പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ച് സംവിധായകന്‍ ഷാജി കൈലാസ്! നടി ആനിയുടെ ചിത്രങ്ങളും പുറത്ത്

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ആനി. സംവിധായകന്‍ ഷാജി കൈലാസുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നടി ഇപ്പോള്‍ ടെലിവിഷന്‍ പരിപാടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയകഥ പലപ്പോഴും അഭിമുഖങ്ങളിലൂടെ വ്യക്തമാക്കാറുണ്ട്. ഇതോടെ ഇരുവരും മലയാളക്കരയ്ക്ക് പ്രിയപ്പെട്ടവരായി തീര്‍ന്നു.

annie-shaji-kailas

കേവലം മൂന്ന് വര്‍ഷം കൊണ്ട് പതിനാറ് സിനിമകളില്‍ മാത്രമേ ആനി അഭിനയിച്ചിട്ടുള്ളു. എന്നാല്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് അവയെല്ലാം. ഇപ്പോഴിതാ ആനിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ആനിയെ ചിത്ര എന്ന പേരില്‍ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ വഴി ഷാജി കൈലാസ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഷാജി കൈലാസിന്റെ വാക്കുകളിങ്ങനെ..

നല്ലൊരു മനുഷ്യനാക്കാന്‍ എനിക്ക് പ്രേരണ തരുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍. എല്ലായ്‌പ്പോഴും നീ എനിക്ക് തരുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന സര്‍വ്വതും നിന്നിലുണ്ട്. ഓരോ ദിവസവും ആ മുഖത്ത് കൂടുതല്‍ പുഞ്ചിരി വിരിയിക്കാന്‍ ഞാന്‍ പ്രയത്‌നിക്കും. അതെന്റെ വാക്ക്.. കാരണം നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണനീയമായ സന്തോഷമാണ്. പിറന്നാള്‍ ആശംസകള്‍ ചിത്ര.. എന്നുമാണ് ഷാജി കൈലാസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X