സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ച് നടത്തിയ താരവിവാഹം! 24-ാം വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജി കൈലാസും

ഈ ദിവസങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് മുന്‍കാല നടി ആനി. ആനീസ് കിച്ചന്‍ എന്ന പേരില്‍ നടി അവതരിപ്പിക്കുന്ന പരിപാടിയിലെ ചില പഴയ വീഡിയോസ് ആയിരുന്നു വീണ്ടും പ്രചരിച്ചത്. ആനിയുടെ ചില പ്രസ്താവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ അതിനെല്ലാം തക്കമറുപടിയുമായി നടി എത്തുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ പ്രിയതമ ആനിയെ ചേര്‍ത്ത് നിര്‍ത്തി ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ ഷാജി കൈലാസ്. താരദമ്പതികളുടെ വിവാഹ വാര്‍ഷികമാണെന്ന് സംവിധായകന്റെ കുറിപ്പിലൂടെയാണ് പുറംലോകം അറിയുന്നത്. ഷാജി കൈലാസിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജിയും

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വര്‍ഷങ്ങള്‍... ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്. പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയില്‍ കൂട്ടും കരുത്തുമായി നില്‍ക്കുന്ന ഏവര്‍ക്കും ഒത്തിരിയേറെ നന്ദി. ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുല്‍നാമ്പിനെ പോലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാന്‍ തന്നെയാണ്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജിയും

സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാന്‍ അമ്മ അരികില്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്. അവളുടെ എല്ലാമാണ്. വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം... സങ്കടപ്പെട്ടേക്കാം. പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെയുണ്ടാകും. ലോകം മുഴുവന്‍ വിഷമിക്കുന്ന ഈ ഒരു വേളയില്‍ ഞങ്ങള്‍ക്കും ആഘോഷങ്ങള്‍ ഇല്ല. വേഗം ലോകം മുഴുവന്‍ സുഖം പ്രാപിക്കട്ടെ. എല്ലാവര്‍ക്കും നന്മയും ആരോഗ്യവും നേരുന്നൂ...

വിവാഹ വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജിയും

1996 ജൂണ്‍ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മില്‍ വിവാഹിതരാവുന്നത്. നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി. രണ്ട് മതത്തില്‍ നിന്നുള്ളവരായതിനാല്‍ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയില്‍ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ആ യാത്ര ആനിയുടെ വീട്ടിലെത്തി.

വിവാഹ വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജിയും

തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്നും പറമ്പിലേക്ക് ഇറങ്ങിയ ആനി ഷാജിയുടെ കൂടെ പോവുകയായിരുന്നു. ഇരുവരും നേരെ പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ആയിരുന്നു. അവിടെ വെച്ചാണ് വിപ്ലവകരമായ ആ കല്യാണം നടന്നതെന്ന് നേരത്തെ അഭിമുഖത്തില്‍ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. ഷാജി കൈലാസുമായുള്ള വിവാഹത്തോടെ ആനി അഭിനയ ജീവിതത്തോട് വിട പറഞ്ഞു.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജിയും

ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ചിത്ര ഷാജി കൈലാസ് ദമ്പതികള്‍ക്ക് മൂന്നു പുത്രന്മാരാണുള്ളത്, ജഗന്നാഥന്‍, ഷാരോണ്‍, റോഷന്‍ എന്നിവരാണ് അവര്‍.ധ1പ അടുത്തിടെ ബിഗ് അവ്ന്‍ എന്ന പേരില്‍ ആനി ഒരു കാറ്റ്‌റിഗ് യൂണിറ്റ് ആരംഭിച്ചു. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി പ്രവര്‍ത്തിക്കുന്നുണ്ട്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് ആനിയും ഷാജിയും

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന്‍ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി വിളിച്ചു. 1993 ല്‍ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി തന്റെ കലാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷന്‍ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി തുടര്‍ന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X