വളർത്ത് മകൾ തല്ലിയിട്ടില്ല; യഥാർത്ഥത്തിൽ സംഭവിച്ചത്; കുടുംബവുമായുള്ള എല്ലാ ബന്ധവും വിട്ടു; ഷക്കീല

കഴിഞ്ഞ ദിവസമാണ് നടി ഷക്കീലയുടെ കുടുംബത്തിലുണ്ടായ പ്രശ്നത്തെക്കുറിച്ചുള്ള വാർത്ത വന്നത്. വളർത്തു മകൾ ശീതൾ ഷക്കീലയെ ആക്രമിച്ചെന്നും നടിക്ക് പരിക്ക് പറ്റുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് പുറത്ത് വന്ന വാർത്ത. ഷക്കീലയുടെ ചേട്ടന്റെ മകളാണ് ശീതൾ. ശീതളിനെ ചെറുപ്പം മുതൽ സ്വന്തം മകളെ പോലെ വളർത്തുന്നത് ഷക്കീലയാണ്. ശീതളിനോടുള്ള സ്നേ​ഹത്തെക്കുറിച്ച് ഷക്കീല നേരത്തെ ചില അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.

വളർത്ത് മകളിൽ നിന്നും ഷക്കീലയ്ക്ക് മർദ്ദനമെന്ന വാർത്ത വലിയ തോതിൽ വൈറലായതോടെ പ്രതികരണവുമായി ഷക്കീല തന്നെ രം​ഗത്ത് വന്നിരിക്കുകയാണ്. വാർത്തകളിൽ വന്നത് പോലെ ശീതൾ തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. വാക്ക് തർക്കം മാത്രമാണുണ്ടായതെന്നും ഷക്കീല വ്യക്തമാക്കി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഷക്കീല ഇതേക്കുറിച്ച് സംസാരിച്ചത്.

Shakeela

ഞാൻ ദത്തെടുത്ത മക്കളിൽ ഞാൻ പറയുന്നത് കേട്ട് അവരുടെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്ന് മനസിലാക്കുന്നവരുണ്ട്. ശീതളിനോട് ഞാൻ വളരെയധികം സ്നേഹം കാണിച്ചു. അവൾ എന്ത് പറഞ്ഞാലും എനിക്ക് ഓക്കെയായിരുന്നു. ഇപ്പോൾ അവൾ രാത്രി വൈകിയാണ് വരുന്നത്. ഒരു ജോലിയും ചെയ്യുന്നില്ല. വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം ചോദ്യം ചെയ്തപ്പോൾ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചു.

അങ്ങനെയാണ് പ്രശ്നം തുടങ്ങിയത്. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി. ഇതല്ലാതെ മറ്റൊന്നും നട‌ന്നി‌ട്ടില്ല. ഇനിയൊരു ബന്ധവും ഇല്ലെന്ന് എഴുതി വാങ്ങാനാണ് അഭിഭാഷക വന്നത്. എനിക്ക് നടന്നത് നിങ്ങളുടെ വീ‌ട്ടിലും സംഭവിക്കാം. അത് ഇത്രയും വലിയ വാർത്തയാക്കി എന്നെ അടിച്ചെന്നൊക്കെ പറഞ്ഞു. ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും. അങ്ങനെയാെന്നും സംഭവിച്ചിട്ടില്ല. ഒരുപാ‌ട് കോളുകൾ എനിക്ക് വന്നു.

Shakeela

ശീതളിന്റെ പേര് മോശമാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും നന്നായിരിക്കട്ടെ. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം പുറത്ത് സംസാരവിഷയമാക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി. താൻ വളർത്തിയ എല്ലാ മക്കളും ഒരു ഘട്ടത്തിൽ തന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ തന്റെ ട്രാൻസ്ജെൻഡർ മക്കൾ അങ്ങനെയല്ലെന്നും ഷക്കീല പറയുന്നു. 12 മണിക്ക് വീട്ടിലെത്താമെന്ന് പറഞ്ഞിട്ട് ഒരു മണിയായിട്ടും വന്നില്ലെങ്കിൽ വീട്ടുകാർ തിരക്കാതിരിക്കുമോ. അത് പോലെയാണ് ഞാനും ചെയ്തത്.

രാത്രി റോഡിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരം പറയേണ്ടത് ഞാനാണ്. എന്തെങ്കിലും ആ കുട്ടിക്ക് സംഭവിച്ചാൽ നിങ്ങളല്ലെ വളർത്തിയത് എന്ന് എല്ലാവരും ചോദിക്കും. അത് കൊണ്ടാണ് വളർത്ത് മകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതെന്നും ഷക്കീല വ്യക്തമാക്കി. കുടുംബത്തിൽ ശീതളുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതും അവസാനിപ്പിച്ചെന്നും ഷക്കീല വ്യക്തമാക്കി. ശീതളിനെ എടുത്ത് വളർത്തിയ സാഹചര്യത്തെക്കുറിച്ച് മുമ്പൊരിക്കൽ ഷക്കീല സംസാരിച്ചിട്ടുണ്ട്.

ശീതളിന്റെ അമ്മ തന്റെ ചേട്ടനെ ഉപേക്ഷിച്ച് പോയതാണ് ചെറിയ പ്രായം മുതൽ താനാണ് നോക്കുന്നത്. അടുത്തിടെ അമ്മയെ തനിക്കിഷ്ടമാണെന്ന് ശീതൾ പറഞ്ഞപ്പോൾ താൻ തകർന്ന് പോയെന്നും ഷക്കീല തുറന്ന് പറഞ്ഞു. കുടുംബത്തിൽ പലരുമായും ഏറെ നാളായി അകൽച്ചയിലാണ് ഷക്കീല. ചേച്ചി തന്നോട് സംസാരിക്കാറില്ലെന്നും തന്നെ മാറ്റി നിർത്തുകയാണെന്നും നേരത്തെ ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X