ഒരു മഹായുദ്ധത്തില്‍ ലോകം ഏര്‍പ്പെടുമ്പോള്‍ കേരളത്തിന് മുന്നിലുള്ള പോരാളികള്‍ പോലീസ്; ഷാജി കൈലാസ്

കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ മേയ് 3 വരെ നീട്ടിയിരുന്നു. ഈ സമയത്തൊക്കെയും പോലീസ് ചെയ്യുന്ന സഹായങ്ങളെ കുറിച്ച് വാക്കുകളില്‍ പറഞ്ഞൊതുക്കാന്‍ കഴിയില്ല. ഉറങ്ങാനോ നല്ലത് പോലെ ഭക്ഷണം കഴിക്കാനോ ഒന്നും സാധിക്കാതെ രാപകലില്ലാതെ കഷ്ടപ്പെടുകയാണ്.

ഇപ്പോഴിതാ കേരള പോലീസിനെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. കൊറോണ സമൂഹ വ്യാപനം ആവാതിരുന്നതിന് കാരണം പോലീസ് തീര്‍ത്ത വേലികളാണെന്നും ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പില്‍ സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

shaji-kailas

ഷാജി കൈലാസിന്റെ കുറിപ്പ്

'ഞങ്ങളുടെ സ്വന്തം പോലീസ്' ചില ഗുണങ്ങള്‍ ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അദൃശ്യനായ ശത്രുവിനെതിരെ ലോകം മുഴുവന്‍ ഒരു മഹായുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍... ലോകത്തേയും രാജ്യത്തേയും വിസ്മയിപ്പിച്ചു കൊണ്ട് കേരളം ആദ്യ വിജയത്തിന്റെ ഒലിവ് കിരീടം ചൂടുമ്പോള്‍. ആ പോരാട്ടത്തില്‍ മുന്നണി പോരാളിയായി തീര്‍ച്ചയായും ഇവര്‍ ഉണ്ട്.

പൊരിവെയിലിന്റെ തൃഷ്ണയില്‍ കര്‍ത്തവ്യത്തിന്റെ കര്‍മ്മനിരതമായ പുതിയ ഏടുകള്‍ രചിച്ച് വിജയത്തിന്റെ പുതിയ മഴവില്ലുകള്‍ വിരിയിച്ച് നമ്മുടെ പോലീസ്. കേരള പോലീസ്! എത്ര സാന്ദ്രവും എന്നാല്‍ സങ്കീര്‍ണവുമായ മിഷനാണ് ഇവര്‍ നെഞ്ചിലേറ്റിയത്. ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തികളില്‍ ബോധവല്‍ക്കരണത്തിന്റെയും ശാസനയുടെയും സ്‌നേഹം നിറഞ്ഞ കരുതലിന്റെയും പെരുമാറ്റ ഭംഗികളുമായി അവര്‍ രോഗാണുവിന് എതിരെ പോരാടി.

police

സമൂഹ വ്യാപനം കേരളത്തില്‍ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീര്‍ത്ത വേലികള്‍ തന്നെയാണെന്ന് ഞാന്‍ പറയും. ഈസ്റ്ററും വിഷുവും ഇവര്‍ റോഡരികിലാണ് ആഘോഷിച്ചത്. അതും മിക്കവാറും പട്ടിണി നിന്നുകൊണ്ടു തന്നെ. ഇവര്‍ക്ക് വീടുകള്‍ ഉണ്ടായിരുന്നു, സൗകര്യങ്ങള്‍ ഉണ്ടായിരുന്നു, ബന്ധുമിത്രാദികള്‍ ഉണ്ടായിരുന്നു. എന്നിട്ടും അതൊക്കെ അവര്‍ വേണ്ടെന്നു വച്ചു.

നമുക്കുവേണ്ടി... നമ്മുടെ നാടിന്റെ രക്ഷയ്ക്ക് വേണ്ടി... കാക്കി ഇപ്പോള്‍ കരുതലിന്റെ നിറമായി മാറിയിരിക്കുന്നു. ജാഗ്രതയുടെ, അര്‍പ്പണബോധത്തിന്റെ, ആത്മാര്‍ത്ഥയുടെ, ഏകാഗ്രതയുടെ എല്ലാം നിറം.. ഈ പോരാട്ടം ഫീല്‍ഡില്‍ നിന്ന് വിജയിപ്പിക്കാന്‍ പോരാടിയവരേ. നിങ്ങള്‍ക്ക് എന്റെ അഭിവാദ്യം. കേരളത്തിന്റെ വരുംകാല ചരിത്രത്തില്‍ സുവര്‍ണ്ണ ഏടുകളില്‍ ഒളിമങ്ങാത്ത ഒരു അധ്യായമാണ് നിങ്ങള്‍ ഇപ്പോള്‍ രചിച്ചു കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X