For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സില്‍ക്ക് സ്മിതയുടെ അനിയത്തിയായി ഷക്കീല! 10-ാം ക്ലാസില്‍ തോറ്റത് അതിന് വേണ്ടിയെന്ന് നടി

  |

  നടി ഷക്കീല തെന്നിന്ത്യന്‍ സിനിമാലോകത്ത് തരംഗമുണ്ടാക്കിയിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നൊക്കെ ഷക്കീല ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയായിരുന്നു. കാലം മാറുന്നതിനനുസരിച്ച് ഷക്കീലയെയും എല്ലാവരും മറന്ന് തുടങ്ങി. എന്നാല്‍ നടിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ഇന്നും വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്.

  മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ഭാഷകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടി പത്താം ക്ലാസ് തോറ്റതോടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. സിനിമാ മോഹം കൊണ്ട് താന്‍ തോല്‍ക്കുകയായിരുന്നുവെന്ന് പറയുകയാണ് നടി. ഒരു ചാനല്‍ പരിപാടിക്കിടെ മനസ് തുറന്ന നടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

  സിനിമാ മോഹം കൊണ്ട് നടന്ന് പത്താം ക്ലാസില്‍ തോറ്റു. ഇതറിഞ്ഞ അച്ഛന്‍ പൊതിരെ തല്ലി. വീടിന് മുന്നില്‍ ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നു. ശരത്കുമാര്‍ നായകനായ 'നക്ഷത്രനായകന്‍' എന്ന സിനിമ ചെയ്തത് അവരായിരുന്നു. വീടിന് പുറത്തിട്ട് തല്ലുന്നത് കണ്ട നിര്‍മാതാവും മേക്കപ്പ്മാനും ഓടിയെത്തി. പത്ത് തോറ്റ അവളെ എന്ത് ചെയ്യണം എന്നായിരുന്നു അച്ഛന്റെ ചോദ്യം. ഞാന്‍ അഭിനയിക്കാന്‍ കൊണ്ട് പോകട്ടെ എന്ന് മേക്കപ്പമാന്‍. പിറ്റേന്ന് അയാള്‍ ഒരു ഓട്ടോ കൊണ്ട് വന്ന് എവിഎം സ്റ്റുഡിയോയിലേക്ക് കൂട്ടികൊണ്ട് പോയി. അതുവരെ വെളുത്ത് തുടുത്തവര്‍ക്ക് മാത്രം മാത്രമാണ് സിനിമാലോകമെന്ന ചിന്ത അവിടെ മാറി.

  സില്‍ക്ക് സ്മിതയുടെ അനിയത്തിയുടെ വേഷത്തിലേക്ക് ഫിക്‌സ് ചെയ്തു. 'പ്ലേ ഗേള്‍സ്' എന്നായിരുന്നു സിനിമയുടെ പേര്. സെക്‌സ് എഡ്യൂക്കേഷണല്‍ മൂവി എ്‌നനാണ് അക്കാലങ്ങളില്‍ ഇത്തരം ചിത്രങ്ങളുടെ പേര്. എ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അന്ന് സില്‍ക്കിന്റെ അനിയത്തിയുടെ വേഷം എന്ന് മാത്രമേ സിനിമയെ പറ്റി അറിയാമായിരുന്നുള്ളു. ഒരു വീട്ടില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതായിരുന്നു വിഷയം. അന്ന് വയസ് പതിനഞ്ച്. മിനി സ്‌കേര്‍ട്ട്, ബിക്കിനി, ഒക്കെയായിരുന്നു വേഷം. അല്‍പം ജാള്യത തോന്നിയെങ്കിലും സില്‍ക്ക് സ്മിത ടു പീസ് ധരിച്ചതിനാല്‍ കൂടുതലൊന്നും ചിന്തിച്ചില്ല. ആ വേഷം ഇണങ്ങും എന്ന് മനസിലാക്കി.

  കൂടുതല്‍ എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും വീട്ടിലെ ദാരിദ്ര്യം ആയിരുന്നു മനസില്‍. ആ അവസ്ഥ കണ്ട് വളര്‍ന്നതിനാല്‍ ഇനി അതില്‍ നിന്നും ഒരു മാറ്റം വരണമെന്ന തീരുമാനത്തിലാണ് ഈ മേഖലയില്‍ തുടര്‍ന്നത്. പത്താം ക്ലാസില്‍ തോറ്റിട്ടും ഭംഗിയായി ഇംഗ്ലീഷ് പറയുന്നത് ആറ് കോണ്‍വെന്റ് സ്‌കൂളില്‍ നിന്നും കിട്ടിയ വിദ്യാഭ്യാസമാണ്. ഇംഗ്ലീഷ് ചിത്രകഥാ പുസ്തകങ്ങള്‍ വായിച്ചാണ് ഇംഗ്ലീഷ് സ്വായത്തമാക്കിയത്. 'ട്വിങ്കിള്‍' വായിച്ച് കൊണ്ടാണ് ഇംഗ്ലീഷ് വാക്കുകള്‍ താന്‍ പഠിച്ചത്.

  മോഹന്‍ലാലിനൊപ്പം ഛോട്ടോ മുംബൈ എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവവും ഷക്കീല പറഞ്ഞിരുന്നു. താരരാജാവെന്ന് ആരാധകര്‍ വിളിക്കുന്നെങ്കില്‍ അദ്ദേഹം രാജാവ് തന്നെയാണ്. വളരെ നല്ല മനുഷ്യനാണ്. സെറ്റില്‍ എത്തുമ്പോള്‍ കോമ്പിനേഷന്‍ ഉണ്ടാവും എന്ന് അറിയുക പോലുമില്ലായിരുന്നു. 4000 ത്തോളം പേര് കാണികളായുണ്ടായിരുന്നു ആ രംഗത്തിന്. അപ്പോഴെക്കും ലാലേട്ടന്‍ വന്നു. പെട്ടെന്ന് ബോധം മറയുന്നത് പോലെ തോന്നി.

  'ഞാന്‍ കിന്നാരത്തുമ്പി മൂന്ന് പ്രാവിശ്യം കണ്ടിട്ടുണ്ട്' എന്ന ഡയലോഗാണ് മോഹന്‍ലാല്‍ പറയേണ്ടിയിരുന്നത്. പെട്ടെന്ന് അത് വേണ്ടെന്ന് താന്‍ വിലക്കി. എന്നാല്‍ മോഹന്‍ലാലിന്റെ പ്രതികരണം എന്നെ അമ്പരിപ്പിച്ചു. 'ഞാന്‍ സിനിമ കണ്ടിട്ടുണ്ട്. എന്താണ് പ്രശ്‌നം? ഞാന്‍ നിങ്ങളുടെ ഫാന്‍ ആണെന്നായിരുന്നു മറുപടി. ഒരു മഹാന്റെ പ്രതികരണമായിരുന്നു അതെന്നും ഷക്കീല പറയുന്നു.

  Read more about: shakeela ഷക്കീല
  English summary
  Shakeela About Her First Movie Experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X