For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെ ഇരുന്നാൽ ഭക്ഷണം ഉണ്ടാവുമോ എന്ന് അമ്മ, അച്ഛന്റെ തല്ല് സിനിമയിലേക്കെത്തിച്ചു; ജീവിതത്തെക്കുറിച്ച് ഷക്കീല

  |

  മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് ഷക്കീല. സോഫ്റ്റ് പോൺ ചുവയുള്ള സിനിമകളിലാണ് നടി കൂടുതലായും അഭിനയിച്ചത്. സിൽക് സ്മിതയ്ക്ക് ശേഷം ഉയർന്ന് വന്ന മാദക താരം കൂടി ആണ് ഷക്കീല. ഏറെക്കാലമായി ഇത്തരം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ് ഷക്കീല. ഇപ്പോഴിതാ ചെറുപ്പ കാലത്ത് തന്റെ കുടുംബം നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

  Also Read: ചിത്രയുടെ പാട്ട് സൂപ്പറാണെന്ന് ഭർത്താവ് പറഞ്ഞപ്പോൾ; എത്രയോ ​ഗാനങ്ങൾ ഞാൻ വിട്ടു കൊടുത്തിട്ടുണ്ട്; സുജാത

  എന്റെ അമ്മ ഹൗസ് വൈഫ് ആയിരുന്നു. അച്ഛൻ ചൂതാട്ടത്തിൽ താൽപര്യമുള്ള ആളായിരുന്നു. അമ്മ ഒരു മെസ് നടത്തിയിരുന്നു. അത് നഷ്ടമായി. എന്റെ അമ്മയ്ക്ക് ഏഴ് കുട്ടികൾ ആയിരുന്നു. എന്റെ അച്ഛനിൽ ജനിച്ചത് ഞങ്ങൾ മൂന്ന് പേർ ആയിരുന്നു. മറ്റൊരാളിൽ ജനിച്ച നാല് പേർ മക്കൾ. രണ്ട് പേർ മരിച്ച് പോയി.

  Also Read: 'അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കിയത് ആ നിസ്സാര കാര്യത്തിനാണ്, എന്നെ മനസിലാക്കിയില്ല!': ധ്യാൻ പറയുന്നു

  'ഞാൻ എട്ട് വരെ പഠിച്ചു. എനിക്ക് ഹൗസ് വൈഫ് ആവണം എന്നായിരുന്നു ആ​ഗ്രഹം. എട്ടാം ക്ലാസിൽ തോറ്റതിന് അച്ഛൻ അടിച്ചിരുന്നു. അതിനടുത്ത് ഷൂട്ടിം​ഗിനെത്തിയിരുന്ന ഉമ ശങ്കർ എന്ന മേക്കപ്പ് മാൻ ഇത് കണ്ട് അച്ഛനെ തടഞ്ഞു. മകളെ സിനിമയിലേക്ക് കൊണ്ട് പോയ്ക്കോട്ടെ എന്ന് ചോദിച്ചു'

  'അവർ സിൽക് സ്മിതയുടെ സിനിമാ ലൊക്കേഷനിൽ എന്നെ കൊണ്ട് പോയി. ഡയരക്ടർ കണ്ട ഉടനെ ഈ കുട്ടിയെ സിൽക്കിന്റെ സഹോദരി ആയി വെക്കാം എന്ന് പറഞ്ഞു. അങ്ങനെ സിനിമയിലക്ക് എത്തി'

  'കുടുംബം അന്ന് സാമ്പത്തികമായി ഒന്നുമില്ലാത്തവരായിരുന്നു. ഞങ്ങൾ അഞ്ച് മക്കളും ഒരു വീട്ടിലാണ് കഴിഞ്ഞത്. അഭിനയിക്കുന്നതിനെ എതിർക്കാൻ അച്ഛനും അമ്മയ്ക്കും കഴിയാത്ത സാഹചര്യം ആയിരുന്നു. പക്ഷെ ചില ബന്ധുക്കൾ പറഞ്ഞപ്പോൾ അച്ഛൻ ഇനി അഭിനയിക്കേണ്ട എന്ന് പറഞ്ഞു. പക്ഷെ ഞാൻ അഭിനയിക്കും എന്ന് പറഞ്ഞു'

  'അഭിനയം ആദ്യം പാഷൻ ആയിരുന്നെങ്കിലും പിന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ വരുമാനം നോക്കി. എന്റെ വീട്ട് വാടക അന്ന് 1000 രൂപ ആണ്. 26 മാസം വാടക കുടിശ്ശിക ഉണ്ടായിരുന്നു. ആദ്യ സിനിമ പ്ലേ ​ഗേൾസിന് ലഭിച്ച പ്രതിഫലം 7000 രൂപ ആണ്. പൈസ ലഭിച്ച് അച്ഛന് കൊടുത്ത് വാടക കൊടുക്കാം എന്ന് പറഞ്ഞു'

  '98 ൽ അച്ഛൻ മരിച്ചു. അതിന് ശേഷം എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. ഡേറ്റും മറ്റും നോക്കിയിരുന്നത് അച്ഛൻ ആയിരുന്നു. എട്ട് മാസം വീട്ടിലിരുന്നു. ഇങ്ങനെ ഇരുന്നാൽ ഭക്ഷണം എങ്ങനെ ലഭിക്കുമെന്ന് അമ്മ ചോദിച്ചു. അതെനിക്ക് വിഷമം ആയി. അപ്പോൾ അമ്മയോട് വെറുപ്പ് ആരംഭിച്ചു'

  'അങ്ങനെയിരിക്കെയാണ് കിന്നാരത്തുമ്പികൾ എന്ന സിനിമ വരുന്നത്. 17 വയസുള്ള പയ്യനും 30 വയസുള്ള ആന്റിയും തമ്മിലുള്ള ബന്ധം ആയിരുന്നു കഥ. എനിക്ക് ആദ്യം ദേഷ്യം വന്നു. എന്നെ കണ്ടാൽ 30 വയസ് തോന്നുമോ എന്ന് ചോദിച്ചു. അന്നെനിക്ക് 23 വയസാണ്'

  'അവർ പോയി കുറച്ച് കഴിഞ്ഞ് വീണ്ടും വന്നു. നിങ്ങളാണ് ആ കഥാപാത്രത്തിന് അനുയോജ്യ എന്ന് അവർ പറഞ്ഞു. അതിനിടെ വന്ന സിനിമ ഉപേക്ഷിക്കണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. അങ്ങനെ ആ സിനിമ ചെയ്തു,' ഷക്കീല പറഞ്ഞു.

  Read more about: shakeela
  English summary
  Shakeela Opens Up About Her First Movie Remuneration And About Family Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X