താന്‍ അധ്വാനിച്ച പണമെടുത്ത് ചതിച്ച കുടുംബം, ജീവിതം തുറന്നുകാണിച്ച അവതരണം, കണ്ണ് തുടച്ച് ഷക്കീല

ഒരു കാലത്ത് ബി ഗ്രേഡ് എന്നറിയപ്പെട്ട സിനിമകളിലൂടെ ആരാധകരുടെ മനസില്‍ കയറിയ നടിയാണ് ഷക്കീല. മലയാളത്തിന് പുറമേ കന്നഡ, തെലുങ്ക് തുടങ്ങിയ സിനിമകളിലും ഷക്കീല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിനിമ അഭിനയം പോലുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന ഷക്കീല ടെലിവിഷനില്‍ സജീവമാണ്.

പലപ്പോഴും അഭിമുഖങ്ങളിലും മറ്റു ഷോകളിലുമായി ഷക്കീല തന്റെ ജീവിത കഥയും ജീവിതത്തിലുണ്ടായ ദുരന്തങ്ങളും തുറന്നു പറഞ്ഞിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് അഭിനയിക്കാന്‍ പോയതും തുടര്‍ന്ന് വീട്ടുകാരുടെ ഒന്നും പിന്തുണയില്ലാതെ ഇക്കാലം വരെ ജീവിക്കുന്നതുമെല്ലാം നടി തുറന്നു പറഞ്ഞിട്ടുണ്ട്.

shakeela

മാതൃദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ മാ എന്ന തെലുഗു ചാനലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗസ്റ്റ് ആയാണ് ഷക്കീല എത്തിയത്. ലവ് യൂ അമ്മ എന്ന പരിപാടി ഹോസ്റ്റ് ചെയ്തത് രവിയും വര്‍ഷിണിയുമായിരുന്നു. ഒരാഴ്ച മുന്നെ ഇറങ്ങിയ ചാനലിന്റെ പ്രമോ വലിയ ഹിറ്റായിരുന്നു. ഇതില്‍ പങ്കെടുത്ത സ്ത്രീകളും അവരുടെ മക്കളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം മനസിലാക്കുന്ന തരത്തിലുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത ടിവി ആങ്കര്‍ മാനസ അടക്കമുള്ളവര്‍ തങ്ങളുടെ അമ്മമാരുമായി തങ്ങള്‍ക്കുള്ള ബന്ധം ഊഷ്മളമായി കാണിച്ചു. ഏറ്റവും അവസാനം പരിപാടിയില്‍ ഷക്കീലയുടെ ജീവിതമാണ് വരച്ചു കാണിക്കാന്‍ ശ്രമിച്ചത്. ട്രാന്‍സ് വ്യക്തികളാണ് തന്റെ ജീവിതം പറഞ്ഞ് സ്റ്റേജില്‍ അവതരിപ്പിച്ചത്. അവതരണം കണ്ട് ഷക്കീലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

എങ്ങനെയാണ് ഷക്കീലയുടെ കുടുംബം അവരെ പണത്തിന് വേണ്ടി സെക്‌സ് ആക്ട്രസ് ആയി പോവാന്‍ നിര്‍ബന്ധിച്ചതെന്നും താന്‍ ജീവനു തുല്യം സ്‌നേഹിച്ച സഹോദരങ്ങള്‍ എങ്ങനെയാണ് തന്നെ ചതിച്ചതെന്നും ട്രാന്‍സ് പേഴ്‌സണുകള്‍ അരങ്ങിലെത്തിച്ചു. തന്റെ മൂത്ത സഹോദരി താന്‍ സിനിമയിലൂടെ സമ്പാദിച്ച പണമെല്ലാം ചതിയില്‍ കൈക്കലാക്കിയത് എങ്ങനെയാണെന്നും ട്രാന്‍സ് വ്യക്തികളെ ഷക്കീല തന്റെ മക്കളായി ഏറ്റെടുത്തത് എങ്ങനെയാണെന്നുമൊക്കെ ആ ചെറിയ ഡ്രാമ സ്‌കിറ്റില്‍ പറയുന്നുണ്ട്.

ഈ സീനുകള്‍ എല്ലാം കാണിക്കുമ്പോള്‍ ഷക്കീലയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് ട്രാന്‍സ് വ്യക്തികളെല്ലാം തന്റെ മക്കളാണെന്ന് ഷക്കീല വളരെ വൈകാരികമായാണ് പങ്കുവെച്ചത്. ആങ്കര്‍ രവിയാണ് ഷക്കീലയറിയാതെ ഈ പരിപാടി സംഘടിപ്പിച്ചത്.

shakeela

ഷക്കീലയുടെ സിനിമ കാണുമെങ്കിലം ബി ഗ്രേഡ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത് എന്നതിനാല്‍ തന്നെ നടിക്ക് സാമൂഹികമായി ഒരു അംഗീകാരം ലഭിക്കുന്നത് വളരെ അടുത്താണ്. അഭിമുഖങ്ങളിലൂടെയാണ് അടുത്ത കാലത്ത് ഷക്കീല കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്ക് തന്റെ ആത്മകഥയും നടി പബ്ലിഷ് ചെയ്തിരുന്നു. ഇന്ന് നടി എല്ലാവര്‍ക്കും സ്വീകാര്യയാണ്. ട്രാന്‍സ് ജെന്‍ഡറുകളടക്കം നിരവധി പേര്‍ക്ക് നടി വലിയൊരു ആശ്രയം കൂടിയാണ്.

ഒരിക്കല്‍ താന്‍ ഗ്ലാമറസ് ആയി അഭിനയിച്ച സിനിമ തന്റെ സഹോദരന്‍ കണ്ട കഥയും ഷക്കീല നേരത്തെ പങ്കുവെച്ചിരുന്നു. സൂപ്പര്‍ ഡീലക്സ്സിനിമയിലെ കഥാപാത്രത്തിന് സംഭവിച്ചത് പോലെയാണ് തനിക്കും അന്ന് സംഭവിച്ചതെന്നും ഷക്കീല പങ്കുവെച്ചിരുന്നു. തന്റെ മോശം ഇമേജ് മാറ്റി ഇപ്പോഴുള്ള അവസ്ഥയിലേക്ക് കൊണ്ടു വരാന്‍ താന്‍ ഏറെ പാടുപെട്ടുവെന്നും നടി ഷക്കീല പറഞ്ഞു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X