twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതി ശ്രീകുമാറിന് അപകടമെന്ന് കേട്ടതും തകര്‍ന്നുപോയി! മൊത്തം ഇരുട്ടായിരുന്നു! കുറിപ്പ് വൈറല്‍

    |

    ജഗതി ശ്രീകുമാര്‍ എന്ന പേര് അടുപ്പമുള്ളവര്‍ക്ക് അമ്പിളിയായിരുന്നു. അമ്പിളിച്ചേട്ടന്‍. ആരൊക്കെ വന്നാലും പോയാലും പകരം വയ്ക്കാനില്ലാത്ത വിസ്മയം. ചില ഓര്‍മ്മകള്‍ എത്ര പെട്ടന്നാണ് തുറന്നിട്ട മനസ്സിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നു വരുന്നത്. ഞാന്‍ കുറച്ച് പിന്നിലേക്ക് മനസ്സിനെ കൊണ്ടുപോയെന്ന് പറഞ്ഞായിരുന്നു ഷാജി പട്ടിക്കരയുടെ കുറിപ്പ് തുടങ്ങുന്നത് . കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    അമ്പിളിച്ചേട്ടനെ വിളിച്ചു

    അമ്പിളിച്ചേട്ടനെ വിളിച്ചു

    2012 മാര്‍ച്ച് 9 വെള്ളിയാഴ്ച്ച. ഞാന്‍ അപ്പോള്‍ ഹരിനാരായണന്‍ സംവിധാനം ചെയ്ത നോട്ടി പ്രൊഫസ്സര്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. ഉച്ചയ്ക്ക് പതിവുള്ള നിസ്ക്കാരം കഴിഞ്ഞ് അമ്പിളിച്ചേട്ടനെ വിളിച്ചു. നോട്ടി പ്രൊഫസ്സറില്‍ ഒരു പ്രധാന വേഷം ചെയ്യേണ്ടത് അമ്പിളിച്ചേട്ടനാണ്. മുന്‍പ് പറഞ്ഞുറപ്പിച്ചതാണ്. 14 ന് രാത്രി തിരിക്കും. 15 ന് രാവിലെ ലൊക്കേഷനില് എത്തും. അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. എങ്കിലും ഒന്ന് വിളിച്ചു. ഒന്നോര്‍മ്മപ്പെടുത്താന്‍.

    കുഴപ്പമില്ല

    കുഴപ്പമില്ല

    ഫോണെടുത്തു. മാറ്റമൊന്നുമില്ല, 15 ന് രാവിലെ എത്തും. ഉറപ്പു പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരിനെ വിളിച്ചാ‍ല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ മനോജിനെയും വിളിച്ചു, വിവരം ഓര്‍മ്മിപ്പിച്ചു. കുഴപ്പമില്ല, പതിന്നാലിന് അവിടെ വര്‍ക്ക് കഴിയും എന്നു പറഞ്ഞു. അന്ന് കുറച്ചധികം ജോലിത്തിരക്കുണ്ടായിരുന്നു. കിടന്നപ്പോള്‍ വൈകി.

    മൊത്തത്തില്ഒരു ഇരുട്ട്

    മൊത്തത്തില്ഒരു ഇരുട്ട്

    ശനിയാഴ്ച്ച പുലര്‍ച്ചെ സുബഹി നിസ്ക്കാരം കഴിഞ്ഞ് ടിവി ഓണ്‍ ചെയ്യുമ്പോഴാണ് ആ ദുരന്ത വാര്‍ത്ത അറിയുന്നത്. അമ്പിളിച്ചേട്ടന്‍ ആശുപത്രിയിലാണ്. കോഴിക്കോട് യൂണിവേഴ്സിറ്റിക്കടുത്തുള്ള പാണമ്പ്ര വളവില് വെച്ച് അപകടം പറ്റിയിരിക്കുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്‍റെ ഇടവപ്പാതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം. ശരീരത്തിലെ സകല ഊര്‍ജ്ജവും ചോര്‍ന്നു പോകുന്നത് പോലെ തോന്നി. മൊത്തത്തില്ഒരു ഇരുട്ട്. ആ മുഖം മാത്രം മനസ്സിലങ്ങനെ. ഇപ്പോള്‍ ഈ ഇരുട്ടില് ആ അമ്പിളിക്കല കാണും പോലെ.

    അവസാനമായി

    അവസാനമായി

    മാതൃവന്ദനം എന്ന സിനിമയാണ് അമ്പിളിച്ചേട്ടനൊപ്പം ഞാന്‍ അവസാനമായി ചെയ്തത്. എം.കെ.ദേവരാജ് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ സുകുമാരിയമ്മയും അമ്പിളിച്ചേട്ടനും അമ്മയും മകനുമായിരുന്നു. അതിന് മുന്‍പ് ചെയ്ത, അമ്പിളിച്ചേട്ടന്‍ അഞ്ച് വേഷത്തിലഭിനയിച്ച മൂന്നു വിക്കറ്റിന് മുന്നൂറ്ററുപത്തഞ്ച് റണ്‍സ് എന്ന ചിത്രം ഡബ്ബിംഗ് കഴിഞ്ഞിട്ടില്ല. ബാബു പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കെ.കെ.ഹരിദാസാണ് സംവിധാനം ചെയ്തത്.

    പച്ച മനുഷ്യന്‍

    പച്ച മനുഷ്യന്‍

    അമ്പിളിച്ചേട്ടന്റെ അപകടം നടന്ന് കുറേ കാലത്തിന് ശേഷമാണ് അതിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി റിലീസ് ചെയ്തത്. പ്രശാന്ത് കാഞ്ഞിരമറ്റവും രമേഷ് കുറുമശ്ശേരിയും ചേര്‍ന്നാണ് ആ അഞ്ചു കഥാപാത്രങ്ങള്‍ക്കായി അമ്പിളിച്ചേട്ടന്റെ ശബ്ദത്തില്‍ സംസാരിച്ചത്. ശരിക്കും, ഹൃദയം നിറയെ സ്നേഹം നിറച്ച ഒരു പച്ച മനുഷ്യന്‍. നിരവധി സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.

    വിവാഹത്തിന്

    വിവാഹത്തിന്

    രണ്ട് മക്കളുടേയും വിവാഹത്തിന് സിനിമയിലെ പല താരങ്ങളെയും ടെക്നീഷ്യന്‍മാരെയും ക്ഷണിക്കുന്നതിനായി അമ്പിളിച്ചേട്ടനൊപ്പം ഞാനും പോയിരുന്നു. ഏതാണ്ട് മൂവായിരത്തോളം കല്ല്യാണക്കുറികളില്‍ അഡ്രസ്സ് ഒട്ടിച്ചത് ഞാനും കൂടി ചേര്‍ന്നാണ്. ഒരാഴ്ച്ചയോളം കൊച്ചിന്‍ ടവര്‍ ഹോട്ടലിലായിരുന്നു അതിന്റെ ജോലികള്‍. അങ്ങനെയൊരു ഹൃദയ ബന്ധം ആ വലിയ മനുഷ്യനുമായി സൂക്ഷിക്കാന്‍ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം.

    പകരക്കാരന്‍

    പകരക്കാരന്‍

    നോട്ടി പ്രൊഫസ്സറില്‍ അമ്പിളിച്ചേട്ടനു പകരം ആ കഥാപാത്രം പിന്നീട് ചെയ്തത് ഭീമന്‍ രഘു ആയിരുന്നു. ആ പ്രഭാതം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല ! ഇന്നിപ്പോള്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ മൂടിയിരിക്കുന്നു. തെളിഞ്ഞു നില്‍ക്കുന്ന അമ്പിളിക്കലയെ അതിടയ്ക്കിടെ മറയ്ക്കുന്നു. ഓരോ തവണ മറയുമ്പോഴും പൂര്‍വ്വാധികം ശക്തിയില്‍ അത് വീണ്ടും തെളിയുന്നു. അത് പൗര്‍ണ്ണമിയിലേക്കുള്ള യാത്രയാണ്. പാല്‍നിലാവ് പൊഴിച്ച് പൂര്‍ണ്ണ വൃത്തത്തില്‍ നിറഞ്ഞ ശോഭയോടെ ആ അമ്പിളി തെളിയും, കാര്‍മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്ത്.

    English summary
    Shaji Pattikara facebook post about Jagathy Sreekumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X