'അമ്മയുടെ വെറും ചോറിനും അച്ചാറിനും പോലും ഭയങ്കര ടേസ്റ്റാണ്..., നീ എന്റെ സിനിമയൊന്നും കാണേണ്ടെന്ന് അമ്മ പറയും'

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിമാരിൽ ഒരാളാണ് ആനി. വെറും നാല് വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി 1993ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനുവേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് ആനി അമ്മയാണെ സത്യം എന്ന സിനിമയിലെ പാർവതിയാകുന്നത്.

ആദ്യ ചിത്രത്തിൽ തന്നെ ആനി വിസ്മയിപ്പിച്ചു. പിന്നീട് രുദ്രാക്ഷം, മഴയെത്തും മുമ്പേ, മഴവിൽ കൂടാരം, പുതുക്കോട്ടയിലെ പുതുമണവാളൻ, സാക്ഷ്യം, സ്വപ്നലോകത്തെ ബാലഭാസ്കരൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ ഷാജി കൈലാസുമായി പ്രണയത്തിലായതും വിവാ​ഹിതയായതും.

Actress Annie Son Rushin

അതോടെ ആനി അഭിനയം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിന് ശ്രദ്ധ കൊടുത്തു. കഴിവുകളുള്ള സ്ത്രീ എവിടേയും സമർഥയായിരിക്കും. അത് ആനിയുടെ കാര്യത്തിൽ വളരെ ശരിയാണ്. വിവാഹത്തിനുശേഷം ആനി മിനിസ്ക്രീനിലൂടെ ഇപ്പോഴും മലയാളികൾക്കിടയിൽ സജീവമാണ്. പാചകത്തിൽ കമ്പമുള്ള ആനിയുടെ ഷോയായ ആനീസ് കിച്ചണിന് നിരവധി ആരാധകരുണ്ട്.

അമൃത ടിവിയിൽ കഴിഞ്ഞ കുറച്ച് അ​ധികം വർഷങ്ങളായി സംപ്രേഷണം ചെയ്യുന്ന ഷോയിൽ മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങളെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. വിവാഹത്തോടെ തിരുവനന്തപുരത്ത് കുടുംബസമേതം സെറ്റിൽഡാണ് ആനി. സോഷ്യൽമീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ആനിയുടേയും ഷാജി കൈലാസിന്റെയും പാത പിന്തുടർന്ന് മൂന്ന് മക്കളിൽ ഇളയ മകന്‍ റുഷിൻ സിനിമയിലേക്ക് അരങ്ങേറിയിട്ടുണ്ട്.

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിലൂടെയായിരുന്നു റുഷിൻ മലയാള സിനിമയിൽ ചുവടുറപ്പിച്ചത്. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ താക്കോൽ എന്ന സിനിമയിലൂടെയായിരുന്നു റുഷിന്റെ അഭിനയ അരങ്ങേറ്റം.

ചിത്രത്തിലെ റുഷിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. റുഷിന്റെ ജ്യേഷ്ഠനായ ജഗൻ അച്ഛന്റെ പാത പിന്തുടർന്ന് സംവിധായകനായി ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ റുഷിനും സജീവമായിരുന്നു. അത്തരത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് റുഷിൻ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ അമ്മ ആനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Actress Annie Son Rushin

അമ്മയുടെ സിനിമകളെ കുറിച്ചും പാചകത്തെ കുറിച്ചുമെല്ലാം റുഷിൻ വാചാലനായി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അമ്മയെ കുറിച്ച് റുഷിൻ പറഞ്ഞത് ഇങ്ങനെയാണ്... അമ്മയുടെ സിനിമകളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അമ്മ പറയും നീ എന്റെ സിനിമയൊന്നും കാണേണ്ടെന്ന്. അമ്മ എന്ത് ഫുഡ് ഉണ്ടാക്കിയാലും ഞാൻ കഴിക്കും. കാരണം അത്ര ടേസ്റ്റാണ്.

ആ ഒരു ടേസ്റ്റ് ഫീൽ ചെയ്യാൻ പറ്റും. സാധാ ചോറും അച്ചാറും തന്നാൽ പോലും ഭയങ്കര ടേസ്റ്റായിരിക്കുമെന്നാണ് റുഷിൻ പറഞ്ഞത്. അഭിനയത്തിലേക്കുള്ള ആനിയുടെ തിരിച്ചുവരവ് ഇപ്പോഴും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ആനി തന്നെയാണ് വിവാഹ​ശേഷം അഭിനയം തുടരുന്നില്ലെന്ന തീരുമാനമെടുത്തത്. വിവാഹശേഷം അഭിനയിക്കുന്നതില്‍ അന്നേ താല്‍പര്യമില്ലായിരുന്നു.

അതേകുറിച്ച് ഭർത്താവ് ഷാജി കൈലാസിനോട് അന്നേ പറഞ്ഞിരുന്നുവെന്നാണ് അഭിനയത്തിലേക്ക് തിരിച്ചുവരാത്തതിനെ കുറിച്ചുള്ള ചോ​ദ്യത്തോട് പ്രതികരിച്ച് ആനി മുമ്പൊരിക്കൽ പറഞ്ഞത്. 1996ൽ ആയിരുന്നു ഷാജി കൈലാസുമായുള്ള ആനിയുടെ വിവാഹം. ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹശേഷം ഹിന്ദു മതം സ്വീകരിച്ചു.

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X