നിങ്ങളെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ ഒതുക്കിയതല്ലേ; മറുപടി നൽകി ഷക്കീല; വിവാദ താരത്തിന്റെ വായടപ്പിച്ച് നടി

തമിഴ് സിനിമാ രം​ഗത്തെ വിവാദ മുഖമാണ് നടൻ ബയിൽവൻ രം​ഗനാഥന്റേത്. മാധ്യമ രം​ഗത്തും പ്രവർത്തിക്കുന്ന ഇദ്ദേഹം ഇതിനകം പല നടിമാരെക്കുറിച്ചും മോശമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. നയൻതാര, അനുഷ്ക ഷെട്ടി, ഹൻസിക, തൃഷ, രശ്മിക മന്ദാന തുടങ്ങിയ നടിമാരുടെ അറിയാക്കഥകളെന്ന് പറഞ്ഞ് പല കാര്യങ്ങളും ഇതിനകം ഇയാൾ പറഞ്ഞിട്ടുണ്ട്.

ഇതിനെതിരെ വ്യാപക വിമർശനവും പലപ്പോഴും ഉയരാറുണ്ട്. നടിമാരെക്കുറിച്ച് പറയുമെങ്കിലും വൻ ആരാധക വൃന്ദമുള്ള വിജയ്, രജിനികാന്ത് തുടങ്ങിയ താരങ്ങളെക്കുറിച്ച് മോശമായി ഒരു കാര്യവും ബയിൽവൻ രം​ഗനാഥൻ പറയാറില്ല. മാത്രമല്ല ഇവരെ പുകഴ്ത്തുകയും ചെയ്യും.

നേരിട്ട് സംസാരിച്ചിരിക്കുകയാണ് നടി ഷക്കീല

ഇപ്പോഴിതാ നടിമാർക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ബയിൽവനോട് നേരിട്ട് സംസാരിച്ചിരിക്കുകയാണ് നടി ഷക്കീല. ​ഗലാട്ട വോയ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

എന്ത് അടിസ്ഥാനത്തിലാണ് നടിമാരെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ഷക്കീല ഇദ്ദേഹത്തോട് ചോദിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റത്തിന്റെ വക്കിലെത്തുന്നതും വീഡിയോയിൽ കാണാം.

ലൈം ലൈറ്റിലുള്ളവർ നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല

നടിമാർ ​ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് എന്തിനാണ് മോശം പറയുന്നതെന്ന് ഷക്കീല ചോദിച്ചു. എന്ത് പറഞ്ഞാലും പ്രേക്ഷകർ വിശ്വസിക്കുന്നു, ലൈം ലൈറ്റിൽ ഇരിക്കുന്നത് ഒരു കുറ്റമാണോ, ലൈം ലൈറ്റിൽ ഉള്ളത് കൊണ്ട് മാത്രം അവരെ പറ്റി എന്തും പറയാമോയെന്നാണോ ധാരണയെന്നും നടി ചോദിച്ചു.

എന്തും പറയുന്നയാളല്ല ഞാൻ. ലൈം ലൈറ്റിലുള്ളവർ നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. അവരുടെ വേറൊരു മുഖം ഇതാണ് എന്നാണ് താൻ പറയാറെന്നും ബയിൽവൻ രം​ഗനാഥൻ വാദിച്ചു.

എന്നെ പറ്റി എന്ത് പറഞ്ഞാലും എന്നെ അത് ബാധിക്കില്ല. പക്ഷെ എല്ലാവരും അങ്ങനെയായിരിക്കില്ല

എന്നെ പറ്റി എന്ത് പറഞ്ഞാലും എന്നെ അത് ബാധിക്കില്ല. പക്ഷെ എല്ലാവരും അങ്ങനെയായിരിക്കില്ല. അവരെ ഇത്തരം ആരോപണങ്ങൾ ബാധിക്കില്ലേയെന്നും
ഷക്കീല ചോദിച്ചു. അങ്ങനെ ബാധിക്കുന്നവർ തന്നെ വിളിച്ചിട്ടുണ്ട്. ഇനി അങ്ങനെ പറയില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെന്ന് ബയിൽവൻ മറുപടി നൽകി.

തന്റെ പ്രണയങ്ങളെക്കുറിച്ചും ബയിൽ‌വൻ സംസാരിച്ചു. രണ്ട് മൂന്ന് നടിമാരുടെ കല്യാണ ആലോചന നടന്നു. പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല. 32ാം വയസ്സിൽ അച്ഛനും അമ്മയും കണ്ടു പിടിച്ച പെണ്ണിനെയാണ് ഞാൻ കല്യാണം കഴിച്ചത്.

മലയാളത്തിൽ അഭിനയിക്കരുതെന്ന് ചില സൂപ്പർ സ്റ്റാറുകൾ തീരുമാനിച്ചുറപ്പിച്ചതാണെന്നും ബയിൽവൻ രം​ഗനാഥൻ

നടിമാരെക്കുറിച്ച് കുറ്റം മാത്രമല്ല താൻ പറഞ്ഞിട്ടുള്ളത്. ദേവയാനി, നദിയ തുടങ്ങിയ പല നടികളെക്കുറിച്ച് നല്ലതും പറഞ്ഞിട്ടുണ്ട്. അത് ആരുമെന്താണ് പറയാത്തതെന്നും ബയിൽവൻ രം​ഗനാഥൻ ചോദിച്ചു. ഇതിനിടെ ഷക്കീലയോട് ചില ചോദ്യങ്ങളും ബയിൽവൻ രം​ഗനാഥൻ ചോദിച്ചു.

മലയാം സിനിമയിൽ നിന്നും നിങ്ങളെ ഒതുക്കിയതിന് കാരണമെന്താണെന്ന് ഇദ്ദേഹം ഷക്കീലയോട് ചോദിച്ചു. നിങ്ങൾ മലയാളത്തിൽ അഭിനയിക്കരുതെന്ന് ചില സൂപ്പർ സ്റ്റാറുകൾ തീരുമാനിച്ചുറപ്പിച്ചതാണെന്നും ബയിൽവൻ രം​ഗനാഥൻ പറഞ്ഞു,

മലയാളത്തിൽ അഭിനയിക്കുന്നില്ലെന്ന് താൻ തന്നെ തീരുമാനിച്ചതാണെന്നും ഷക്കീല

എന്നാൽ ഈ വാദത്തെ ഷക്കീല എതിർത്തു. എന്നെ ആരും ഒതുക്കിയതല്ല. എന്റെ അനുവാദമില്ലാതെ പല മോശം സീനുകളും കൂട്ടിചേർത്തതിനാൽ അഡ്വാൻസ് തിരികെ കൊടുത്തതാണെന്നും മലയാളത്തിൽ അഭിനയിക്കുന്നില്ലെന്ന് താൻ തന്നെ തീരുമാനിച്ചതാണെന്നും ഷക്കീല പറഞ്ഞു.

ഇരുവരും തർക്കത്തിലെത്താതെ അഭിമുഖം അവസാനിക്കുകയും ചെയ്തു. മലയാള സിനിമയിൽ‌ നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് ഷക്കീല. തമിഴിൽ‌ ചില ഷോകളിൽ ഷക്കീല ഇപ്പോൾ എത്താറുണ്ട്.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X