മമ്മൂട്ടിയുടെ കലിപ്പ് ലുക്കുകള്‍ക്ക് പിന്നിലൊരു കാരണമുണ്ട്! വെളിപ്പെടുത്തലുമായി സംവിധായകന്‍!!

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. ഈദിന് മുന്നോടിയായി ജൂണ്‍ പതിനാറിനാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ നിന്നും അബ്രഹാമിന്റെ സന്തതികള്‍ വ്യത്യസ്തമാവുന്നത് പോസ്റ്ററുകള്‍ കാരണമാണ്.

സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. മമ്മൂട്ടിയെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ അവതരിപ്പിച്ച് നിരവധി പോസ്റ്ററുകളായിരുന്നു പുറത്ത് വന്നത്. മമ്മൂട്ടി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നത്. ഈ ലുക്കുകള്‍ക്ക് പിന്നിലുള്ള കാര്യം സംവിധായകന്‍ വ്യക്തമാക്കിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

 അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ദ് ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമ ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തും. പെരുന്നാള്‍ ലക്ഷ്യം വെച്ച് വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍.

പോസ്റ്ററുകള്‍ ഹിറ്റ്

പോസ്റ്ററുകള്‍ ഹിറ്റ്

സാധാരണ സിനിമകളില്‍ നിന്നും പോസ്റ്ററുകള്‍ പുറത്ത് വിടാറുണ്ടെങ്കിലും അത് തരംഗമാക്കി മാറ്റാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ എത്തിയ മറ്റൊരു പോസ്റ്റര്‍ മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളായിരുന്നു നേടിയിരുന്നത്. മലയാള സിനിമയില്‍ നിന്നും ഒരു സിനിമയുടെ പോസ്റ്ററിന് ഇത്രയധികം ലൈക്ക് കിട്ടുന്നത് ആദ്യമായിട്ടാണെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ പറയുന്നത്.

കിടിലന്‍ ലുക്ക്

കിടിലന്‍ ലുക്ക്

ഇതുവരെ അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്ത എല്ലാ പോസ്റ്ററുകളും ഒരോ കഥയാണ് പറയുന്നത്. കലിപ്പ് ലുക്കും മറ്റുമായി മമ്മൂട്ടിയുടെ തന്നെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളുടെ പിന്നില്‍ ഒരു കാരണമുണ്ടെന്ന് തീര്‍ച്ചയായിരുന്നു. ചില പോസ്റ്ററുകള്‍ സിനിമയിലെ താരങ്ങളെ കുറിച്ചും അവരുടെ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നവയുമായിരുന്നു. അതിനെ കുറിച്ച് സംവിധായകന്‍ തന്നെ സംസാരിച്ചിരിക്കുകയാണ്.

സംവിധായകന്‍ പറയുന്നതിങ്ങനെ...

സംവിധായകന്‍ പറയുന്നതിങ്ങനെ...

കഥയും തിരക്കഥയും മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും വലിയ കാര്യമുണ്ടെന്നാണ് സംവിധായകന്‍ ഷാജി പാടൂര്‍ പറയുന്നത്. തലമുടിയിലെ മാറ്റം, താടിയിലെ പ്രത്യേകതയകള്‍, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് എന്നിവയൊക്കെ അബ്രഹാമിന്റെ സന്തതികളില്‍ കാണാം. ഇതെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത മുഖങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. മമ്മൂട്ടിയുടെ താടിയില്ലാത്ത ലുക്കിനും കട്ടി മീശയുളള ലുക്കിനും ഓരോ കഥ പറയാന്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഇനി സംശയമില്ല.

നിരവധി താരങ്ങള്‍

നിരവധി താരങ്ങള്‍

വലിയ പ്രതീക്ഷയുമായി എത്തുന്ന സിനിമയില്‍ മമ്മൂട്ടിയക്കൊപ്പം നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. കനിഹയാണ് നായിക. അബ്രഹാമിന്റെ സന്തതികളില്‍ ഒരാളായി ഡെറിക് അബ്രഹം എത്തുമ്പോള്‍ അന്‍സന്‍ പോള്‍ മമ്മൂട്ടിയുടെ സഹോദരനും അബ്രഹാമിന്റെ മറ്റൊരു സന്തതിയായ ഫിലിഫ് അബ്രഹം എന്ന വേഷത്തിലാണ് അഭിനയിക്കുന്നത്. മരിയ ജോണ്‍, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, മക്ബൂല്‍ സല്‍മാന്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഐഎം വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X