സില്‍ക്ക് സ്മിത എന്റെ കവിളിനിട്ട് അടിച്ചു; എന്നിട്ടും മാപ്പ് പറഞ്ഞില്ല, ദേഷ്യം ഉണ്ടായിരുന്നെന്ന് ഷക്കീല
മലയാള സിനിമയിലടക്കം ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടിമാരാണ് ഷക്കീലയും സില്‍ക്ക് സ്മിതയും. ഒരു കാലത്ത് തകര്‍ച്ചയില്‍ നിന്ന സിനിമയെ പിടിച്ചുയര്‍ത്തിയത് തന്നെ ഇവരുടെ സിനിമകള്‍ കാരണമായിരുന്നു. രണ്ടാളും ഒരേ കാലഘട്ടത്തില്‍ ഏകദേശം ഒരുപോലെ ജീവിച്ചിരുന്നവരാണ്.
മാത്രമല്ല ഷക്കീലയും സില്‍ക്ക് സ്മിതയും ഒരുമിച്ചഭിനയിച്ച സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വളരെ മോശമായ രീതിയില്‍ സില്‍ക്ക് തന്നോട് പെരുമാറിയിരുന്നെന്ന് പറയുകയാണ് ഷക്കീലയിപ്പോള്‍. ആ ദേഷ്യം കാരണം സില്‍ക്ക് മരിച്ചപ്പോള്‍ കാണാന്‍ പോലും പോയില്ലെന്ന് ഷക്കീല വ്യക്തമാക്കുന്നു.

മുന്‍പ് ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നും സില്‍ക്ക് തന്റെ കവിളത്ത് അടിച്ചുവെന്നാണ് ഷക്കീല ആരോപിക്കുന്നത്. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മനഃപൂര്‍വ്വം അടിക്കുകയായിരുന്നു. ഒത്തിരി കരയേണ്ട സാഹചര്യം വരെ തനിക്കന്ന് ഉണ്ടായി. ഇതോടെ അന്ന് മുതല്‍ എന്നെ അവള്‍ അടിച്ചതിന്റെ ദേഷ്യം മനസിലുണ്ടായിരുന്നു എന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.

'സില്‍ക്ക് സ്മിതയുടെ സഹോദരിയായി അഭിനയിച്ചപ്പോള്‍ ഒരു ഷോട്ടില്‍ സില്‍ക്ക് സ്മിത എന്റെ മുഖത്തടിക്കുന്ന സീനുണ്ട്. സത്യത്തില്‍ അവര്‍ ശരിക്കും എന്റെ കവിളില്‍ അടിച്ചു. അന്ന് ഞാന്‍ ഒരുപാട് കരഞ്ഞ് പോയി. എന്നിട്ടും സംവിധായകന്‍ കട്ട് പോലും പറഞ്ഞില്ല. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആ സീന്‍ നന്നായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ഞാന്‍ ചോദിച്ചു, ഇവരെന്താ ഭാഗ്യരാജോ, അതല്ലെങ്കില്‍ വല്ല മിനിസ്റ്ററോ ആണോ എന്ന് ചോദിച്ചു'.

'അന്ന് തനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നുവെന്നാണ് ഷക്കീല പറയുന്നത്. വേറെ ഒന്നും പറയാനോ ചീത്ത വിളിക്കാനോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പതിനഞ്ചാമത്തെ വയസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമയിലേക്ക് വന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു. മാത്രമല്ല അടി കിട്ടിയതിന്റെ വിഷമത്തില്‍ രണ്ട് ദിവസത്തേക്ക് ഞാന്‍ ഷൂട്ടിങ്ങിനും പോയില്ല'.

'അവളാരാണ് എന്നെ അടിക്കാനെന്ന് ചോദിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഷൂട്ടിങ്ങിന് വന്നപ്പോള്‍ സില്‍ക്ക് എനിക്ക് ചോക്ലേറ്റ് നിറഞ്ഞ ബാസ്‌ക്കറ്റ് സമ്മാനിച്ചു. ആദ്യമായിട്ടാണ് അങ്ങനൊരു കാര്യം ചെയ്യുന്നത്. അതിന് മുന്‍പ് രണ്ട് ചോക്ലേറ്റ് പോലും തരാത്ത ആളാണ, അന്നെനിക്ക് നിറയെ ചോക്ലേറ്റ് തന്നത്. പക്ഷെ അടിച്ചതിന് അവര്‍ എന്നോട് ക്ഷമയൊന്നും പറഞ്ഞില്ലെന്നും', ഷക്കീല ഓര്‍മ്മിക്കുന്നു.

'ഷൂട്ടിങ്ങിന് വരാതെ മാറി നിന്ന താന്‍ തിരികെ വന്നപ്പോള്‍ സില്‍ക്ക് സ്മിത അങ്ങോട്ട് വിളിച്ചിട്ടാണ് ചോക്ലേറ്റ് തരുന്നത്. സെറ്റില്‍ നിന്നും മേക്കപ്പമാന്‍ വന്നിട്ടാണ് മേഡം വിളിക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. അവള്‍ ഇരിക്കുന്നിടത്തേക്ക് ഞാന്‍ വരില്ലെന്ന് പറഞ്ഞു. അങ്ങനെ പറയല്ലേ മേഡം എന്ന് മേക്കപ്പ്മാന്‍ പറഞ്ഞു. ശേഷം ചെന്നപ്പോഴാണ് ചോക്ലേറ്റിന്റെ ബാസ്‌കറ്റ് സ്മിത തരുന്നത്. ആ സമയത്ത് പോലും അവള്‍ എന്റെ അടുത്ത് ഒന്നും മിണ്ടിയില്ല.
മരണത്തിന് ശേഷവും അവരെ കാണാനും ഞാന്‍ പോയില്ല. സില്‍ക്ക് എന്നെ അടിച്ചതിന്റെ ദേഷ്യം അവരോടെനിക്ക് ഉണ്ടായിരുന്നെന്നും', ഷക്കീല പറയുന്നു.

തതൻ്റെ സിനിമാ ജീവിതത്തെയും വ്യക്തിജീവിതത്തെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളാണ് അഭിമുഖത്തിലൂടെ ഷക്കീല വെളിപ്പെടുത്തിയത്. സൂപ്പർതാരങ്ങളുടെ കൂടെ അഭിനയിച്ചതടക്കം സിനിമയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











