ഭരത് ചന്ദ്രൻ ഐപിഎസിന് എല്ലാ സഹായവും ചെയ്തു തന്നത് രജീവൻ ഐപിഎസ്!! വെളിപ്പെടുത്തി ഷാജി കൈലാസ്
ഇന്നും മലയാള സിനിമ പ്രേമികളുടെ ഇടയിൽ ചർച്ചയാകാറുളള ഒരു ചിത്രമാണ് ൽ ഷാജി കൈലാസ് - സുരേഷ് ഗോപി കൂട്ട്കകെട്ടിൽ പിറന്ന കമ്മീഷണർ. മലയാളത്തിൽ പിറന്ന ഉഗ്രൻ പോലീസ് ചിത്രങ്ങളിലൊന്നാണിത്. സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസിനെ അത്ര വേഗം പ്രേക്ഷകർക്ക് മറാക്കാൻ സാധിക്കുകയില്ല. സുരേഷ് ഗോപിയുടേയും സിനിമ കരിയറിൽ വൻ മാറ്റമാണ് ഈ ചിത്രം ഉണ്ടാക്കിയത്. ചിത്രത്തിലെ വെടിക്കെട്ട് ഡയലോഗുകൾ ഇന്നും പ്രേക്ഷകർക്കിടയിൽ ഉയരാറുണ്ട്.
ഭരത് ചന്ദ്രൻ ഐപിഎസിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചപ്പോൾ , ചിത്രത്തിന് എല്ലാവിധ സഹായവും നൽകിയ മറ്റൊരാളിനെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ ഷാജി കൈലാസ്. അന്നത്തെ തിരുവനന്തപുരം കമ്മീഷ്ണറായിരുന്ന വി ആർ രാജീവൻ സാറായിരുന്നു തങ്ങൾക്ക് എല്ലാവിധ സഹായവും ചെയ്തത് തന്നത് . അദ്ദേഹത്തിന് ഈ ചിത്രവുമായി ഒരു ചെറിയ ബന്ധമുണ്ട്.

കമ്മീഷണമാരെ കണ്ടു
ചിത്രം ഷൂട്ട് ചെയ്യുന്നതിനും മുൻപ് താനും രഞ്ജിയും ഡയറക്ടർ രാജീവ് നാഥും കൂടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സിറ്റികളിലെ കമ്മീഷണറുമാരുമായി സംസാരിച്ചിരുന്നു. രഞ്ജി സംസാരിച്ചത് അവർ എന്തൊക്കെ ചെയ്തിരുന്നു എന്നായിരുന്നു. അംഗവിക്ഷേപങ്ങൾ, വ്യക്തിത്വം, അവരുടെ മുറി എന്നിവയെല്ലാം മനസ്സിലാക്കാൻ പോയത് ഞാനായിരുന്നു.

തിരുവനന്തപുരത്തെ അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന രാജീവൻ സാറാണ് ഷൂട്ടിങ്ങിനായി എല്ലാ സഹായവും ചെയ്ത് തന്നത്. . എന്ത് സഹായം ആവശ്യപ്പെട്ടാലും അദ്ദേഹം ചെയ്തു തരുമായിരുന്നു. ഏകലവ്യൻ സിനിമ റിലീസ് ചെയ്യുനന സമയത്ത് തങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ഒരു മതത്തെ മുറിവേൽപ്പിച്ചു എന്നായിരുന്നു ആരോപണം. ചിത്രം റിലീസ് ചെയ്തപ്പോൾ തിരുവനന്തപുരത്തെ ശ്രീപത്മനാഭ തിയേറ്ററുകളിൽ ആളുകൾ കയറി സ്ക്രീൻ കുത്തി കീറിയിരുന്നു. എന്നാൽ ആ സമയം രജീവ് സാർ ഇടപെട്ട് ഞങ്ങൾക്ക് സുരക്ഷിതത്വം തരികയും പ്രത്യേകം പോലീസ് ടീമിനെ വിട്ട് തരുകയും ചെയ്തിരുന്നു.

വീട്ടിൽ വരെ പോലീസ് സെക്യൂരിറ്റി ഏർപ്പെടുത്തിയിരുന്നു. സംബവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടി. ഷാജി പറയുന്നതു പോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹ പറഞ്ഞത്. കാര്യങ്ങൾ ബേധവത്കരിച്ച് വിട്ടാൽ മാത്രം മതിയെന്ന് ഞാൻ അദ്ദേഹത്തിനോട് പറയുകയായിരുന്നു. 1992-1995 കാലഘട്ടത്തിലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറായിരുന്നു വി ആർ രാജിവൻ.

പടം കണ്ടു കഴിഞ്ഞതിനു ശേഷം ഒറ്റ ചോദ്യമായിരുന്നു ഇത്. പോലീസിന്റെ സ്വഭാവത്തെ നിങ്ങൾ മാറ്റി കളഞ്ഞലേലാ. കമ്മീഷണർ ഓഫീസ് ഇങ്ങനെ ആക്കി വച്ചാൽ, ഞങ്ങൾ എല്ലാം പുതിയത് ചെയ്യേണ്ട? കമ്മീഷണർ ഓഫീസ് സ്റ്റൈലൈസ് ചെയ്താണ് ഞങ്ങൾ സിനിമയിൽ അവതരിപ്പിച്ചത്.'ഇത്രയും സ്റ്റൈലിഷ് ആയിട്ടില്ല കമ്മീഷണർ ഓഫിസുകൾ. ഈ പടം കണ്ടിട്ടാണ് ഇനി എല്ലാ ഓഫീസും മാറ്റാൻ പോകുന്നത്- അദ്ദേഹം പറഞ്ഞു. ചിത്രം ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications