ഭാര്യയ്ക്ക് മക്കളൊരുക്കിയ സര്‍പ്രൈസ് പങ്കുവെച്ച് ഷാജു, നടി ചാന്ദിനിയുടെ ജന്മദിനം ആഘോഷിച്ച് കുടുംബം

പ്രണയിച്ച് വിവാഹിതരായ നിരവധി താരദമ്പതിമാരാണ് മലയാള സിനിമയിലുള്ളത്. നടന്‍ ഷാജു ശ്രീധറും പ്രിയതമ ചാന്ദിനിയും സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതരാണ്. വെള്ളിത്തിരയില്‍ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ച ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.

ഷാജുവിനെ പോലെ തന്നെ ഭാര്യ ചാന്ദിനിയും അഭിനേത്രിയാണ്. വിവാഹത്തോടെ സിനിമാ ജീവിതത്തിന് താല്‍കാലികമായ ഇടവേള നല്‍കിയിരിക്കുകയാണ്. താരദമ്പതിമാരെ പോലെ തന്നെ അവരുടെ മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഷാജുവിനൊപ്പമുള്ള ടിക് ടോക് വീഡിയോസില്‍ മക്കളും തിളങ്ങി നില്‍ക്കാറുണ്ട്.

 shaju-sreedhar

ഇപ്പോഴിതാ ഷാജു ശ്രീധറിന്റെ സ്വന്തം സുനിയുടെ പിറന്നാള്‍ ദിനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചാന്ദിനിയുടെ ജന്മദിനം. ഷാജു തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. മക്കളും ഷാജുവും ചാന്ദിനിക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ചും ഷാജു പറയുകയുണ്ടായി.

'എന്റെ പ്രിയതമക്ക് വേണ്ടി, എന്റെ മാലാഖ കുട്ടികള്‍ ഒരുക്കിയ സര്‍പ്രൈസ്'എന്ന് പറഞ്ഞു കൊണ്ടാണ് ചാന്ദിനി കേക്ക് മുറിക്കുന്ന വീഡിയോ ഷാജു ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്തത്. 'എത്ര വിജയിച്ചാലും എന്നും നിന്റെ സ്‌നേഹത്തിനു മുന്‍പില്‍ തോല്‍ക്കുന്നതാണ് എനിക്കിഷ്ടം. എന്റെ സുനിക്ക് പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു ചിത്രത്തിന് താഴെ ഷാജു അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

 shaju-sreedhar

മക്കളും ഭര്‍ത്താവും ചേര്‍ന്നൊരുക്കിയ പിറന്നാള്‍ സമ്മാനം കണ്ട് ചാന്ദിനിയ്ക്ക് സന്തോഷം അടക്കാന്‍ സധിച്ചിരുന്നില്ല. നടിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. അമ്മ കരയുന്നത് കണ്ടതോടെ മക്കള്‍ ആ കണ്ണുനീര്‍ തുടച്ച് നീക്കുകയായിരുന്നു. ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.

സിനിമാ ലൊക്കേഷനുകളില്‍ നിന്നും ആരംഭിച്ച സൗഹൃദം പ്രണയത്തില്‍ എത്തുകയായിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഇളയമകള്‍ ജാനി എന്ന് വിളിക്കുന്ന നീലാഞ്ജന സിനിമയിലും അഭിനയിച്ചിരുന്നു. പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായിട്ടായിരുന്നു ജാനി അഭിനയിച്ചത്. ഇതേ സിനിമയില്‍ ജിയോക്കുട്ടന്‍ എന്ന പോലീസുകാരനായി ഷാജുവും അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: actor നടന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X