നടക്കുന്ന സുനിൽ സ്വാമി ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് ഷാജൻ സ്കറിയ വിമർശിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നമ്മുടെ പ്രിയങ്കരനായ ശ്രീനിവാസന്റെ സംസ്കാര ചടങ്ങ് സമയത്ത് സങ്കടകരമായ ഒരു കാഴ്ച ശ്രദ്ധയിൽപ്പെട്ടു.
ശ്രീനിയേട്ടന് ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് രണ്ട് ദിവസം മിണ്ടാതിരുന്നത്. ഇനിയും നിശബ്ദത തുടർന്നാൽ ചില തട്ടിപ്പുകാർക്ക് അത് മുതലെടുപ്പിന് കാരണമാകുമെന്നതുകൊണ്ട് മാത്രം ശ്രീനിയേട്ടന്റെ ആത്മാവിനോട് മാപ്പ് ചോദിച്ചുകൊണ്ട് ഞാൻ പറയുകയാണ്. എങ്ങനെയാണ് പാലക്കാട് മുതലമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുനിൽ സ്വാമി എന്ന തട്ടിപ്പുകാർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തത്. അത് ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
അതിൽ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് ഞാൻ അന്വേഷിച്ചു. കുടുംബാംഗങ്ങൾക്ക് ബന്ധമില്ലെന്ന് അന്വേഷണത്തിൽ മനസിലായി. സുനിൽ സ്വാമി വലിഞ്ഞ് കയറി വന്നതാണ്. ശ്രീനിവാസൻ കടുത്ത മതവിശ്വാസിയോ കടുത്ത മതനിഷേധിയോ ആയിരുന്നില്ല. എല്ലാവരേയും പരിഹസിക്കുന്നത് പോലെ മതങ്ങളേയും പരിഹസിക്കുമായിരുന്നു. അതുകൊണ്ട് തന്നെ മതപരമായ ചടങ്ങുകൾ ഒന്നും വേണ്ടെന്ന നിർബന്ധമുണ്ടായിരുന്നില്ല. ഒരിടത്തും പറഞ്ഞിട്ടുമില്ല.

ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ശ്രീനിവാസനെ ബാധിക്കുന്ന കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെയായിരിക്കണം എന്നതിൽ സിനിമാലോകം ആദ്യം അഭിപ്രായം തേടിയത് അദ്ദേഹത്തിന്റെ മക്കളോടും ഭാര്യയോടുമാണ്. മതപരമായ ചടങ്ങുകൾ വേണമെന്നത് അദ്ദേഹത്തിന്റെ ഭാര്യ വിമലയാണ് പറഞ്ഞത്. അതിനുവേണ്ട കാർമ്മികരെ കൊണ്ടുവരികയും ചെയ്തു. അതിനിടയിലാണ് സുനിൽ സ്വാമി അവിടേക്ക് ഇടിച്ച് കയറി വരുന്നത്.
ആരുടേയും ക്ഷണമോ അനുമതിയോ ഇല്ലാതെ സുനിൽ സ്വാമി അന്ത്യകർമ്മങ്ങളുടെ ചുമതല ഏറ്റെടുത്തു. തടയാൻ ആർക്കും കഴിഞ്ഞില്ല. വാസ്തവത്തിൽ ശ്രീനിവാസൻ ഇതുവരെ ജീവിതത്തിൽ പുലർത്തിയിരുന്ന ആദർശങ്ങൾക്ക് എതിരായിരുന്നു സുനിൽ സ്വാമിയുടെ രംഗപ്രവേശവും കാർമികത്വവും. എല്ലാത്തരം തട്ടിപ്പുകൾക്കും ഉടായിപ്പുകൾക്കും ആൾദൈവങ്ങൾക്കും എതിരായിരുന്നു ശ്രീനിവാസൻ.
അതുകൊണ്ട് തന്നെ ഉടായിപ്പിന്റേയും തട്ടിപ്പിന്റേയും പേരിൽ പേരെടുത്ത ഒരാൾ തന്റെ അന്ത്യകർമ്മത്തിന് നേതൃത്വം കൊടുക്കുക എന്നത് ഒരു കാരണവശാലും ശ്രീനിവാസന്റെ ആത്മാവിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു സുനിൽ സ്വാമി. അവിടെ നിന്നും തട്ടിപ്പ് നടത്തി സത്യസായ് ബാവ പ്രസ്ഥാനത്തിൽ ചേർന്നു.
അവിടെയും തിരുമറി നടത്തി പുറത്തക്കപ്പെടുകയും ശേഷം ഒരു ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി സ്വയം ആൾദൈവമായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ്. പക്ഷെ അമൃതാനന്ദമയിയോളം വളരാൻ കഴിഞ്ഞില്ല. പക്ഷെ വാചകമടിക്കാൻ കഴിവുള്ളതുകൊണ്ടും ആത്മീയ തട്ടിപ്പിൽ പ്രാഗത്ഭ്യം ഉള്ളതുകൊണ്ടും സുനിൽ പല പ്രമുഖരുടേയും സ്വന്തക്കാരനായി മാറി. വെബ്സൈറ്റ് പരിശോധിച്ചാൽ അമിത് ഷാ മുതൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ളവർ സുനിൽ നടത്തിയ പരിപാടികളിൽ പങ്കെടുത്തതായി കാണാമെന്നും ഷാജൻ സ്കറിയ പറഞ്ഞു.


Click it and Unblock the Notifications











